ഹൗ എന്താ നിറം, റോയലാകാൻ കൂടുതൽ കാരണങ്ങൾ
text_fieldsക്ലാസിക് 350ന് കൂടുതൽ നിറങ്ങൾ അവതരിപ്പിച്ച് റോയൽ എൻഫീൽഡ്. മെറ്റാലോ സിൽവർ, ഓറഞ്ച് എമ്പർ ഓപ്ഷനുകളോടെയാണ് റോയൽ എൻഫീൽഡ് ക്ലാസിക് 350 ലൈനപ്പ് വിപുലീകരിച്ചത്. 1.83 ലക്ഷമാണ് ബൈക്കുകളുടെ വില. അലോയ് വീലുകൾ, ട്യൂബ്ലെസ് ടയറുകൾ എന്നിവയോടൊപ്പമാണ് വാഹനം ലഭ്യമാക്കുന്നത്. ക്ലാസിക് 350 ഇപ്പോൾ റോയൽ എൻഫീൽഡ് 'മേക് ഇറ്റ് യുവേഴ്സ്' പദ്ധതിയിലും ഉൾപ്പെട്ടിട്ടുണ്ട്. നിരവധി ആക്‌സസറികൾ, നിറങ്ങൾ എന്നിവ തിരഞ്ഞെടുക്കാൻ ഉപഭോക്താക്കളെ പദ്ധതി അനുവദിക്കും.
'ക്ലാസിക് 350 വികസിപ്പിക്കുന്നതിനുള്ള നിരന്തരമായ ശ്രമത്തിൽ, ഞങ്ങൾ മോട്ടോർസൈക്കിളിെൻറ പുതിയ വകഭേദങ്ങൾ അവതരിപ്പിക്കുകയും കൂടുതൽ ഓപ്ഷനുകൾ ചേർക്കുകയും ചെയ്യുകയായിരുന്നു'-പുതിയ മോട്ടോർസൈക്കിൾ വേരിയൻറുകൾ അവതരിപ്പിച്ചുകൊണ്ട് റോയൽ എൻഫീൽഡിെൻറ സിഇഒ വിനോദ് കെ ദസാരി പറഞ്ഞു. ഒരു ദശാബ്ദത്തിലേറെയായി റോയൽ എൻഫീൽഡിൻറ ഏറ്റവും വിറ്റഴിക്കപ്പെടുന്ന ബ്രാൻഡാണ് ക്ലാസിക് 350. 1950 കളിൽ രണ്ടാം ലോക മഹായുദ്ധാനന്തര കാലഘട്ടത്തിൽ റോയൽ എൻഫീൽഡ് വിറ്റഴിച്ച ജെ 2 മോട്ടോർസൈക്കിളാണ് ക്ലാസികിന് പ്രചോദനമായത്. ശോഭയുള്ള പുതിയ നിറങ്ങളോടെ ഉടമകൾക്ക് യുവത്വവും ഉന്മേഷദായകവുമായ അനുഭവം എത്തിക്കുകയാണ് ലക്ഷ്യമെന്ന് റോയൽ എൻഫീൽഡ് പറയുന്നു.
പുതിയ ക്ലാസിക് 350 ൽ എഞ്ചിനിൽ മറ്റ് മാറ്റങ്ങളൊന്നുമില്ല. 346 സിസി യൂനിറ്റ് എഞ്ചിനിൽ നിന്ന് 19.1 ബിഎച്ച്പി കരുത്തും 28 എൻഎം പീക് ടോർക്കും വികസിപ്പിക്കുന്നുണ്ട്. 5 സ്പീഡ് ഗിയർബോക്‌സാണ് വാഹനത്തിന്. പിൻഭാഗത്ത് ടെലിസ്‌കോപ്പിക് ഫോർക്കുകൾ മുന്നിൽ ഇരട്ട ഷോക്ക് അബ്സോർബറുകളുമാണ് ബൈക്കിൽ. ഇരട്ട-ചാനൽ എബിഎസും ഡിസ്ക് ബ്രേക്കുകളും നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.