കാത്തിരുന്ന ക്ലാസിക് ഇവിെടയുണ്ട്; റോയൽ എൻഫീൽഡ് ക്ലാസിക് 350 ചിത്രങ്ങൾ പുറത്ത്
text_fieldsലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഇരുചക്ര വാഹന നിർമാതാക്കളിൽ ഒരാളാണ് റോയൽ എൻഫീൽഡ്. ചെന്നൈ ആസ്ഥാനമായുള്ള നിർമാതാവിന് നിരവധി റെട്രോ ലുക് മോഡേൺ മോട്ടോർസൈക്കിളുകൾ വിപണിയിൽ ഉണ്ട്. അവയിൽ ഓരോന്നും ജനപ്രിയവുമാണ്. ഇവയിൽ ബുള്ളറ്റ്, ക്ലാസിക് 350 സീരീസ് മോട്ടോർ സൈക്കിളുകൾ വാഹനപ്രേമികൾക്കിടയിൽ ഏറെ പ്രശസ്തമാണ് .
റോയൽ എൻഫീൽഡ് അടുത്തിടെയാണ് പരിഷ്കരിച്ച ക്ലാസിക് 350 പുറത്തിറക്കാൻ തീരുമാനിച്ചത്. വാഹനത്തിെൻറ നിർമാണം പൂർത്തിയായെങ്കിലും കോവിഡ് ലോക്ഡൗൺ കാരണം പുറത്തിറക്കൽ വൈകുകയായിരുന്നു. ഇപ്പോഴിതാ പരിഷ്കരിച്ച ക്ലാസിക് 350യുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. മെറ്റിയർ 350 ൽ അരങ്ങേറ്റം കുറിച്ച ജെ-പ്ലാറ്റ്ഫോം എഞ്ചിൻ ഉപയോഗിച്ചാണ് ക്ലാസിക് അപ്‌ഡേറ്റ് ചെയ്യുന്നത്. സെമി ഡിജിറ്റൽ ഇൻസ്ട്രുമെേൻറഷൻ, ട്രിപ്പർ നാവിഗേഷൻ പോഡ് എന്നിവ ക്ലാസികിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മാറ്റങ്ങൾ
ഇൻസ്ട്രുമെൻറ് ക്ലസ്റ്ററിൽ അനലോഗ്, ഡിജിറ്റൽ മീറ്ററുകളുടെ സമ്മിശ്രരൂപമാണ് എൻഫീൽഡ് വാഗ്ദാനം ചെയ്യുന്നത്. ഡിജിറ്റൽ മീറ്റർ ഇന്ധന നില, കിലോമീറ്റർ, മറ്റ് വിശദാംശങ്ങൾ എന്നിവ കാണിക്കും. ട്രിപ്പർ നാവിഗേഷൻ സ്വതന്ത്രമായാണ് പ്രവർത്തിക്കുന്നത്. മെറ്റിയറിലും പിന്നീട് ഹിമാലയനിലും അവതരിപ്പിച്ച അതേ മീറ്ററാണ് ഇത്. ബൈക്കിൽ നിന്ന് കിക് സ്റ്റാർട്ടർ നീക്കംചെയ്‌തിട്ടുണ്ട്.
പുതിയ മോട്ടോർ സൈക്കിളിലെ സ്വിച്ചുകൾ നിലവിലേതിൽ നിന്ന് വ്യത്യസ്തമാണ്. ലൈറ്റുകൾക്കും എഞ്ചിൻ സ്റ്റാർട്ടിനുമായി റോട്ടറി സ്വിച്ച് ലഭിക്കും. മെറ്റിയർ 350 മോട്ടോർസൈക്കിളിൽ കണ്ട സജ്ജീകരണത്തിന് സമാനമാണിത്. ക്രോം ഫിനിഷുള്ള സ്റ്റീൽ മൾട്ടി-സ്‌പോക് റിംസ് റോയൽ എൻഫീൽഡ് നിലനിർത്തി. പുതുക്കിയ 349-സിസി, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ്, എഞ്ചിനാണ് വാഹനത്തിന്. എഞ്ചിൻ 20.2 ബിഎച്ച്പിയും 27 എൻഎം ടോർക്കും ഉത്പാദിപ്പിക്കും.
ഇൗ വർഷം തന്നെ
'റോയൽ എൻഫീൽഡിൽ നിന്നുള്ള ഏറ്റവും കുടുതൽ മോഡലുകൾ ഇൗ വർഷം പുറത്തിറക്കാനാവുമെന്നാണ് ഞങ്ങൾ കരുതുന്നത്. നിങ്ങൾ കണ്ടിട്ടുള്ളതിൽ വച്ച് മികച്ചതും പുതിയതുമായ മോഡലുകളായിരിക്കും അത്. ഞങ്ങൾ ഇക്കാര്യത്തിൽ വളരെ ആവേശത്തിലാണ്'-റോയൽ എൻഫീൽഡ് സിഇഒ വിനോദ് ദസാരി പറയുന്നു. ക്ലാസിക് 350 നിലവിൽ പ്രൊഡക്ഷൻ റെഡി മോഡലായി റോയൽ കരുതിവച്ചിരിക്കുകയാണ്.പക്ഷെ കമ്പനി ആസൂത്രണം ചെയ്യുന്ന നിരവധി ലോഞ്ചുകളിൽ ഒന്നുമാത്രമായിരിക്കും ഇതെന്നാണ് സൂചന. ആദ്യമായി നിരത്തിലെത്തുക പരിഷ്കരിച്ച ക്ലാസിക് 350 മോേട്ടാർ സൈക്കിളായിരിക്കും.
ക്ലസികിനൊപ്പം ചില പുതിയ മോഡലുകളും ഇൗ വർഷത്തെ റോയൽ എൻഫീൽഡ് പദ്ധതികളിൽ ഉൾപ്പെടുന്നുണ്ട്. ഷെർപ, ഹണ്ടർ, റോഡ്സ്റ്റർ, ഷോട്ട്ഗൺ, സ്‌ക്രാം തുടങ്ങിയ പേരുകൾ നേരത്തേതന്നെ റോയൽ നേരത്തേ രജിസ്റ്റർ ചെയ്തിരുന്നു. വരാനിരിക്കുന്ന ഏത് ബൈക്കുകളാണ് ഈ പേരുകളിലുള്ളതെന്ന് അറിയില്ലെങ്കിലും, റോയൽ എൻഫീൽഡ് 650 സിസി, ഇൻറർസെപ്റ്റർ കോണ്ടിനെൻറൽ ജിടി എന്നിവയെ അടിസ്ഥാനമാക്കിയുള്ള ക്രൂസർ മോഡലുകൾ ഇൗ വർഷം നിരത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.