റോഡിലൂടെ ചീറിപ്പായുന്ന 'മിഗ് 21'; ഇത് വേറിെട്ടാരു മോഡിഫിക്കേഷൻ
text_fieldsറോയൽ എൻഫീൽഡ് ബൈക്കുകളിൽ ഏറ്റവും ആരാധകരുള്ള മോഡലുകളിൽ ഒന്നാണ് ഇൻറർസെപ്ടർ 650. റോയലിെൻറ 650 ഇരട്ടകൾ എന്നറിയപ്പെടുന്ന മോഡലുകളാണ് ഇൻറർസെപ്ടറും കോണ്ടിനെൻറൽ ജി.ടിയും. അതുപോലെ ഇന്ത്യൻ വ്യോമസേനയുടെ അഭിമാന പോരാളിയാണ് മിഗ് 21 പോർവിമാനം. ഇത് രണ്ടിേൻറയും ആരാധകരിലൊരാൾ ഇരു വാഹനങ്ങളേയും കൂട്ടിയിണക്കി ഒരു മോഡിഫൈഡ് വാഹനം രൂപകൽപ്പന ചെയ്തിരിക്കുകയാണ്. ബംഗളൂരു കേന്ദ്രമാക്കി പ്രവർത്തിക്കുന്ന 'ബുള്ളെറ്റീർ കസ്റ്റംസ്' ആണ് വാഹനം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ആദ്യ നോട്ടത്തിൽതന്നെ ആരേയും ആകർഷിക്കുന്ന രൂപകൽപ്പനയാണ് വാഹനത്തിന്. യുദ്ധവിമാനത്തിെൻറ മുൻഭാഗത്തിനെ അനുസ്മരിപ്പിക്കുന്ന വലിയ ഫ്രണ്ട് ഫെയറിങ്ങ് നൽകിയത് ബൈക്കിന് എടുപ്പ് നൽകുന്നു. പിന്നിലും ഇതിെൻറ തുടർച്ച കാണാം. കളർ കോമ്പിനേഷെൻറ മികച്ച ഉപയോഗവും ബൈക്കിലെ എംഐജി 21 ഡിസൈൻ ലേബലുകളും മികച്ചതാണ്.വാഹനത്തിെൻറ എഞ്ചിൻ ഉൾപ്പടെയുള്ള മെക്കാനിക്കൽ ഭാഗങ്ങളിൽ മാറ്റം വരുത്തിയിട്ടില്ല. 650 സിസി എയർ/ഓയിൽ-കൂൾഡ് എഞ്ചിൻ നിലനിർത്തിയിട്ടുണ്ട്. പരമാവധി കരുത്ത് 47 എച്ച്പിയാണ്. 52 എൻഎം മാക്സിമം ടോർക്കും ലഭിക്കും.
ബൈക്കിന് കൂടുതൽ സ്റ്റൈലിഷ് ലുക്ക് നൽകുന്നതിന് എക്‌സ്‌ഹോസ്റ്റുകൾ മാറ്റിയിട്ടുണ്ട്. 18 ഇഞ്ച് വയർ-സ്‌പോക്ക് യൂനിറ്റിന് പകരം 17 ഇഞ്ച് അലോയ്കൾ വന്നു. മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ ബൈക്ക് ഒാടിക്കാമെന്നും പുതിയ സജ്ജീകരണങ്ങൾ സ്ഥിരതയാർന്നതാണെന്നും 'ബുള്ളെറ്റീർ കസ്റ്റംസ്' അവകാശപ്പെടുന്നു. ഇൻറർസെപ്റ്ററിെൻറ പരിഷ്കരിച്ച പതിപ്പിന് ഫിയർലെസ് 650 എന്നാണ് പേരിട്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.