വിലയിൽ വിട്ടുവീഴ്ച്ചയില്ല, അപ്പൊ മൈലേജോ? മീറ്റിയോറിെൻറ കൂടുതൽ വിശേഷങ്ങൾ
text_fieldsറോയൽ എൻഫീൽഡ് മീറ്റിയോർ ക്രൂസർ ബൈക്ക് വിപണിയിലെത്തിയത് കഴിഞ്ഞ ദിവസമാണ്. 350 സി.സി എഞ്ചിനാണ് വാഹനത്തിന് കരുത്തുപകരുന്നത്. ബൈക്ക് പുറത്തിറങ്ങുന്നതിനുമുമ്പ് പ്രചരിച്ചിരുന്നത് 1.50-1.60 ലക്ഷം മുതൽ മീറ്റിയോറിന് വില ആരംഭിക്കുമെന്നായിരുന്നു. എന്നാൽ അടിസ്ഥാന മോഡലായ ഫയർബോളിന് 1.76 ലക്ഷംമാണ് വിലയിട്ടിരിക്കുന്നത്. 1.81 ലക്ഷം (സ്റ്റെല്ലാർ), 1.90 ലക്ഷം രൂപ (സൂപ്പർനോവ) എന്നിങ്ങനെയാണ് മറ്റ് വേരിയൻറുകളുടെ വില.
എന്നാൽ രണ്ട് വേരിയൻറുകളുള്ള പ്രധാന എതിരാളിയായ ഹോണ്ട ഹൈനസിനേക്കാൾ 10,000 രൂപ കുറവാണ് മീറ്റിയോറിന്. ഹോണ്ട ഹൈനസിെൻറ ആദ്യ വേരിയൻറായ ഡി.എൽ.എക്സിന് 1.85 ലക്ഷം വില വരുേമ്പാൾ ഉയർന്ന മോഡലായ ഡി.എൽ.എക്സ് പ്രോക്ക് 1.90 ലക്ഷം വിലവരും. ക്രൂസ് ബൈക്കുകളുടെ കാര്യമെടുത്താൽ മീറ്റിയോറിന് വിപണിയിൽ എതിരാളികൾ ഇല്ലാത്തതും ശ്രദ്ധേയമാണ്. ഹോണ്ട ഹൈനസ് പോലും റെട്രോ സ്റ്റൈലിങുള്ള ബൈക്കാണ്. റോയൽ എൻഫീൽഡ് ക്ലാസിക്കുമായാണ് ഹൈനസ് വിപണിയിൽ പ്രധാനമായും മത്സരിക്കുന്നത്. ഹൈ എൻഡ് ക്രൂസർ ബൈക്കുകളുടെ വിലയുമായി താരതമ്യം ചെയ്യുേമ്പാൾ 'അഫോഡബിൾ ക്രൂസർ' എന്നതായിരിക്കും മീറ്റിയോറിെൻറ പ്രധാന യു.എസ്.പി.
മൈലേജ്
വാഹനപ്രേമികൾക്കിടയിലെ മറ്റൊരു സംശയം മീറ്റിയോറിെൻറ ഇന്ധനക്ഷമത സംബന്ധിച്ചാണ്. പുതുതായി വികസിപ്പിച്ച 350 സിസി എഞ്ചിനാണ് ബൈക്കിന്. 6,100 ആർപിഎമ്മിൽ 20.2 എച്ച്. പി കരുത്തും 4,000 ആർപിഎമ്മിൽ 27Nm എൻ.എം ടോർക്കും എഞ്ചിൻ ഉത്പ്പാദിപ്പിക്കും. പുതുക്കിയ ഗിയർബോക്സും നൽകിയിട്ടുണ്ട്. യഥാർഥത്തിൽ ഒാരോന്നായി പറയേണ്ടതില്ലാത്ത വിധം പുതിയ വാഹനമാണ് മീറ്റിയോർ. ഇൗ ബൈക്കിലെ മുഴുവൻ ഭാഗങ്ങളും പുതിയതോ പുതുക്കപ്പെട്ടതോ ആണെന്ന് പറയാം. എഞ്ചിൻ എയർ-കൂൾഡ് ആണ്. പക്ഷെ വാൽവ് ഹെഡിൽ ഒരു ഓയിൽ സർക്യൂട്ടും വിറയൽ ഇല്ലാതാക്കാൻ എഞ്ചിനിൽ ബാലൻസർ ഷാഫ്റ്റും ഉൾെപ്പടുത്തിയിട്ടുണ്ടെന്ന് റോയൽ എഞ്ചിനീയർമാർ പറയുന്നു.
നിലവിൽ കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത നഗരങ്ങളിൽ 34.7കിലോമീറ്ററും ഹൈവേകളിൽ 37.1 കിലോമീറ്ററുമാണ്. റോയലിെൻറ തന്നെ ബി.എസ് ആറ് 350 സിസി ക്ലാസിക്കിന് സമാനമാണ് ഇന്ധനക്ഷമത എന്ന് കാണാം. മാന്യമായി ഒാടിച്ചാൽ 40 വരെയൊക്കെ പ്രതീക്ഷിക്കാവുന്ന മൈലേജുള്ള ബൈക്കാണ് മീറ്റിയോർ 350 എന്ന് സാമാന്യമായി പറയാം. ഹൈനസിെൻറ ഇന്ധനക്ഷമത ഒൗദ്യോഗികമായി ഹോണ്ട പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഏകദേശം മീറ്റിയോറിന് തുല്യമായി തന്നെ വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.