
'എെൻറ സന്തോഷം'; പുതിയ വാഹനം സ്വന്തമാക്കി പ്രിയ നായിക
text_fieldsമലയാള സിനിമയിലെ നായിക നടി സംയുക്ത മേനോന് തെൻറ പുതിയ വാഹന വിശേഷം ആരാധകരുമായി പങ്കുവച്ചു. നടി തന്നെയാണ് ഈ സന്തോഷം ആരാധകരുമായി പങ്കുവെച്ചത്. കൊച്ചിയിലെ ബി.എം.ഡബ്ല്യു. വിതരണക്കാരായ ഇ.വി.എം. ഓട്ടോക്രാഫ്റ്റില്‍ നിന്നാണ് താരം ആഡംബര വാഹനം സ്വന്തമാക്കിയത്. 'എെൻറ സന്തോഷം നിങ്ങളുമായി പങ്കുവക്കുന്നു'എന്നാണ് നടി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
മെല്‍ബണ്‍ റെഡ് ഫിനിഷിങ്ങില്‍ ഒരുങ്ങിയിട്ടുള്ള വാഹനമാണ് സംയുക്ത തിരഞ്ഞെടുത്തത്. ത്രീ സീരീസ് ഗ്രാന്‍ ലിമോസിന് 320 എല്‍.ഡി.ഐ ഡീസല്‍ എന്ജിന് മോഡലാണ് ഈ വാഹനം. KL 07 CX 3696 എന്നാണ് നമ്പർ. 53.90 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.
ബി.എം.ഡബ്ല്യു ത്രീ സീരീസ്
ബി.എം.ഡബ്ല്യു ത്രീസീരീസ് പ്രീമിയം സെഡാന്റെ ലോങ്ങ് വീല്‍ബേസ് പതിപ്പാണ് ഗ്രാന്‍ ലിമോസിന് 320 എല്‍.ഡി.ഐ. ഈ വര്‍ഷമാണ് വാഹനം ഇന്ത്യയില്‍ അവതരിപ്പിച്ചത്. റെഗുലര്‍ പതിപ്പിനെക്കാള്‍ 110 എം.എം. അധിക വീല്‍ബേസുമായാണ് ഗ്രാന്‍ ലിമോസിന് എത്തുന്നത്. 12.3 ഇഞ്ച് വലിപ്പമുള്ള ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ സംവിധാനങ്ങളുള്ള 10.25 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ത്രീ സോണ്‍ ക്ലൈമറ്റ് കണ്ട്രോള്, കണക്ടഡ് കാര്‍ സാങ്കേതികവിദ്യ, എയര്‍ പ്യൂരിഫയര്‍ തുടങ്ങിയ ഫീച്ചറുകള്‍ നല്‍കിയിട്ടുണ്ട്.
2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍-ഡീസല്‍ എന്‍ജിനുകളിലാണ് വാഹനം പുറത്തിറങ്ങുന്നത്. പെട്രോള്‍ എന്ജിന് 254 ബി.എച്ച്.പി പവറും 400 എന്‍.എം. ടോര്‍ക്കും ഡീസല്‍ എന്ജിന് 187 ബി.എച്ച്.പി. പവറും 400 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 52.50 മുതല്‍ 53.90 ലക്ഷം വരെയാണ് വാഹനത്തിെൻറ വില.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.