അംബാസഡർ മുതൽ മാരുതി 800 വരെ; പൈതൃക കാറുകളുടെ ഭാവിയും സ്ക്രാപ്പേജ് പോളിസി പറയുന്നതും
text_fieldsമന്ത്രി നിതിൻ ഗഡ്കരി പാർലമെന്‍റിൽ അവതരിപ്പിച്ച സ്ക്രാപ്പേജ് പോളിസിയിൽ വിേന്റജ് കാറുകളെകുറിച്ച് പറയുന്നതെന്താണ്? സ്ക്രാപ്പേജ് പോളിസിയിലെ വിേന്റജ് കാർ നയം, വാഹന പ്രേമികൾ ഉറ്റുനോക്കിയിരുന്ന സംഗതികളിൽ ഒന്നാണ് . വെഹിക്കിൾ സ്ക്രാപ്പേജ് പോളിസി വിേന്റജ് കാറുകളെ ബാധിക്കില്ലെന്ന് പൊതുവായി പറഞ്ഞുപോവുകയാണ് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പാർലമെന്‍റിൽ ചെയ്തിരിക്കുന്നത്. പൊതുവേ ആശ്വാസകരമാണ് ഈ പ്രസ്താവനയെങ്കിലും നിരവധി ചോദ്യങ്ങൾ ഇതുസംബന്ധിച്ച് ഉയരുന്നുണ്ട്.
സംശയങ്ങൾക്കുള്ള ഒന്നാമത്തെ കാരണം ഒരു വാഹനം വിേന്റജ് ആയി മാറുന്നത് എത്രവർഷം പഴക്കമുള്ളപ്പോഴാണ് എന്നതുസംബന്ധിച്ച് കൃത്യതയില്ല എന്നതുകൊണ്ടാണ്. ഒരു രാജ്യത്തിന്‍റെ പാരമ്പര്യത്തിൽ അവിടയുള്ള പഴയ വാഹനങ്ങൾക്കും നിർണായക സ്ഥാനമാണുള്ളത്. നാം കടന്നുപോയ കാലത്തെകുറിച്ചുള്ള അടയാളപ്പെടുത്തലാണ് വിേന്റജ് വാഹനങ്ങൾ. ഇവ സൂക്ഷിച്ചുവച്ചിരിക്കുന്ന മനുഷ്യരുടെ സമ്പത്തുകൂടിയാണ് ഇത്തരം വാഹനങ്ങൾ. മന്ത്രിയുടെ വാക്കുകൾ ആശ്വാസകരമാണെങ്കിലും മാരുതി 800, മാരുതി വാൻ, റോയൽ എൻഫീൽഡ് ബുള്ളറ്റ്, യെസ്ഡി, ജാവ തുടങ്ങിയവയുടെ ഭാവി എന്താകുമെന്നതുസംബന്ധിച്ച് ഉറപ്പൊന്നുമില്ല.
വിേന്റജും ക്ലാസികും
കാർ അല്ലെങ്കിൽ ബൈക്കുകളെ വിേന്റജ് എന്ന് എങ്ങിനെയാണ് തരംതിരിക്കുക?. സാധാരണയായി ക്ലാസിക് കാർ എന്ന് ഒരു വാഹനത്തെ വിശേഷിപ്പിക്കുന്നത് 20 വർഷത്തിനുമുകളിൽ പഴക്കമുള്ളപ്പോഴാണ്. ആന്‍റിക് കാറുകൾക്ക് 45 വയസ്സിനു മുകളിൽ പഴക്കമുണ്ടെന്നാണ് കണക്കാക്കുന്നത്. അതിലും പഴയതാണ് വിേന്റജ് കാറുകൾ. 1919 നും 1930 നും ഇടയിലാണ് വിേന്റജ് കാറുകൾ നിർമ്മിച്ചിരിക്കുന്നതെന്ന് പൊതുവേ പറയാറുണ്ട്. എന്നാൽ ഇതിനൊന്നും അങ്ങിനെ ഒരൊറ്റ നിർവചനം എവിടേയും അംഗീകരിക്കപ്പെട്ടിട്ടില്ല. വെഹിക്കിൾ സ്ക്രാപ്പേജ് പോളിസിയിൽ പരാമർശിച്ചിരിക്കുന്നത് വിേന്റജ് കാറുകളെക്കുറിച്ച് മാത്രമാണ്. അത് പരിഗണിച്ചാൽ 50 വയസ്സിനു മുകളിലുള്ള കാറുകൾ സുരക്ഷിതമാണെന്ന് സാമാന്യമായി കണക്കാക്കാം.
വിേന്റജ് കാറുകളുടെ രജിസ്ട്രേഷൻ
വേന്റജ് വിഭാഗത്തിൽപെടുന്ന കാറുകളുടെ രജിസ്ട്രേഷന് 20,000 രൂപയോളം ചെലവുവരും. ഇതുപ്രകാരം ഉടമയ്ക്ക് 10 വർഷത്തേക്ക് സാധുതയുള്ള സർട്ടിഫിക്കറ്റ് ലഭിക്കുമെന്നും റോഡ് ഹൈവേമന്ത്രാലയം കുറച്ചു കാലം മുമ്പ് പ്രസിദ്ധീകരിച്ച കരട് പറയുന്നുണ്ട്. അതിനുശേഷം സർട്ടിഫിക്കറ്റ് പുതുക്കുന്നതിന് 5,000 രൂപ ചിലവാകും. വാഹനങ്ങൾക്ക് പുതിയ രജിസ്ട്രേഷൻ നമ്പർ പ്ലേറ്റ് നൽകുമെന്നും കരട് വ്യക്തമാക്കുന്നു. വാഹനം യഥാർഥ അവസ്ഥയിലായിരിക്കണമെന്നും കരട് രേഖയിലുണ്ട്. ഈ വാഹനങ്ങളുടെ ഉപയോഗം വിേന്റജ് റാലികൾ, എക്സിബിഷൻ, അറ്റകുറ്റപ്പണികൾ എന്നിവയ്ക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്നും നിയമം വ്യക്തമാക്കിയിരുന്നു.
അംബാസഡർ, പ്രീമിയർ പദ്മിനി, മാരുതി 800 വിേന്റജിൽപെടുമോ
അംബാസഡർ, പ്രീമിയർ പദ്മിനി, മാരുതി 800, മാരുതി വാൻ എന്നിവ വിേന്റജ് വിഭാഗത്തിൽ പെടുന്നുണ്ടോ? ആ ചോദ്യത്തിനുള്ള ഉത്തരം ഇനിയും ലഭിച്ചിട്ടില്ല. അംബാസഡർ പോലുള്ള ചില കാറുകളുടെ ചരിത്രം പരിശോധിച്ചാൽ, അവയിൽ ചിലത് ക്ലാസിക് ആയി കണക്കാക്കാവുന്നതാണ്. നിലവിൽ 45 വയസ്സിനു മുകളിലുള്ള വാഹനങ്ങളെ ക്ലാസിക്കുകളായി തിരിക്കാം. അങ്ങിനെ വന്നാൽ 1976 നെ കട്ട്ഓഫ് ഇയർ ആയി പരിഗണിക്കാം. എച്ച്എം അംബാസഡറിന് മുേമ്പ വന്ന എച്ച്.എം ലാൻഡ്മാസ്റ്ററുകൾ നിർമിക്കപ്പെടുന്നത് 1958 നും 1976 നും ഇടയിലാണ്. പുതിയ നയത്തിൽ ഇവ സുരക്ഷിതമായിരിക്കാൻ സാധ്യതയുണ്ട്.
1964 ലും അതിനുശേഷവുമാണ് പ്രീമിയർ പദ്മിനി നിർമിക്കപ്പെടുന്നത്. അതിനാൽ 1964 നും 1976 നും ഇടയിൽ നിർമിച്ച കാറുകളും സുരക്ഷിതമായിരിക്കും. മാരുതി കാറുകൾ നിർമിക്കുന്നത് 1983 ലും അതിനുശേഷവുമാണ്. പുതിയ നയം അനുസരിച്ച് ഇവയുടെ ഭാവി അപകട മേഖലയിലാണെന്നുകാണാം. ഈ വാഹനങ്ങൾ നിർബന്ധപൂർവ്വം ഒഴിവാക്കുകയാണെങ്കിൽ അത് രാജ്യത്തിന്‍റെ വാഹന പൈതൃകത്തിന് തീരാനഷ്ടമായിരിക്കും. ഇത്തരം കാറുകൾ സംരക്ഷിക്കുന്നതിനുള്ള ഇളവുകൾ പുതിയ നയത്തിൽ ഉണ്ടാേകണ്ടത് അനിവാര്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.