Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_rightറോക്കറ്റ്​ ടാക്​സി...

റോക്കറ്റ്​ ടാക്​സി റെഡി, പണമുണ്ടെങ്കിൽ ഇനി ബഹിരാകാശത്തും ടൂറിന്​ പോകാം

text_fields
bookmark_border
റോക്കറ്റ്​ ടാക്​സി റെഡി, പണമുണ്ടെങ്കിൽ ഇനി ബഹിരാകാശത്തും ടൂറിന്​ പോകാം
cancel

ലോകത്ത്​ ആദ്യമായി ഒരുകൂട്ടം ആളുകൾ ബഹിരാകാശത്തേക്ക്​ ഉല്ലാസയാത്ര പോകാൻ ഒരുങ്ങുന്നു. ഒരു കൂട്ടമെന്ന്​ പറയു​േമ്പാൾ അധികമൊന്നുമില്ല. നാലുപേരുടെ സംഘമാണ്​ യാത്ര പോകുന്നത്​. അതിൽ ഒരാൾ ഗൈഡ്​ ആണ്​. മറ്റ്​ മൂന്നുപേർക്ക്​ വഴികാണിക്കുകയാണ്​ അയാളുടെ ജോലി. ആക്​സിയം സ്​​പെയ്​സ്​ എന്ന അമേരിക്കയിലെ ഹൂസ്റ്റൺ ആസ്​ഥാനമായുള്ള കമ്പനിയാണ്​ ടൂർ സംഘടിപ്പിക്കുന്നത്​. ഇലോൺ മസ്​കിന്‍റെ സ്​പെയ്​സ്​ എക്​സാണ്​ ഇവർക്കുവേണ്ട റോക്കറ്റ്​ ടാക്​സി നിർമിച്ച്​ നൽകുന്നത്​.


ഒഹായോയിലെ ഡേട്ടൺ റിയൽ എസ്റ്റേറ്റ് ടെക് സംരംഭകനായ ലാറി കോനർ, കനേഡിയൻ സാമ്പത്തിക ഉപദേശകനായ മാർക്ക് പാതി, ഇസ്രായേൽ വ്യവസായി എതാൻ സ്റ്റിബ് എന്നിവരാണ് ആദ്യ വിനോദ സഞ്ചാരികൾ. ഇസ്രായേലിന്‍റെ ആദ്യ ബഹിരാകാശ സഞ്ചാരിയായ ഇലാൻ റാമോന്‍റെ അടുത്ത സുഹൃത്താണ്​ എതാൻ സ്റ്റിബ്. ഇലാൻ 2003ൽ നടന്ന കൊളംബിയ സ്​പേയ്​സ്​ ഷട്ടിൽ അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു. ഈ മൂന്നുപേരോടൊപ്പം മിഷൻ കമാണ്ടറും ഗൈഡുമായി ആക്​സിയം സ്​​പെയ്​സിലെ മൈക്കൽ ലോപ്പസും ഉണ്ടാകും. നേരത്തേ നാസയിൽ ജോലി ചെയ്​തിരുന്ന ആളാണ്​ മൈക്കൽ ലോപ്പസ്​.

ലാറി കോനർ, മൈക്കൽ ലോപ്പസ്​, മാർക്ക് പാതി, എതാൻ സ്റ്റിബ്്​

യാത്ര ഐ.എസ്​.എസിലേക്ക്​

അൽപ്പം വിപുലമായ യാത്രാ പരിപാടികളാണ്​ ബഹിരാകാശ വിനോദ സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത്​. ഇവർ യാത്രചെയ്​ത്​ പോകുന്നത്​ ഇന്‍റർനാഷനൽ സ്​പെയ്​സ്​ സ്​റ്റേഷനിലേക്കാണ്​. 12 ദിവസമാണ്​ മൊത്തം യാത്രക്കായി എടുക്കുക. അതിൽ നാല്​ ദിവസം ഭൂമിയിൽ നിന്ന്​ സ്​പെയ്​സ്​ സ്​റ്റേഷനിലേക്കും തിരിച്ചുമുള്ള യാത്രക്കായി എടുക്കും- രണ്ട്​ ദിവസം അങ്ങോട്ടും രണ്ട്​ ദിവസം ഇങ്ങോട്ടും. എട്ട്​ ദിവസം ഇവർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ താമസിക്കും. 'അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ആദ്യത്തെ സ്വകാര്യ വിമാനമാണിത്. ഇത് മുമ്പൊരിക്കലും നടന്നിട്ടില്ല' -ആക്സിയം സ്​പെയ്​സിന്‍റെ ചീഫ് എക്‌സിക്യൂട്ടീവും പ്രസിഡന്‍റുമായ മൈക്ക് സഫ്രെഡിനി പറഞ്ഞു. നേരത്തേ വ്യക്​തികളെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക്​ പലരും കൊണ്ടുപോയിട്ടുണ്ട്​.


2001 മുതൽ റഷ്യ ഇത്തരത്തിൽ ആളുകളെ ശൂന്യാകാശത്തേക്ക്​ എത്തിച്ചിരുന്നു. പക്ഷേ ഒരു സ്വകാര്യ റോക്കറ്റിൽ ഒന്നിലധികം സഞ്ചാരികൾ പോകുന്നത്​ ഇതാദ്യമായാണ്​. നാസയുടെ വിക്ഷേപണ നിലയമായ കേപ്​കനാവറിൽ നിന്നാണ്​ സഞ്ചാരികൾ യാത്ര തിരിക്കുക. സ്പേസ് എക്സിന്‍റെ ഡ്രാഗൺ കാപ്സ്യൂളിലാകും ഇവർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ താമസിക്കുക. നിരവധി മാനദണ്ഡങ്ങളിലൂടെ കടന്നുപോയാൽ മാത്രമേ ഒരാൾ സ്​പെയ്സ്​​ ടൂറിസ്റ്റ്​ ആകാൻ കഴിയുകയുള്ളൂ. പരിശീനത്തിനുമാത്രം 15 ആഴ്ചകൾ വേണ്ടിവരും. യാത്രികരിൽ 70 കാരനായ കോനർ ശൂന്യാകാ​ശത്തേക്ക്​ പോകുന്ന പ്രായംകൂടിയ രണ്ടാമത്തെയാളാണ്​. 1998 ൽ 77-ാം വയസ്സിൽ ജോൺ ഗ്ലെന്‍റ്​ ബഹിരാകാശത്ത് പോയിട്ടുണ്ട്​.

ബഹിരാകാശ നിലയത്തിലേക്ക് പ്രതിവർഷം രണ്ട് സ്വകാര്യ ദൗത്യങ്ങൾ നടത്താനാണ്​ ആക്സിയം സ്​പെയ്​സ്​ പദ്ധതിയിടുന്നത്​. 2024 മുതൽ സ്റ്റേഷനിൽ സ്വന്തമായി സ്​പേയ്​സ്​ സ്​റ്റേഷനിൽ കമ്പാർട്ടുമെന്‍റുകൾ ആരംഭിക്കാനും പദ്ധതിയുണ്ട്​. ഹോളിവുഡ്​ നടൻ ടോം ക്രൂസ്​ ഇതിനകംതന്നെ ബഹിരാകാശത്തേക്ക്​ ടൂറിന്​ പോകാൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്​. അവിടെവച്ച്​ ഒരു സിനിമ ചിത്രീകരിക്കാനാണ്​ ടോമിന്‍റെ പ്ലാൻ.


പണം എത്ര വേണം

ഇനിയാണാ സുപ്രധാന ചോദ്യം വരുന്നത്​. ബഹിരാകാശത്തേക്ക്​ യാത്രപോകാൻ എത്ര പണം ഒരാൾ മുടക്കണം. ആദ്യത്തെ യാത്രികരിൽ നിന്ന്​ ഒരാൾക്ക്​ 55 മില്യൺ ഡോളർ (400 കോടി രൂപ) യാണ്​ ഈടാക്കുന്നത്​. യാത്രക്കാർ കൂടു​േമ്പാൾ ചിലപ്പോൾ തുക കുറയാൻ സാധ്യതയുണ്ട്​ എന്നതാണ്​ ​ഒരേയൊരു പ്രതീക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Space Xinternational space stationSpace tourism
Next Story