ബസിലെ തുറിച്ചുനോട്ടക്കാർ ജാഗ്രതൈ...തമിഴ്നാട്ടിലാണെങ്കിൽ കാത്തിരിക്കുന്നത് ജയിൽ
text_fieldsചെന്നൈ: പൊതു-സ്വകാര്യ സർവീസ് വാഹനങ്ങളിൽ സ്ത്രീ സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി തമിഴ്നാട്ടിലെ മോട്ടോർ വാഹന നിയമങ്ങളിൽ ഭേദഗതി വരുത്തി തമിഴ്നാട് സർക്കാർ. ബസിൽ യാത്ര ചെയ്യവെ സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നവർക്കെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കുന്നതിനാണ് ഡി.എം.കെ സർക്കാർ 1989ലെ മോട്ടോർ വാഹന ആക്ടിൽ ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്. ഭേദഗതി അനുസരിച്ച് ബസില്‍ സ്ത്രീകളെ തുറിച്ചു നോക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റകൃത്യമാണ്.
തുറിച്ചുനോട്ടം, ചൂളമടി, അശ്ലീല ആംഗ്യങ്ങള്‍ കാണിക്കല്‍, ലൈംഗിക താത്പര്യത്തോടെ സമീപിക്കല്‍ തുടങ്ങിയവയെല്ലാം ഭേദഗതി അനുസരിച്ച് ശിക്ഷാര്‍ഹമായ പ്രവൃത്തികളാണ്. സ്ത്രീ യാത്രക്കാരോടു മോശമായി പെരുമാറുന്ന പുരുഷന്മാരെ കണ്ടക്ടര്‍ ഇറക്കി വിടുകയോ പൊലീസിനു കൈമാറുകയോ ചെയ്യണം. ബസിലെ ജീവനക്കാർ പാലിക്കേണ്ട നിർദേശങ്ങളും ഭേദഗതിയിലൂടെ ചേർത്തിട്ടുണ്ട്. മോശമായി പെരുമാറുന്ന കണ്ടക്ടര്‍മാര്‍ക്കു കടുത്ത ശിക്ഷയാണ് ഭേദഗതി നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്. സ്ത്രീകളെ അനുചിതമായി സ്പര്‍ശിക്കുന്ന കണ്ടക്ടര്‍മാര്‍ക്കെതിരെ കേസെടുക്കാം.
ലൈംഗിക ചുവയുള്ള തമാശകള്‍ പറയല്‍, മോശം കമന്റ് തുടങ്ങിയവയും കുറ്റകൃത്യമെന്ന് നിയമം പറയുന്നു. ബസുകളില്‍ കണ്ടക്ടര്‍മാര്‍ പരാതി പുസ്തകം സൂക്ഷിക്കണം. ആവശ്യപ്പെട്ടാല്‍ ഇത് അധികൃതര്‍ക്കു മുന്നില്‍ ഹാജരാക്കണമെന്നും നിയമം നിര്‍ദേശിക്കുന്നു. സ്ത്രീകൾക്കായി പ്രത്യേകം കരുതിവെച്ചിരിക്കുന്ന ഇരപ്പിടങ്ങളിൽ പുരുഷന്മാർ ഇരുന്നാൽ അവരെ മാറ്റി ഇരുത്തേണ്ട ഉത്തരവാദിത്വം ബസിലെ കണ്ടക്ടർക്കാണ്. കൂടാതെ സ്ത്രീകളോട് അപമര്യാദയായി സംസാരിക്കുവോ മറ്റും കണ്ടെത്തിയാൽ പുരുഷ യാത്രികനെ ബസിൽ നിന്നും ഇറക്കിവിടാനും ഭേദഗതി വരുത്തിയ നിയമത്തിലൂടെ കണ്ടക്ടർക്ക് അധികാരം നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.