താരരാജാവിനൊപ്പമുള്ളത് ചില്ലറക്കാരനല്ല; വൈറൽ ചിത്രത്തിലെ കിടിലൻ എസ്.യു.വി ലാൻഡ്റോവർ ഡിഫൻഡർ
text_fieldsതന്‍റെ ലുക്കും അപ്പിയറൻസും കൊണ്ട് ആരാധകരെ എന്നും ഞെട്ടിക്കുന്ന താരമാണ് മെഗാസ്റ്റാർ മമ്മൂട്ടി. യുവതാരങ്ങളേക്കാൾ ഫാഷൻ സെൻസും അപ്ഡേഷനും ഇക്കക്ക് ആണെന്നാണ് മല്ലു ഫാൻസിന്‍റെ എപ്പോഴത്തേയും അഭിപ്രായം. കഴിഞ്ഞ ദിവസം മമ്മൂട്ടി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ഫോട്ടോകളും പതിവുപോലെ വൈറലായിരുന്നു. ചിത്രത്തിൽ മമ്മൂട്ടിയോളംതന്നെ ശ്രദ്ധ നേടിയത് ഒരു വാഹനംകൂടിയായിരുന്നു. അത് താരം ചാരിനിന്ന ലാൻഡ് റോവർ വിന്‍റേജ് കാറാണ്. ഈ വാഹനത്തിന്‍റെ വിശേഷങ്ങളും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്.
ആദ്യ നോട്ടത്തിൽ തന്നെ വാഹനപ്രേമികളുടെ മനം കവരുന്ന ആ വാഹനം ഒരു ലാൻഡ്റോവർ ഡിഫൻഡറാണ്. ദുൽഖർ സൽമാന്റെ വിന്റേജ് കളക്ഷനിൽ നിന്നാണ് കാർ വരുന്നത്.
2012ൽ റജിസ്റ്റർ ചെയ്ത വാഹനത്തിന്റെ മൂന്നാമത്തെ ഉടമയാണ് ദുൽഖർ എന്നാണ് മോട്ടർ വാഹന വകുപ്പിൽ നിന്നുള്ള വിവരങ്ങൾ. റെഡ് ക്രോസ് ഇന്ത്യയിൽ ഉപയോഗിക്കാൻ ഇറക്കുമതി ചെയ്ത വാഹനമായിരുന്നു ഇത്. കോവിഡ് സമയത്താണ് ദുൽഖർ ഈ ഡിഫൻഡർ സ്വന്തമാക്കിയത്. ചെന്നൈ സൗത് ഈസ്റ്റ് ആർ.ടി.ഒയിലാണ് വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത്.
2.5 ലീറ്റർ ഡീസൽ എൻജിനാണ് വാഹനത്തിൽ ഉപയോഗിക്കുന്നത്. ലാൻഡ് റോവറിന്റെ ഐതിഹാസിക മോഡലുകളിലൊന്നായിരുന്നു ഡിഫൻഡർ. ഒറിജിനൽ ലാൻഡ് റോവർ സീരീസിൽ നിന്ന് വികസിപ്പിച്ച ഡിഫൻഡർ 1983 ലാണ് പുറത്തിറങ്ങുന്നത്. നീണ്ട 67 വർഷത്തെ സേവനം അവസാനിപ്പിച്ച് 2016 ൽ വിടവാങ്ങിയ ഡിഫൻഡറിന്റെ പുതിയ പതിപ്പ് രണ്ടു വർഷം മുമ്പാണ് വിപണിയിലെത്തിയത്. പുത്തൻ ഡിഫൻഡറും മമ്മൂട്ടി സ്വന്തമാക്കിയിട്ടുണ്ട്. താരം ഇപ്പോൾ ഏറെയും സഞ്ചരിക്കുന്നത് ഈ ഡിഫൻഡറിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.