പുത്തൻ കാറിൽ സൂര്യയോടൊപ്പം കറങ്ങി സംവിധായിക; ചിത്രങ്ങൾ വൈറൽ
text_fieldsഇത്തവണത്തെ ദേശിയ ചലച്ചിത്ര അവാര്‍ഡില്‍ ഏറ്റവും മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം നേടിയ ചിത്രമാണ് സുരറൈ പോട്ര്. സുധ കൊങ്ങാര എന്ന സ്ത്രീ സംവിധായികയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രവുമായിരുന്നു ഇത്. കഴിഞ്ഞ ദിവസമാണ് അവർ സ്വന്തമായൊരു കാർ വാങ്ങിയത്. വാഹനം വാങ്ങിയ അവർ ആദ്യം കാണാനെത്തിയത് തന്റെ സൂപ്പർഹിറ്റ് സിനിമയിലെ നായകൻ സൂര്യയെയാണ്. ഇരുവരുടേയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.
സുധ കൊങ്ങാര ആദ്യമായി വാങ്ങിയത് ഒരു ഇലക്ട്രിക് വാഹനമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഔഡിയുടെ ഇ-ട്രോൺ 55 ക്വാഡ്രോ എന്ന ഇലക്ട്രിക് വാഹനമാണ് സംവിധായിക സ്വന്തമാക്കിയിരിക്കുന്നത്. ചെന്നൈ സൗത്ത് ഈസ്റ്റ് ആര്‍.ടി.ഒയില്‍ രജിസ്റ്റര്‍ ചെയ്ത ഈ വാഹനത്തിന് 1.20 കോടി രൂപയാണ് എക്‌സ്‌ഷോറൂം വില.
പുതിയ കാർ സ്വന്തമാക്കിയ സന്തോഷം സൂര്യയെക്കൂടാതെ മറ്റ് സുഹൃത്തുക്കളുമായും അവർ പങ്കുവച്ചിട്ടുണ്ട്. ‘എന്റെ ആദ്യ കാറിനും ഏറ്റവും പ്രിയപ്പെട്ടവർക്കുമൊപ്പം’ എന്ന അടിക്കുറിപ്പോടെയാണ് മണിരത്നം, സൂര്യ, ജി.വി.പ്രകാശ്, രാജ്ശേഖർ പാണ്ഡ്യൻ എന്നിവർക്കൊപ്പമുള്ള ചിത്രം സുധ പങ്കുവച്ചിരിക്കുന്നത്. സൂര്യ വാഹനം ഓടിക്കുന്ന ചിത്രവുമുണ്ട്.
2022-ലാണ് ഔഡിയുടെ ഇലക്ട്രിക് വാഹനമായ ഇ-ട്രോണ്‍ സീരീസ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഇ-ട്രോണ്‍ 50, ഇ-ട്രോണ്‍ 55, ഇ-ട്രോണ്‍ 55 സ്പോര്‍ട്സ്ബാക്ക് എന്നീ മൂന്ന് പതിപ്പുകളായാണ് ഔഡിയുടെ ഈ ഇലക്ട്രിക് എസ്.യു.വി. വിപണിയില്‍ എത്തിയിരിക്കുന്നത്.
ഔഡി റെഗുലര്‍ വാഹനങ്ങളുടെ തലയെടുപ്പ് ആവാഹിച്ചുള്ള ഡിസൈനാണ് ഇലക്ട്രിക് പതിപ്പിലും. വലിയ സിംഗിള്‍ ഫ്രെയിം ഗ്രില്ല്, എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ്, ഡി.ആര്‍.എല്‍, 20 ഇഞ്ച് അലോയി വീല്‍, റാപ്പ് എറൗണ്ട് ടെയില്‍ ലാമ്പ്, ഡ്യുവല്‍ ടോണ്‍ ബമ്പര്‍ തുടങ്ങിയവാണ് എക്സ്റ്റീരിയര്‍ അലങ്കരിക്കുന്നത്.
10.1 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ത്രി ഡി പ്രീമിയം സൗണ്ട് സിസ്റ്റം, 12.3 ഇഞ്ച് വലിപ്പമുള്ള വെര്‍ച്വല്‍ കോക്പിറ്റ് ഇന്‍സ്ട്രുമെന്റ് പാനല്‍, ഹെഡ് അപ്പ് ഡിസ്പ്ലേ ഫോര്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ സംവിധാനം, ആംബിയന്റ് ലൈറ്റിങ്ങ്, എം.എം.ഐ. നാവിഗേഷന്‍, വയര്‍ലെസ് ചാര്‍ജിങ്ങ് സംവിധാനം, 360 ഡിഗ്രി ക്യാമറ, സോഫ്റ്റ് ടച്ച് ഡോര്‍, എന്നിങ്ങനെ നീളുന്നതാണ് ഈ വാഹനത്തിന്റെ അകത്തളത്തിലെ ഫീച്ചറുകള്‍.
95 kWh ബാറ്ററിയാണ് സുധ കൊങ്ങര സ്വന്തമാക്കിയ ഇ–ട്രോൺ 55 ൽ. 355 ബിഎച്ച്പി കരുത്തും 561 എൻഎം ടോർക്കുമുണ്ട്. ഒരു ഫുൾ ചാർജിൽ 484 കിലോമീറ്റർ വരെ സഞ്ചരിക്കാനുള്ള ശേഷി ഈ എസ്‍യുവിക്കുണ്ട്. 100 കിലോമീറ്റർ വേഗത്തിലെത്താൻ 5.7 സെക്കന്‍ഡ് മാത്രം വേണ്ടിവരുന്ന വാഹനത്തിന്റെ പരമാവധി വേഗം 200 കിലോമീറ്ററാണ്.
Njoying going green with my first car ever with my favourite people!❤️ #ManiSir @Suriya_offl @gvprakash @rajsekarpandian pic.twitter.com/D4NLoQFALj
— Sudha Kongara (@Sudha_Kongara) December 19, 2022
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.