കുറഞ്ഞ ചിലവിൽ ഇന്ത്യ കാണാം; സ്വദേശ് ദര്‍ശന്‍ ട്രെയിൻ ഇനിമുതൽ കേരളത്തില്‍ നിന്നും
text_fieldsകേരളത്തില്‍ നിന്നുള്ള ആദ്യ സ്വദേശ് ദര്‍ശന്‍ വിനോദയാത്രാ തീവണ്ടിയുമായി ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ഐ.ആര്‍.സി.ടി.സി.). മണ്ഡലകാലത്ത് കാശി, അയോധ്യ, അലഹബാദ് തുടങ്ങിയ തീര്‍ഥാടന കേന്ദ്രങ്ങളിലേക്കാണ് കേരളത്തില്‍ നിന്നുള്ള ആദ്യയാത്ര. തിരുവനന്തപുരം കൊച്ചുവേളിയില്‍ നിന്ന് ഡിസംബര്‍ 10-ന് പുറപ്പെട്ട് പത്തു ദിവസത്തെ തീര്‍ഥയാത്രയ്ക്കു ശേഷം ഡിസംബര്‍ 20-ന് മടങ്ങിയെത്തും. യാത്രക്കാര്‍ക്ക് ഒഡീഷ, ബിഹാര്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ പ്രശസ്ത തീർഥാടന കേന്ദ്രങ്ങളും പൈതൃക നിര്‍മിതികളും സന്ദര്‍ശിക്കാനാകും.
കൊണാര്‍ക്ക് സൂര്യ ക്ഷേത്രം, പുരി ജഗന്നാഥ ക്ഷേത്രം, ഗയയിലെ വിഷ്ണുപാദ ക്ഷേത്രം, വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രവും മറ്റ് അമ്പലങ്ങളും ഗംഗ ആരതിയും, അയോധ്യയിലെ രാമക്ഷേത്രവും മറ്റു ക്ഷേത്രങ്ങളും, സരയു നദി, ഗംഗയമുനസരസ്വതി നദികളുടെ സംഗമകേന്ദ്രമായ പ്രയാഗ്രാജിലെ (അലഹബാദ്) ത്രിവേണി സംഗമം തുടങ്ങി നിരവധി തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ ഈ യാത്രയിലൂടെ സന്ദര്‍ശിക്കാം.
സ്ലീപ്പര്‍ ക്ലാസ് അല്ലെങ്കില്‍ തേര്‍ഡ് എ.സി. ട്രെയിന്‍ യാത്ര, യാത്രകള്‍ക്ക് വാഹനം, രാത്രി താമസങ്ങള്‍ക്ക് യാത്രക്കാരുടെ ബജറ്റിനനുസരിച്ച് ഹോട്ടലുകളിലോ, ഹാളുകളിലോ താമസ സൗകര്യം, മൂന്നു നേരവും ഭക്ഷണം, ടൂര്‍ എസ്‌കോര്‍ട്ട്-സെക്യൂരിറ്റി എന്നിവരുടെ സേവനം, യാത്ര ഇന്‍ഷുറന്‍സ് എന്നിവ പാക്കേജില്‍ ഉള്‍പ്പെടുന്നു. ബുക്ക് ചെയ്യുന്നവര്‍ക്ക് കൊച്ചുവേളി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് എന്നീ സ്റ്റേഷനുകളില്‍നിന്നും തീവണ്ടിയില്‍ കയറാം. ടൂര്‍ പാക്കേജ് നിരക്ക് 20,500 രൂപ മുതല്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.