ടാങ്കർ ഒാടിച്ചുപോകുന്ന പെൺകുട്ടി; 'ഉത്തരവാദിത്വ ആങ്ങളമാർ'വിളിച്ചുപറഞ്ഞ് പൊലീസ് വന്നപ്പോൾ കേട്ടത് വേറിെട്ടാരു ജീവിത കഥ
text_fieldsനിരത്തിലൂടെ ലോക്ഡൗൺ കാലത്ത് ഒരു പെൺകുട്ടി ടാങ്കർ ലോറി ഒാടിച്ചുപോകുന്നു. കണ്ടവർ കണ്ടവർക്കെല്ലാം ആദ്യം അത്ഭുതമായിരുന്നു. കണ്ടുനിന്നപ്പോൾ സഹിക്കാനാവാതെ ഉത്തരവാദിത്വമുള്ള ചില 'ആങ്ങളമാർ' പൊലീസിനെ വിളിച്ചു. അടുത്ത ചെക്പോസ്റ്റിൽ വാഹനം കൃത്യമായി പൊലീസ് തടഞ്ഞു. ഇവളാരാണ് ഇത്രവലിയ ടാങ്കർ എടുത്ത് ഒാടിച്ച് നടക്കാൻ എന്നായിരുന്നു പൊലീസിെൻറ ആദ്യ ഭാവം. പുറത്തിറക്കി ചോദ്യം ചെയ്യലായി. ഇതോടെ പെൺകുട്ടി തെൻറ ഹെവി ലൈസൻസും ഹസാർഡസ് പെർമിറ്റും എടുത്തുവീശി.
ആദ്യമായി ഇത്തരമൊരു സാധനത്തിൽ പെൺകുട്ടിയുടെ ഫോേട്ടാ കണ്ടതിെൻറയാകണം പൊലീസുകാർ കുറേനേരത്തേക്ക് ഞെട്ടിത്തരിച്ചിരുന്നു. പിന്നെ രേഖകൾ വ്യാജമല്ലെന്ന് ഉറപ്പാക്കി. തുടർന്ന് അഭിനന്ദനവും കൈകൊടുക്കലുമായി. പൊലീസുകാർ തന്നെ മാധ്യമങ്ങളേയും വിവരം അറിയിച്ചു. കേരളത്തിെൻറ ആദ്യ വനിതാ ടാങ്കർ ഡ്രൈവർ ദിലിഷ ഡേവിസിെൻറ അനുഭവകഥയാണിത്.
ദിലിഷയെന്ന് 24കാരി
ദിലിഷയുടെ അച്ഛൻ തൃശ്ശൂർ ജില്ലക്കാരനായ ഡേവിസ്.പി.എക്ക് 41 വർഷമായി ടാങ്കർ ഒാടിക്കുന്ന ജോലിയാണ്. ഡേവിസ് മകൾ ദിലിഷയെ കൗമാരകാലത്തുതന്നെ വാഹനങ്ങൾ ഒാടിക്കാൻ പഠിപ്പിച്ചിരുന്നു. അന്നംതരുന്ന ജോലി മകളേയും അദ്ദേഹം പഠിപ്പിക്കുകയായിരുന്നു. ഇതോടൊപ്പം മകളുടെ വിദ്യാഭ്യാസവും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ബി കോമിൽ ബിരുദം പൂർത്തിയാക്കിയശേഷം എം കോമിൽ പഠനം തുടരുകയാണ് ദിലിഷയിപ്പോൾ. ചെറുപ്പം മുതൽ ഡ്രൈവിങിൽ അഭിനിവേശമുണ്ടായിരുന്ന ദിലിഷയെ ഡേവിസ് ഒരിക്കലും തടഞ്ഞിരുന്നില്ല. ഇരുചക്രവാഹനങ്ങളും ഫോർവീലറും ഓടിച്ച് പഠിച്ച ശേഷമാണ് ദിലിഷ ടാങ്കറിലേക്ക് ചുവടുമാറിയത്. മൂന്ന് വർഷമായി ദിലിഷ ടാങ്കർ ഒാടിക്കുന്നുണ്ട്.
ആഴ്ചയിൽ മൂന്ന് ദിവസം, ഒരു ദിവസം 300 കിലോമീറ്റർ
കൊച്ചിയിലെ ഇരുമ്പനം റിഫൈനറിയിൽ നിന്ന് മലപ്പുറം തിരൂരിലെ പെട്രോൾ പമ്പിലേക്ക് ഇന്ധനം എത്തിക്കുന്നതാണ് ദിലിഷയുടെ ജോലി. ആഴ്ചയിൽ മൂന്ന് ദിവസമാണ് ജോലിയുണ്ടാകുക. ഒരു ദിവസം ഇരു വശങ്ങളിലുമായി 300 കിലോമീറ്റർ ദൂരംവരെ ടാങ്കർ ഒാടിക്കണം. പുലർച്ചെ നാലോടെ ദിലിഷ ഓയിൽ റിഫൈനറിയിലേക്കുള്ള യാത്ര ആരംഭിക്കും. ടാങ്കർ നിറച്ച ശേഷം രാവിലെ 9.30 ഓടെ തിരൂരിലേക്ക് തിരിച്ചുവരും. തിരൂരിലെ പെട്രോൾ പമ്പിൽ ഇന്ധനം ഇറക്കിയ ശേഷം ഉച്ചകഴിഞ്ഞ് മൂന്ന്-നാലോടെ വീട്ടിലെത്തും. സായാഹ്ന ക്ലാസുകളിലാണ് പഠനം നടത്തുന്നത്.
ഹസാർഡസ് ലൈസൻസ്
16 വയസുള്ളപ്പോൾ ദിലിഷ ടാങ്കർ ഓടിക്കാൻ പഠിച്ചിരുന്നു. ഒൗദ്യോഗികമായി ലൈസൻസ് എടുത്തശേഷമാണ് നിരത്തിൽ ഒാടിക്കാൻ തുടങ്ങിയത്. 18-ാം വയസ്സിൽ ഡ്രൈവിങ് ലൈസൻസ് നേടിയ അവൾക്ക് 20-ാം വയസ്സിൽ ഹെവി ലൈസൻസും തുടർന്ന് ഹസാർഡസ് ലൈസൻസും ലഭിച്ചു. ടാങ്കർ ഒാടിക്കണമെങ്കില ഇവ രണ്ടും ആവശ്യമാണ്. പ്രത്യേക ടെസ്റ്റുകൾക്ക് ശേഷമാണ് ഹസാർഡസ് ലൈസൻസ് നൽകുന്നത്. ദിലിഷയ്ക്ക് ഇപ്പോൾ ഒരാഗ്രഹമുണ്ട്. വോൾവോയുടെ മൾട്ടി ആക്‌സിൽ ബസ് ഓടിക്കുകയാണത്. അതിനുള്ള ശ്രമത്തിലാണ് ഇൗ മിടുക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.