ആൾട്രോസ് ഇ.വി, ഏറ്റവും കൂടുതൽ റേഞ്ച് തരുന്ന ഇന്ത്യൻ വൈദ്യുത കാർ?
text_fieldsനെക്സൺ ഇ.വിയുടെ വിജയത്തിനുശേഷം പുതിയ നീക്കവുമായി ടാറ്റ മോേട്ടാഴ്സ്. ജനപ്രിയ ഹാച്ച്ബാക്കായ ആൾട്രോസിെൻറ വൈദ്യുത പതിപ്പാണ് അണിയറയിൽ ഒരുങ്ങുന്നത്. ഏറെ പ്രതീക്ഷ നൽകുന്ന പ്രത്യേകതകളുമായാണ് ആൾട്രോസ് ഇ.വി വിപണിയിലെത്തുക. നെക്സണിനേക്കാൾ ഉയർന്ന റേഞ്ചാണ് ആൾട്രോസിെൻറ പ്രത്യേകത. വലിയ ബാറ്ററി പായ്ക്ക് നെക്സണിനേക്കാൾ 25-40 ശതമാനം കൂടുതൽ മൈലേജ് വാഗ്ദാനം ചെയ്യുന്നുണ്ട്.
പുറത്തുവരുന്ന വിവരങ്ങൾ ശരിയാണെങ്കിൽ 500 കിലോമീറ്ററോളം റേഞ്ചാണ് ആൾട്രോസ് ഇ.വിക്കുള്ളത്. ആൾട്രോസിന് പിന്നാലെ നെക്സോണിലും ഇതേ ബാറ്ററി പാക്ക് ഉൾപ്പെടുത്തുമെന്നും സൂചനയുണ്ട്. നിലവിൽ നെക്സണിൽ 30.2 കിലോവാട്ട്സ് ബാറ്ററി പായ്ക്കാണുള്ളത്. ഇത് 127 ബിഎച്ച്പി ഇലക്ട്രിക് മോട്ടോറിനെ ശക്തിപ്പെടുത്തുന്നു. നെക്സൺ ഇവിയുടെ എ.ആർ.എ.െഎ സർട്ടിഫൈഡ് റേഞ്ച് 312 കിലോമീറ്റർ ആണ്. 500 കിലോമീറ്റർ റേഞ്ചിനടുത്ത് ആൾട്രോസിന് നൽകാനായാൽ അത് തീർച്ചയായും ഇന്ത്യൻ വൈദ്യുത വാഹന വിപണിയിൽ വിപ്ലവമാകും. രാജ്യം കാത്തിരിക്കുന്ന മധ്യവർഗ ഇ.വി കാർ എന്ന നിലയിൽ ആൾട്രോസ് വിപണിപിടിച്ചാൽ ടാറ്റയുടെ ഭാവി ശോഭനമാവുകതന്നെ ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.