അങ്ങിനെ ഗ്രാവിറ്റാസും വരുന്നു; എസ്.യു.വി വിപണിയിൽ കളിമാറും
text_fieldsകുറേനാളായി പറഞ്ഞുകേൾക്കുന്ന വാഹന മോഡലുകളിൽ ഒന്നാണ് ടാറ്റ ഗ്രാവിറ്റാസ്. ഹാരിയർ അടിസ്ഥാനമാക്കിയുള്ള ഏഴ് സീറ്റ് എസ്.യു.വിയാണിത്. ഗ്രാവിറ്റാസ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ടാറ്റ മോട്ടോഴ്‌സ് ഒരുങ്ങുന്നതായാണ് പുറത്തുവരുന്ന വിവരം.ഗ്രാവിറ്റാസിന് പിന്നാലെ ഹോൺബിൽ സബ് കോംപാക്റ്റ് എസ്‌യുവിയും വിപണിയിലെത്തുമെന്നും ടാറ്റ അറിയിച്ചു. നിലവിലെ കലണ്ടർ വർഷത്തിെൻറ അവസാന പാദത്തോടെയാണ് ഗ്രാവിറ്റാസ് വിപണിയിലെത്തുന്നത്. അതായത് വരുന്ന ഡിസംബറിൽ വാഹനം വിപണിയിലെത്തുമെന്നാണ് ഒൗദ്യോഗിക വിവരം.
2020 െൻറ തുടക്കത്തിൽ എസ്‌യുവി പുറത്തിറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കൊറോണ ടാറ്റയുടെ പ്രതീക്ഷകൾ തകർക്കുകയായിരുന്നു. 2020 ഓട്ടോ എക്‌സ്‌പോയിലാണ് ഗ്രാവിറ്റാസ് ആദ്യമായി പ്രദർശിപ്പിച്ചത്. ഹാരിയർ എസ്‌യുവിയുടെ നീളംകൂടിയ പതിപ്പാണ് ഗ്രാവിറ്റാസ്. ഹാരിയറിെൻറ ഒമേഗ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് വാഹനം നിർമിച്ചിരിക്കുന്നത്. ഹാരിയറിനേക്കാൾ 63 മില്ലീമീറ്റർ നീളവും 80 മില്ലീമീറ്ററും ഉയരവും കൂടുതൽ ആയിരിക്കും.
2.0 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ മോട്ടോറിൽ നിന്ന് 168 പിഎസും 350 എൻഎം ടോർക്കും ലഭിക്കും. ആറ് സ്പീഡ് മാനുവൽ ഗിയർബോക്സ് ഉൾപ്പെടും. ഒാേട്ടാമാറ്റിക്കും ഉണ്ടായിരിക്കുമെന്നാണ് സൂചന. ഇൻറീരിയറിെൻറ കാര്യത്തിൽ ഹാരിയറിൽ നിന്ന് കാര്യമായ ചില വ്യത്യാസങ്ങൾ പ്രതീക്ഷിക്കപ്പെടുന്നുണ്ട്. ഡാഷ്‌ബോർഡ് പുതിയതായിരിക്കും. ഹോൾഡ് ഫംഗ്ഷനോടുകൂടിയ ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക്, സീറ്റുകൾക്ക് െഎവറി നിറമുള്ള അപ്ഹോൾസ്റ്ററി, ഡോർ പാഡുകൾ എന്നിവ പ്രത്യേകതകളാണ്.
'ഗ്രാവിറ്റാസ്, ഹോൺബിൽ എന്നിങ്ങനെ രണ്ട് പ്രധാന മോഡലുകൾ വരാൻ പോവുകയാണ്. ഗ്രാവിറ്റാസ് ഏഴ് സീറ്റർ എസ്‌യുവിയായിരിക്കും, ഹോൺബിൽ ഒരു സബ് കോംപാക്റ്റ് എസ്‌യുവിയാകും. ഇതോടെ ഞങ്ങളുടെ പോർട്ട്‌ഫോളിയോയിൽ നാല് എസ്‌യുവികൾ ഉണ്ടാകും. വരും വർഷങ്ങളിൽ വിപണി വിഹിതവും വിൽപ്പനയും ശക്തിപ്പെടുത്താൻ ഇത് സഹായിക്കും. ഈ സാമ്പത്തിക വർഷത്തിെൻറ അവസാന പാദത്തിൽ ഗ്രാവിറ്റാസ് പുറത്തിറക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. ഹോൺബില്ലിനുവേണ്ടിയുള്ള തീയതി ഇനിയും നിശ്ചയിച്ചിട്ടില്ല'-ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ് ബിസിനസ് യൂനിറ്റ് പ്രസിഡൻറ് ശൈലേഷ് ചന്ദ്ര പറഞ്ഞു. എംവി ഹെക്ടർ പ്ലസ്, വരാനിരിക്കുന്ന പുതിയ തലമുറ മഹീന്ദ്ര എക്സ് യു വി 500 എന്നിവയ്ക്ക് ഗ്രാവിറ്റാസ് നേരിട്ടുള്ള എതിരാളിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.