ടാറ്റയുടെ ഡിസൈൻ വിപ്ലവ നായകൻ പ്രതാപ് ബോസ് രാജിവച്ചു; പടിയിറങ്ങുന്നത് ഹാരിയറിെൻറ സൃഷ്ടാവ്
text_fieldsഹാരിയർ, നെക്സോൺ, ആൾട്രോസ്-ടാറ്റ മോേട്ടാഴ്സിെൻറ തലവര മാറ്റിയ വാഹനങ്ങളുടെ രൂപകൽപ്പനയിലൂടെ പ്രശസ്തനായ പ്രതാപ് ബോസ് രാജിവച്ചു. ടാറ്റയുടെ മുഖവും സ്ഥാനപതിയുമായിരുന്നു ആളാണ് അപ്രതീക്ഷിതമായി കമ്പനിയോട് വിടപറയുന്നത്. പുതിയ പതിറ്റാണ്ടിെൻറ പടിവാതിലിൽവച്ച് തങ്ങളുടെ രക്ഷകരിലൊരാൾ പടിയിറങ്ങുന്നു എന്ന വാർത്ത ആഗോള വാഹനഭീമന് നൽകുന്ന ആഘാതം ചെറുതല്ല. യൂറോപ്പിലേക്കും വിശേഷിച്ച് ഇറ്റലിയിലേക്കും നോക്കി വാഹന ഡിസൈനുകളെ വിലയിരുത്തിയിരുന്നവരെ ജന്മനാട്ടിലേക്ക് ആകർഷിച്ചു എന്നതാണ് പ്രതാപ് ബോസ് വാഹന രൂപകൽപ്പനാ രംഗത്ത് നടത്തിയ പ്രധാന വിപ്ലവങ്ങളിലൊന്ന്.
എത്ര പൊരുതിയിട്ടും അങ്ങോട്ട് ഗുണംപിടിക്കാതിരുന്ന ടാറ്റയെ പാസഞ്ചർ വാഹന വിപണിയിൽ മുന്നിലെത്തിച്ചത് പ്രതാപിെൻറ കരകൗശലവിദ്യകളായിരുന്നു. 2021ലെ 'വേൾഡ് കാർ പേഴ്സൺസ് ഒാഫ് ദി ഇയർ' പുരസ്കാരത്തിനായി പരിഗണിച്ചവരുടെ പട്ടികയിൽ ഇടംപിടിക്കത്തക്കവണ്ണം ഇൗ യുവാവ് വളർന്നു. ടാറ്റയിൽ ഗ്ലോബൽ ഡിസൈൻ ഹെഡ് എന്ന പദവിയാണ് പ്രതാപ് വഹിച്ചിരുന്നത്. പ്രതാപുമായി പ്രശ്നങ്ങൾ ഒന്നുമില്ലെന്നും കൂടുതൽ അവസരങ്ങൾ തേടിയാണ് അദ്ദേഹം പോകുന്നതെന്നുമാണ് ടാറ്റയുടെ അനൗദ്യോഗിക വിശദീകരണം. ടാറ്റക്കായി നിരവധി ഡിസൈൻ അവാർഡുകൾ പ്രതാപ് നേടിയിട്ടുണ്ട്. 2021 ലെ ഓട്ടോകാർ കാർ ഓഫ് ദ ഇയർ അവാർഡിൽ മികച്ച ഡിസൈൻ അവാർഡ് ടാറ്റ അൽട്രോസ് നേടി.
45കാരനായ പ്രതാപ് മുംബൈയിലാണ് ജനിച്ചത്. അഹമ്മദാബാദിലെ നാഷനൽ ഇൻസ്റ്റിട്യൂട്ട് ഒാഫ് ഡിസൈനിൽ നിന്ന് ബിരുദംനേടിയ ഇദ്ദേഹം ലണ്ടൻ റോയൽ കോളേജ് ഒാഫ് ആർട്സിലും പരിശീലനം നേടിയിട്ടുണ്ട്. പ്രതാപിന് പകരം യുകെയിലെ ടാറ്റ മോട്ടോഴ്‌സ് യൂറോപ്യൻ ടെക്‌നിക്കൽ സെൻറർ (ടിഎംഇടിസി) ഡിസൈൻ ഹെഡ് മാർട്ടിൻ ഉഹ്ലാരി ചുമതലയേറ്റു. ടാറ്റയുടെ ഇംപാക്റ്റ് ഡിസൈൻ ഭാഷയെ അടിസ്ഥാനമാക്കിയുള്ള ടാറ്റയുടെ ഏറ്റവും പുതിയ വാഹനങ്ങളുടെ വികസനത്തിന് നേതൃത്വം നൽകിയത് ഉഹ്ലാരിയാണ്.
യുകെയിലെ ടിഎംഇടിസിയിൽ നിന്ന് അദ്ദേഹം തുടർന്നും പ്രവർത്തിക്കും. കൂടാതെ കോവെൻട്രി (യുകെ), ടൂറിൻ (ഇറ്റലി), പുനെ (ഇന്ത്യ) ആസ്ഥാനമായുള്ള ഡിസൈൻ ടീമുകളെ നയിക്കുകയും ചെയ്യും. ടാറ്റാ മോട്ടോഴ്‌സ് പുതിയ മാനേജിങ് ഡയറക്ടറെ തേടിക്കൊണ്ടിരിക്കുന്ന സമയത്താണ് ബോസിെൻറ പെട്ടെന്നുള്ള രാജി വാർത്ത പുറത്തുവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.