നെക്സോണിലും ആൾട്രോസിലും ഇനി ഫിസിക്കൽ ബട്ടനുകളില്ല; എല്ലാം നിയന്ത്രിക്കുന്നത് ടച്ച് സ്ക്രീൻ
text_fieldsടാറ്റമോേട്ടാഴ്സ് അവരുടെ ജനപ്രിയ വാഹനങ്ങളായ നെക്‌സോൺ കോംപാക്റ്റ് എസ്‌യുവിയിലും ആൽട്രോസ് ഹാച്ച്ബാക്കിലും ക്യാബിൻ പരിഷ്കരിച്ചു. രണ്ട് മോഡലുകളിലെയും ഇൻഫോടെയിൻമെൻറ് സിസ്റ്റത്തെ നിയന്ത്രിക്കുന്ന ഫിസിക്കൽ ബട്ടണുകളും നോബുകളും ഒഴിവാക്കിയിട്ടുണ്ട്. ആറ് ബട്ടനുകളും രണ്ട് റോട്ടറി നോബുകളുമാണ് നീക്കംചെയ്‌തിരിക്കുന്നത്. ഇതിലൂടെ നിർവഹിച്ചിരുന്ന പ്രവർത്തനങ്ങളെല്ലാം ഇനിമുതൽ ടച്ച്‌സ്‌ക്രീനിൽ സംയോജിപ്പിക്കും. രണ്ട് വാഹനത്തിലും ഒരുപോലുള്ള 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീനുകളാണ് ടാറ്റ നൽകിയിരുന്നത്.
ഡാഷ്‌ബോർഡിൽ എസി വെൻറുകൾക്ക് താഴെയായാണ് ആറ് ബട്ടനുകൾ നേരത്തേ ഉണ്ടായിരുന്നത്. റോട്ടറി നോബുകൾ വോളിയവും റേഡിയോ ട്യൂണറും നിയന്ത്രിച്ചിരുന്നു. ഈ ഫംഗ്ഷനുകൾ ഇനിമുതൽ ടച്ച്സ്ക്രീൻ വഴി നിയന്ത്രിക്കാം. സ്വിച്ചുകളുടെ സ്ഥാനത്ത് രണ്ട് മോഡലുകൾക്കും ഇപ്പോൾ ക്രോം അക്ഷരങ്ങളിൽ ആൾട്രോസ് അല്ലെങ്കിൽ നെക്‌സോൺ എന്ന എഴുത്താവും ലഭിക്കുക. ബട്ടണുകൾ ഒഴിവാക്കിയത് ഡാഷ്‌ബോർഡിന് ഭംഗി നൽകുന്നുണ്ട്. പക്ഷെ ഫിസിക്കൽ ബട്ടനുകളെ ഇഷ്ടപ്പെടുന്ന വലിയൊരു വിഭാഗം ഉപഭോക്താക്കൾ നമ്മുക്കിടയിലുണ്ട്.
വാഹനം ഒാടിക്കൊണ്ടിരിക്കുേമ്പാൾ ടച്ച് സ്ക്രീനിനെക്കാളും സൗകര്യപ്രദം ബട്ടനുകളാണെന്നതും മറക്കാനാവില്ല. ഇൻഫോടെയ്ൻമെെൻറ് സിസ്റ്റത്തിൽ മാറ്റങ്ങൾ വരുത്താൻ ഡ്രൈവർമാർ റോഡിൽ നിന്ന് കണ്ണെടുക്കേണ്ടിവരുമെന്നത് സുരക്ഷയെ ബാധിക്കാനും ഇടയുണ്ട്. ഈ രണ്ട് മോഡലുകളുടെയും ഉയർന്ന വേരിയൻറുകൾക്ക് സ്റ്റിയറിങ്-മൗണ്ടഡ് നിയന്ത്രണങ്ങൾ ലഭിക്കുമെന്നത് ആശ്വാസകരമാണ്.
നെക്‌സോൺ വേരിയൻറുകൾ
110 എച്ച്പി, 1.5 ലിറ്റർ ടർബോ-ഡീസൽ, 120 എച്ച്പി, 1.2 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനുകളാണ് നെക്സോണിെൻറ കരുത്ത്. ഇവ രണ്ടും മാനുവൽ, എഎംടി ഗിയർബോക്‌സ് ഓപ്ഷനുകളിൽ വരുന്നുണ്ട്. എസ്‌യുവി അഞ്ച് ട്രിം ലെവലിൽ ലഭ്യമാണ്. ഏറ്റവും ഉയർന്ന എക്‌സ് ഇസഡ് പ്ലസ് ഒ വേരിയൻറിൽ 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ടാറ്റയുടെ ഐആർഎ കണക്റ്റുചെയ്‌ത കാർ ടെക്, ഇലക്ട്രിക് സൺറൂഫ്, ലെതർ അപ്ഹോൾസ്റ്ററി, റിയർ പാർക്കിങ് ക്യാമറ, ഡ്രൈവിങ് മോഡുകൾ, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം ക്രൂയിസ് കൺട്രോൾ എന്നിവ ലഭിക്കും. ടാറ്റ നെക്സണിെൻറ വില 7.10-12.79 ലക്ഷം രൂപ വരെയാണ്. ഹ്യുണ്ടായ് വെന്യൂ, കിയ സോനെറ്റ്, മഹീന്ദ്ര എക്സ് യു വി 300, ഫോർഡ് ഇക്കോസ്പോർട്ട്, മാരുതി സുസുക്കി വിറ്റാര ബ്രെസ്സ, ടൊയോട്ട അർബൻ ക്രൂസർ, നിസ്സാൻ മാഗ്നൈറ്റ്, റെനോ കൈഗർ തുടങ്ങിയവയാണ് പ്രധാന എതിരാളികൾ.
ആൾട്രോസ് വേരിയൻറുകൾ
ടാറ്റ ആൾട്രോസിന് മൂന്ന് എഞ്ചിൻ ഓപ്ഷനുകളുണ്ട്. 86 എച്ച്പി, 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ, 90 എച്ച്പി, 1.5 ലിറ്റർ ടർബോ-ഡീസൽ, 110 എച്ച്പി, 1.2 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ എന്നിവയാണത്. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സ് ഇപ്പോൾ ശ്രേണിയിലുടനീളം സ്റ്റാൻഡേർഡാണ്. ഭാവിയിൽ ഓട്ടോമാറ്റിക് ഗിയർബോക്സ് അവതരിപ്പിക്കാനിടയുണ്ട്.
ഏഴ് ട്രിമ്മുകളിൽ വാഹനം ലഭ്യമാണ്. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ടാറ്റയുടെ ഐആർഎ കണക്റ്റുചെയ്‌ത കാർ ടെക്, ലെതർ അപ്ഹോൾസ്റ്ററി, ആംബിയൻറ് ലൈറ്റിങ്, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, റിയർ പാർക്കിങ് ക്യാമറ, ഓട്ടോ ഹെഡ്‌ലാമ്പുകൾ, വൈപ്പറുകൾ, 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ എന്നിവ വാഹനത്തിൽ ലഭിക്കും. 5.69-9.45 ലക്ഷം രൂപയാണ് ആൾട്രോസിന്റെ വില. അൽട്രോസ് ഐ ടർബോയുടെ വില 7.73-8.85 ലക്ഷം രൂപയാണ്. ഹ്യുണ്ടായ് ഐ 20, മാരുതി സുസുകി ബലേനോ, ടൊയോട്ട ഗ്ലാൻസ, ഫോക്‌സ്‌വാഗൺ പോളോ എന്നിവയാണ് അൽട്രോസിെൻറ എതിരാളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.