വീണ്ടുമൊരു 'ഡെലിവറി ദുരന്തം'; ഇത്തവണ ഇരയായത് പുതുപുത്തൻ പഞ്ച് -വീഡിയോ
text_fieldsഷോറൂമിൽ നിന്ന് വാഹനം പുറത്തിറക്കുേമ്പാഴുണ്ടാകുന്ന അപകടങ്ങളെ നമ്മുക്ക് സാമാന്യമായി 'ഡെലിവറി ദുരന്തങ്ങൾ' എന്നുവിളിക്കാം. രാജ്യത്ത് സാമാന്യമായി 'ഡെലിവറി ദുരന്തങ്ങൾ' ഏറിവരികയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അവസാനം ഇതിന് ഇരയായിരിക്കുന്നത് ടാറ്റ പഞ്ചാണ്. മൈക്രോ എസ്‌യുവി വിഭാഗത്തിലേക്കുള്ള ടാറ്റയുടെ എൻട്രി വാഹനമാണ് പഞ്ച്. ചെറുതും ഒതുക്കമുള്ളതും മിതമായ ഓഫ് റോഡിങ് കഴിവുള്ളതുമായ വാഹനമാണിത്. ഗ്ലോബൽ എൻ.സി.എ.പി ക്രാഷ് ടെസ്റ്റിൽ ഏറ്റവും ഉയർന്ന സുരക്ഷാ റേറ്റിങായ ഫൈവ് സ്റ്റാറും പഞ്ച് നേടിയിട്ടുണ്ട്.
ഡെലിവറിയിൽ സംഭവിച്ചത്
ഷോറൂമിൽ നിന്ന് വാഹനം പുറത്തിറക്കവേയാണ് അപകടം സംഭവിച്ചത്. തുടക്കംമുതൽ വാഹന ഉടമ പരിഭ്രമിക്കുന്നതായി സി.സി.ടി.വി കാമറയിൽ പതിഞ്ഞ ദൃശ്യത്തിൽ കാണാം. ആദ്യം വാഹനം പതിയെ മുന്നോട്ടുനീങ്ങുകയും നിൽക്കുകയും ചെയ്യുന്നു. തുടർന്ന് വീണ്ടും മുന്നോട്ടുനീങ്ങി ഷോറൂമിനുമുന്നിൽതന്നെ വളഞ്ഞുവന്ന് കോൺക്രീറ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഒാേട്ടാമാറ്റിക് വാഹനം ഒാടിക്കുന്നതിലെ പരിചയക്കുറവാണ് അപകടത്തിന് കാരണമെന്നാണ് സൂചന. ഓട്ടോമാറ്റിക് കാറുകളെ കുറിച്ച് പരിചിതമല്ലാത്ത ഒരാൾക്ക് ക്ലച്ച് പെഡൽ ഇല്ലാത്തതിനാൽ പലപ്പോഴും ആശയക്കുഴപ്പമുണ്ടാകാം.
സാധാരണ ക്ലച്ച് ചവിട്ടുന്ന ഇടതുകാൽ കൊണ്ട് ബ്രേക്ക് അമർത്തുന്നതും അൽപ്പം അസ്വസ്ഥതയുണ്ടാക്കും. കാലിന്റെ പൊസിഷനിലെ മാറ്റം ഏകോപിപ്പിക്കുകയും അതേ സമയം കാറിെൻറ വേഗത കുറയ്ക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തതാണ് അപകട കാരണം. ഒാേട്ടാമാറ്റിക് കാറിലെ ക്രീപ്പ് ഫംഗ്ഷനും ഇത്തരം അവസരങ്ങളിൽ വില്ലനാവാറുണ്ട്. ബ്രേക്ക് പെഡലിൽ നിന്ന് കാലെടുത്താൽ വാഹനം തനിയെ മുന്നോട്ട് നീങ്ങുന്നതാണ് ക്രീപ്പ് ഫംഗ്ഷൻ. ഇത് ട്രാഫിക്കിലും കയറ്റം കയറുേമ്പാഴും ഉപകാരെപ്പടുന്ന ഫീച്ചറാണ്. ഇവിടെ അതും വില്ലനായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.