നാല് നമ്പരിനായി ചിലവാക്കിയത് 17 ലക്ഷം; തെൻറ ലംബോർഗിനിക്ക് ഇഷ്ട 'വിലാസം' നൽകി തെലുങ്ക് സൂപ്പർ താരം
text_fieldsലംബോർഗിനിയുടെ ഉറൂസ് എസ്.യു.വി അടുത്തിടെയാണ് തെലുങ്ക് സൂപ്പർ താരമായ ജൂനിയർ എൻ.ടി.ആർ സ്വന്തമാക്കിയത്. സാധാരണ ഉറൂസിന് പകരം സ്പെഷൻ എഡിഷൻ ഗ്രാഫൈറ്റ് ക്യാപ്സ്യൂൾ പതിപ്പാണ് താരം വാങ്ങിയത്. ഇന്ത്യയിലാദ്യമായി ഇൗ മോഡൽ സ്വന്തമാക്കുന്നയാളും അദ്ദേഹമായിരുന്നു. ഹൈദരാബാദിലെ ലംബോർഗിനി ഡീലർഷിപ്പാണ് വാഹനം വിതരണം ചെയ്തത്. വാഹനത്തോടൊപ്പമുള്ള ചിത്രം നടൻ പങ്കുവച്ചിരുന്നു.
തെൻറ ഉറൂസിെൻറ പ്രത്യേക രജിസ്ട്രേഷൻ നമ്പറിനായി താരം ഇപ്പോൾ 17 ലക്ഷം രൂപ അടച്ചതായാണ് ആർ.ടി.ഒ നൽകുന്ന വിവരം. 9999 എന്ന നമ്പർ ലഭിക്കാനാണ് താരം ലക്ഷങ്ങൾ മുടക്കിയത്. നമ്പർ ലേലത്തിലാണ് വിറ്റുപോയത്. ജൂനിയർ എൻടിആറിെൻറ ബിഎംഡബ്ല്യു 7-സീരീസിനും ഇതേ നമ്പരാണുള്ളത്.
സ്പെഷ്യൽ എഡിഷൻ ഉറൂസിന് പ്രത്യേക മാറ്റ് ഫിനിഷും ഒാറഞ്ച് കളർ കോമ്പിനേഷനും ലഭിക്കും. ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ വിറ്റഴിക്കപ്പെടുന്ന ലാംബൊ മോഡലാണ് ഉറൂസ്. ഗ്രാഫൈറ്റ് കാപ്സ്യൂൾ പതിപ്പിന് സാധാരണ മോഡലിനേക്കാൾ വിലകൂടുതലാണ്. സ്റ്റാൻഡേർഡ് ലംബോർഗിനി ഉറൂസിന് 3.15 കോടി രൂപയാണ് വില. വിവിധ ഒാപ്ഷനുകൾക്കനുസരിച്ച് ഗ്രാഫൈറ്റ് കാപ്സ്യൂൾ പതിപ്പിന് ഒന്നുമുതൽ ഒന്നര കോടിവരെ അധിക വില നൽകണം.
സ്റ്റാൻഡേർഡ് മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ ഉറൂസ് ഗ്രാഫൈറ്റ് കാപ്സ്യൂൾ പതിപ്പിന് നിരവധി വിഷ്വൽ അപ്‌ഗ്രേഡുകൾ ലഭിക്കും. ബമ്പറിലെ ഗ്ലോസ് ബ്ലാക്ക് ഫിനിഷ്, ബോഡി സ്കർട്ടുകൾ, ഒആർവിഎം, വീൽ ക്ലാഡിങ് തുടങ്ങിയ പ്രത്യേകതകൾ ഗ്രാഫൈറ്റ് പതിപ്പിലുണ്ട്. ക്വാഡ് എക്‌സ്‌ഹോസ്റ്റ് ടിപ്പുകൾക്ക് ബ്രഷ്ഡ് സിൽവർ ടെക്സ്ചറും ലഭിക്കും.
22 ഇഞ്ച് വലിപ്പമുള്ള ടയറുകളും ബോഡി കളർ ബ്രേക്ക് കാലിപ്പറുകളും വാഹനത്തിെൻറ പ്രത്യേകതയാണ്. സ്റ്റാൻഡേർഡ് പതിപ്പിൽ 21 ഇഞ്ച് അലോയ് വീലുകളാണുള്ളത്.4.0 ലിറ്റർ, ഇരട്ട ടർബോചാർജ്ഡ് V8 പെട്രോൾ എഞ്ചിനാണ് വാഹനത്തിന്. പരമാവധി 650 പിഎസ് കരുത്തും 850 എൻഎം ടോർക്കും എഞ്ചിൻ ഉത്പ്പാദിപ്പിക്കും. ഫോർവീൽ സംവിധാനവും 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും വാഹനത്തിനുണ്ട്. 3.6 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. പരമാവധി വേഗത മണിക്കൂറിൽ 305 കി.മീ ആയി നിയന്ത്രിച്ചിരിക്കുന്നു. ലംബോർഗിനിയുടെ ആദ്യ എസ്.യു.വിയാണ് ഉറൂസ്. ഇവയുടെ നൂറിലധികം യൂനിറ്റുകൾ രാജ്യത്ത് വിറ്റഴിഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.