ഡോർ ഹാൻഡിൽ ഇല്ലെങ്കിലും വാഹനം തുറക്കും? സൈബർ ട്രക്കിൽ അത്ഭുതം ഒളിപ്പിച്ച് ടെസ്ല
text_fields2019 നവംബറിലാണ് വാഹനലോകത്തെ അമ്പരപ്പിച്ചുകൊണ്ട് ടെസ്ല, സൈബർ ട്രക്ക് എന്ന വൈദ്യുത വാഹനം അവതരിപ്പിച്ചത്. ഇതുവരെ നാം കണ്ട് പരിചയിച്ച വാഹന രൂപങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു സൈബർട്രക്കിെൻറ രൂപം. സയൻസ് ഫിക്ഷൻ സിനിമകളിൽ നിന്ന് നേരിട്ട് ഇറങ്ങിവന്ന പോലുള്ള ഇൗ വാഹനം പുറത്തിറക്കിയപ്പോൾ തന്നെ ആഗോള ഹിറ്റായിയിരുന്നു. ലോകത്തുടനീളം തരംഗമായ വാഹനത്തിന് രണ്ട് ലക്ഷത്തിലധികം ബുക്കിങ്ങാണ് ലഭിച്ചത്. നിലവിൽ പ്രൊഡക്ഷൻ വഴിയിലാണ് സൈബർ ട്രക്ക്.
ട്രക്കിെൻറ ചില പ്രത്യേകതകൾ കഴിഞ്ഞ ദിവസം ടെസ്ല സി.ഇ.ഒ ഇലോൺ മസ്ക് വെളിപ്പെടുത്തി. അതിൽ എടുത്തുപറയേണ്ട സവിശേഷത സൈബർ ട്രക്കിന് ഡോർ ഹാൻഡിലുകൾ ഉണ്ടാകില്ല എന്നതാണ്. സൈബർട്രക്ക് ഉടമയെ തിരിച്ചറിഞ്ഞ് വാതിൽ തുറക്കുമെന്നാണ് മസ്ക് പറയുന്നത്. നേരത്തെ അവതരിപ്പിച്ച പ്രോേട്ടാ ടൈപ്പിൽ നിന്ന് ഏറെ വ്യത്യസ്തമായിരിക്കില്ല ഉപഭോക്താക്കളിലെത്തുന്ന വാഹനമെന്നും മസ്ക് ട്വീറ്റിൽ പറഞ്ഞു. സൈബർട്രക്ക് ടെക്സസിലെ ടെസ്ല ജിഗാഫാക്ടറിയിലാണ് നിർമിക്കുക. സ്‌പോർട്‌സ് കാറിെൻറ പ്രകടന ശേഷിയും പിക്ക്അപ്പിെൻറ പ്രായോഗികതയുമാണ് ടെസ്ല വാഗ്ദാനം ചെയ്യുന്നത്.
'പ്രൊഡക്ഷൻ ഡിസൈൻ പ്രോേട്ടാടൈപ്പിൽ നിന്ന് വ്യത്യസ്തമാകില്ല. ചില ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. വാഹനത്തിന് ഡോർ ഹാൻഡിലുകൾ ഉണ്ടാകില്ല. കാർ നിങ്ങളെ തിരിച്ചറിയുകയും വാതിൽ തുറക്കുകയും ചെയ്യും. സ്റിയറിങ് തിരിക്കുേമ്പാൾ നാല് ചക്രങ്ങളും ഒരുമിച്ച് തിരിയുന്നതിനാൽ വളവും തിരിവും അനായാസം മറികടക്കാൻ സൈബർ ട്രക്കിനാവും'-ഇലോൺ മസ്ക് ട്വിറ്ററിൽ കുറിച്ചു. 6.5 സെക്കൻഡിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനും ഒറ്റ ചാർജിൽ 400 കിലോമീറ്ററിൽ കൂടുതൽ ദൂരം സഞ്ചരിക്കാനും സൈബർ ട്രക്കിനാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.