Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_rightലോകത്തിലെ ഏറ്റവും...

ലോകത്തിലെ ഏറ്റവും മികച്ച വൈദ്യുത വാഹനങ്ങൾ ഇനി നമുക്കും വാങ്ങാം; ടെസ്​ലയുടെ ഇന്ത്യ അവതരണം ഉടൻ

text_fields
bookmark_border
ലോകത്തിലെ ഏറ്റവും മികച്ച വൈദ്യുത വാഹനങ്ങൾ ഇനി നമുക്കും വാങ്ങാം; ടെസ്​ലയുടെ ഇന്ത്യ അവതരണം ഉടൻ
cancel

വൈദ്യുത വാഹന നിർമാതാക്കളിലെ വഴികാട്ടിയെന്നറിയപ്പെടുന്ന ടെസ്​ല ഇന്ത്യയിലേക്ക്​. ലോകത്തിലെ ഏറ്റവും മൂല്യവത്തായ വാഹന നിർമാതാക്കളെന്നാണ്​ അ​േമരിക്കൻ കമ്പനിയായ ടെസ്‌ല അറിയപ്പെടുന്നത്​. അടുത്ത മാസത്തോടെ ഇവർ ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2021 ജനുവരിയിൽ ഇലോൺ മസ്‌കിന്‍റെ നേതൃത്വത്തിലുള്ള ബ്രാൻഡ് രാജ്യത്ത്​എത്തുമെന്നാണ്​ ഏറ്റവും പുതിയ വിവരം. 2021 ജൂൺ-ജൂലൈ മാസങ്ങളിൽ വാഹന ഡെലിവറിയും ആരംഭിക്കും.


ടെസ്‌ല ഇന്ത്യയിൽ നിർമാണ പ്ലാന്‍റ്​ സ്ഥാപിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. നിലവിൽ അതേപറ്റിയുള്ള സൂചനകളൊന്നും കമ്പനി വെളിപ്പെടുത്തിയിട്ടില്ല. അമേരിക്കയിലേത്​പോലെ ഇന്ത്യയിൽ ടെസ്‌ല അതിന്‍റെ നേരിട്ടുള്ള വിൽപ്പന മാതൃക പിന്തുടരുമെന്നാണ്​സൂചന. കമ്പനി സ്വന്തം സെയിൽസ് ചാനലുകൾ നിയന്ത്രിക്കുകയും, ഷോറൂമുകളും സ്വന്തമായി കേന്ദ്രങ്ങൾ വഴിയും കാറുകൾ വിറ്റഴിക്കുകയും ചെയ്യും. ഈ കേന്ദ്രങ്ങളെ നിയന്ത്രിക്കുന്നത് ടെസ്‌ലയുടെ സ്വന്തം ജീവനക്കാരാണ്. സർവീസിലും മാറ്റം പ്രകടമായിരിക്കും. ഉപഭോക്താവിന്‍റെ സേവന അഭ്യർഥനകളിൽ 80 ശതമാനവും കൈകാര്യം ചെയ്യുന്നത് മോഡൽ സർവീസ് ടെക്നീഷ്യൻമാരുടെ ടീമാണ്. ഇവരും ടെസ്​ലയിലെ മുഴുവൻ സമയ ജോലിക്കാരാണ്.


വാഹനങ്ങളുടെ തകരാറുകൾ വീട്ടിലെത്തി പരിഹരിക്കുന്നതിനും ടെസ്​ലക്ക്​ വിപുലമായ സംവിധാനമുണ്ട്​. ടെസ്‌ല ഇന്ത്യയിൽ ഏതൊക്കെ മോഡലുകളെ അവതരിപ്പിക്കുമേന്ന്​ ഇപ്പോഴും അറിവായിട്ടില്ല. തുടക്കത്തിൽ പരിമിതമായ സംഖ്യയിൽ പരിമിതമായ വാഹനങ്ങളാകും വിപണിയിലെത്തുക. ബംഗളൂരു, ഡൽഹി, മുംബൈ നഗരങ്ങളിലാകും വിൽപ്പന തുടങ്ങുക. തുടർന്ന്​ ഹൈദരാബാദ്, ചെന്നൈ, പുനെ നഗരങ്ങളിലും വ്യാപിപ്പിക്കും. ആംസ്റ്റർഡാം, സിഡ്നി, തായ്‌വാൻ എന്നിവിടങ്ങളിലെ പ്രാദേശിക ഓഫീസുകളിൽ നിന്ന് ഇന്ത്യയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാനാണ്​ സാധ്യത. ബ്രാൻഡിന്‍റെ വളരെയധികം പ്രചാരമുള്ള സൂപ്പർചാർജർ ശൃംഖല ഇന്ത്യയിലും കാണുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. യുഎസിലെയും യൂറോപ്പിലെയും ബ്രാൻഡിന്‍റെ വിജയത്തിന് ഈ സൗകര്യം അനിവാര്യമായിരുന്നു. ഇന്ത്യയിൽ ഇവ സ്​ഥാപിക്കുക ചെലവേറിയ ജോലിയാണ്.


ടെസ്​ല നേരിട്ട്​ ഇൻസ്റ്റാൾ ചെയ്യുന്ന ഹോം / ഓഫീസ് ബോക്സ് ചാർജറുകളാവും ഇന്ത്യയിൽ നൽകുക. ഇന്ത്യയ്‌ക്കായുള്ള ആദ്യത്തെ ടെസ്‌ല ഓഫർ എൻട്രി ലെവൽ വാഹനമായ മോഡൽ 3 ആയിരിക്കും. മോഡൽ 3 ലോംഗ് റേഞ്ചിന് 560 കിലോമീറ്റർ വരെ ഒറ്റചാർജിൽ സഞ്ചരിക്കാനാകും. 4.8 സെക്കൻഡിൽ പൂജ്യത്തിൽ നിന്ന്​ 100 കിലോമീറ്റർ വേഗത കൈവരിക്കും. തീരെ വിലകുറഞ്ഞ വാഹനങ്ങളല്ല ടെസ്​ലയുടേത്​. മോഡൽ 3 എന്ന ഏറ്റവും കുറഞ്ഞമോഡൽ മെഴ്‌സിഡസ് സി ക്ലാസ് അല്ലെങ്കിൽ ബി‌എം‌ഡബ്ല്യു 3-സീരീസിന് തുല്യമാണ്.55-60 ലക്ഷം രൂപ വരെ ഇവക്ക്​ വിലയുണ്ട്​.

ഇന്ത്യയിലെ ഇവി മാർക്കറ്റ് ഇപ്പോഴും ദുർബലമാണ്​​. പ്രതിമാസം 1000 യൂനിറ്റിൽ താഴെയാണ്​ ഈ വിഭാഗത്തിൽ വിൽപ്പന നടക്കുന്നത്​. ടാറ്റ നെക്സൺ ഇവി, എം‌ജി ഇസെഡ് ഇവി, ഹ്യുണ്ടായ് കോന എന്നിവയാണ് പ്രധാന വാഹനങ്ങൾ. നിലവിൽ രാജ്യത്ത് വിൽക്കുന്ന ഒരേയൊരു ആഢംബര ഇവി മെഴ്‌സിഡസ് ബെൻസ് ഇക്യുസി ആണ്. 2021 ജനുവരിയിൽ ജാഗ്വാർ ഐ-പേസും രാജ്യത്ത്​ എത്തുമെന്നാണ്​ സൂചന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:automobileteslamodel sTesla Indiavehicle debut
Next Story