ചുവന്നുതുടുത്ത സുന്ദരൻ; ഇതാണ് ഇന്ത്യയിലെ ആദ്യ ടെസ്‌ല മോഡൽ 3
text_fieldsഇന്ത്യയിലെ ആദ്യ ടെസ്‌ല മോഡൽ 3 നിരത്തിലെത്തി. ബംഗളൂരുവിലെ ഉപഭോക്താവാണ് മോഡൽ 3 വാങ്ങിയത്. റെഡ് ബ്ലെഡ് നിറത്തിലുള്ള വാഹനത്തിെൻറ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്. അടുത്തിടെയാണ് ടെസ്‌ല ഇന്ത്യൻ വിപണിയിലേക്ക് എത്തിയത്. എന്നാൽ ഇന്ത്യൻ നിർമിത ടെസ്ലകൾ ഇനിയും പുറത്തിറക്കിയിട്ടില്ല. മുകേഷ് അമ്പാനി, പ്രശാന്ത് റൂയിയ, ബോളിവുഡ് താരം റിതേഷ് ദേശ്മുഖ് തുടങ്ങിയവരാണ് ഇന്ത്യയിലെ പ്രശസ്തരായ ടെസ്‌ല ഉടമകൾ. എന്നാൽ ഇവരെല്ലാം വാങ്ങിയത് കമ്പനിയുടെ ഉയർന്ന മോഡലുകളാണ്. ടെസ്ലയുടെ ഏറ്റവും കുറഞ്ഞ മോഡലാണ് ഇപ്പോൾ നിരത്തിലെത്തിയ മോഡൽ 3. പൂർണമായും ഇറക്കുമതി ചെയ്ത വാഹനമാണിത്. മേഡൽ 3യുടെ ഉടമ ആരെന്ന് ഇനിയും വെളിപ്പെട്ടിട്ടില്ല. ടെസ്‌ല ഇന്ത്യയിൽ അവതരിപ്പിക്കുന്ന ആദ്യ വാഹനവും മോഡൽ 3 ആയിരിക്കും. ഇന്ത്യൻ റോഡുകളിലെ മോഡൽ 3യുടെ പരീക്ഷണ ഒാട്ടങ്ങൾ തകൃതിയായി നടക്കുകയാണ്.
വിലകുറഞ്ഞ ടെസ്‌ല
ടെസ്ലയുടെ ഏറ്റവും വിലകുറഞ്ഞ വാഹനമാണ് മോഡൽ 3. അമേരിക്കൻ വിപണിയിൽ, അടിസ്ഥാന പതിപ്പിന് 39,990 ഡോളർ (ഏകദേശം 30 ലക്ഷം) വിലവരും. സമ്പൂർണ ബിൽറ്റ് യൂനിറ്റുകൾ (സിബിയു) ആയി ഇറക്കുമതി ചെയ്യുേമ്പാൾ 204 ശതമാനം നികുതി അടക്കണം. അതിനാൽ എൻട്രി ലെവൽ മോഡലിന് പോലും ഇന്ത്യൻ വിപണിയിൽ 70 ലക്ഷത്തോളം വിലവരും. മോഡൽ 3 ക്ക് 423 കിലോമീറ്റർ പരിധി ലഭിക്കും. വാഹനത്തിന് 6 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും.
മോഡൽ 3 ലോങ് റേഞ്ച് എഡബ്ല്യുഡി വേരിയൻറിന് ഒറ്റ ചാർജിൽ പരമാവധി 568 കിലോമീറ്റർ സഞ്ചരിക്കാനാവും. ഇൗ വാഹനം 4.5 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കും. ഏറ്റവും ഉയർന്ന വേരിയിന് 568 കിലോമീറ്റർ ആണ് റേഞ്ച്. ഇൗ മോഡലിന് മൂന്ന് സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. ബംഗളൂരുവിൽ എത്തിയ മോഡൽ 3 ഏത് വേരിയൻറാണെന്ന വിവരം ലഭ്യമല്ല.
ടെസ്‌ല ഇന്ത്യയിൽ
ടെസ്‌ല അടുത്തിടെയാണ് ഇന്ത്യയിലേക്കുള്ള തങ്ങളുടെ വരവ് പ്രഖ്യാപിച്ചത്. ൈവഭവ് തനേജ, വെങ്കിട്ട രംഗ ശ്രീറാം, ഡേവിഡ് ജോൺ ഫിൻസ്റ്റീൻ എന്നിവരെ ഡയറക്ടർമാരാക്കി 'ടെസ്‌ല ഇന്ത്യ മോേട്ടഴ്സ് ആൻഡ് എനർജി ൈപ്രവറ്റ് ലിമിറ്റഡ്' എന്ന പേരിൽ കമ്പനിയും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ടെസ്ലയുടെ ഇന്ത്യയിലേക്കുള്ള വരവ് 2016ൽ തന്നെ പ്രഖ്യാപിച്ചിരുന്നു. കൊറോണ കാരണമാണ് അത് വൈകിയത്.
കർണാടകക്കു പുറമെ, തമിഴ്നാട്, ഗുജറാത്ത്, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളും കമ്പനിക്ക് ഭൂമി അനുവദിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചിരുന്നെങ്കിലും അവസാനം കർണാടകയെ ടെസ്‌ല തിരഞ്ഞെടുക്കുകയായിരുന്നു. ബംഗളൂരുവിന് സമീപത്തെ തുംകൂർ ജില്ലയിൽ വ്യാവസായിക ഇടനാഴി സ്ഥാപിച്ച് ടെസ്ലക്കായി സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്.
7,775 കോടി ആദ്യ ഘട്ടത്തിൽ ടെസ്‌ല ഇന്ത്യയിൽ മുതൽ മുടക്കും. ഇന്ത്യയിൽ ആദ്യഘട്ടത്തിൽ വൈദ്യുതവാഹനങ്ങളുടെ വിൽപനയാണ് ടെസ്‌ല ലക്ഷ്യമിടുന്നത്. വിപണിയുടെ പ്രകടനത്തിൻെറ അടിസ്ഥാനത്തിൽ പിന്നീട് അസംബ്ലിങ്, ഉൽപാദനം എന്നിവയിലേക്ക് കടക്കും. ടെസ്‌ല മോഡൽ 3 കാറിന് ഇന്ത്യയിലെത്തുേമ്പാൾ ഏകദേശം 55 ലക്ഷം രൂപ വിലവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.