ഒാേട്ടാ പൈലറ്റിൽ അപകടങ്ങൾ തുടർക്കഥ ; ടെസ്ലക്കെതിരേ അന്വേഷണവുമായി സർക്കാർ ഏജൻസി
text_fieldsവൈദ്യുത വാഹന കമ്പനിയായ ടെസ്ലക്കെതിരേ അന്വേഷണം പ്രഖ്യാപിച്ച് അമേരിക്കൻ ഏജൻസി. നാഷനൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ (എൻ.എച്ച്.ടി.എസ്.എ) ആണ് അന്വേഷണം ആരംഭിച്ചത്. ടെസ്ലയുടെ ഒാേട്ടാ പൈലറ്റ് േമാഡിൽ തുടർച്ചയായി അപകടങ്ങൾ റിപ്പോർട്ട് ചെയ്തതാണ് അന്വേഷണത്തിന് കാരണം.
അമേരിക്കൻ സംസ്ഥാനങ്ങളായ കാലിഫോർണിയ, ഫ്ലോറിഡ, ടെക്സസ് തുടങ്ങിയ ഇടങ്ങളിൽ നടന്ന 11 അപകടങ്ങളിൽ 17 പേർക്ക് പരിക്കേൽക്കുകയും ഒരു മരണം സംഭവിക്കുകയും ചെയ്തുവെന്നാണ് എൻ.എച്ച്.ടി.എസ്.എ കണ്ടെത്തിയത്. ആദ്യ സംഭവം 2018 ജനുവരിയിലാണ് നടന്നത്. ഏറ്റവും പുതിയത് ജൂലൈയിൽ സാൻഡിയാഗോയിലായിരുന്നു.
അന്വേഷണത്തിെൻറ ആദ്യഘട്ടത്തിൽ പ്രാഥമിക വിലയിരുത്തലാകും എൻ.എച്ച്.ടി.എസ്.എ നടത്തുക. ടെസ്‌ല ഉൾപ്പെട്ട അപകടങ്ങളിൽ എല്ലാം വാഹനം ഓട്ടോപൈലറ്റ് മോഡിലായിരുന്നുവെന്ന് എൻ.എച്ച്.ടി.എസ്.എ സ്ഥിരീകരിച്ചിട്ടുണ്ട്. വാഹനത്തിന് ചുറ്റുമുള്ള ഒരുകൂട്ടം കാമറകളും ലേസർ ബീമുകളും ഉപയോഗിച്ചാണ് ടെസ്‌ല ഒാേട്ടാപൈലറ്റ് പ്രവർത്തിക്കുന്നത്.
കാലിഫോർണിയയിലെ ലഗുണ ബീച്ചിൽ 2018 മേയിൽ നടന്ന അപകടത്തിൽ നിർത്തിയിട്ടിരുന്ന പോലീസ് വാഹനത്തിൽ ടെസ്‌ല ഇടിച്ചുകയറി. 2019 ഡിസംബറിൽ, കണക്റ്റിക്കട്ടിൽ, മറ്റൊരു ടെസ്‌ല പോലീസ് ക്രൂസറിലേക്ക് ഇടിച്ചുകയറി. ആ വർഷം ഡിസംബറിൽ ഇന്ത്യാന ഹൈവേയിൽ , ടെസ്‌ല മോഡൽ 3 മരത്തിലേക്ക് ഇടിച്ചുകയറി തീപിടിച്ച് 23 കാരനായ യാത്രക്കാരൻ മരിച്ചു. നിലവിൽ ലോകത്ത് വിൽക്കപ്പെടുന്ന ഒരു വാഹനവും പൂർണമായും സ്വയം ഒാടിക്കാൻ പ്രാപ്തമല്ലെന്ന് എൻ.എച്ച്.ടി.എസ്.എ പറയുന്നു.
'എല്ലാ വാഹനങ്ങളും എല്ലായ്പ്പോഴും ഒരു മനുഷ്യ ഡ്രൈവർ നിയന്ത്രിക്കേണ്ടതുണ്ട്. കൂടാതെ എല്ലാ സംസ്ഥാനങ്ങളും നിയമംമൂലം വാഹനങ്ങളുടെ പ്രവർത്തനത്തിന് മനുഷ്യ ഡ്രൈവർമാർ നിർബന്ധമാണെന്ന് കൃത്യമായി പറയേണ്ടതുണ്ട്'-എൻ.എച്ച്.ടി.എസ്.എ അധികൃതർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.