റഷ്യൻ യാത്ര ചെറുത്, വലിയ സഞ്ചാരത്തിനൊരുങ്ങി തല; ഇത്തവണ പോകുന്നത് യൂറോപ്പ്, ഒാസ്ട്രേലിയ, ആഫ്രിക്ക ഭൂഖണ്ഡങ്ങളിലേക്ക്
text_fieldsആരാധകരുടെ 'തല', അജിതിെൻറ റഷ്യൻ സഞ്ചാരം നേരത്തേ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ബൈക്കിൽ റഷ്യയിലൂടെ 5000 കിലോമീറ്ററാണ് അജിത് യാത്രചെയ്തത്. എച്ച്. വിനോദിെൻറ 'വാലിമൈ'എന്ന സിനിമയുടെ ഷൂട്ടിനായാണ് താരം റഷ്യയിലെത്തിയത്. ക്ലൈമാക്സ് ചിത്രീകരണത്തിനുശേഷമാണ് റഷ്യയിലൂടെ സഞ്ചരിച്ചത്. ലോക്ഡൗൺ കാലത്ത് യാത്ര ചെയ്യാനാകാതെ കുടുങ്ങിയതും പുതിയ സഞ്ചാരത്തിന് പ്രചോദനമായി. ആഗസ്റ്റ് അവസാന വാരമാണ് അജിത് റഷ്യയിലെത്തിയത്.
റഷ്യൻ യാത്രക്കുശേഷം കുറച്ചുകൂടി വലിയൊരു സഞ്ചാരത്തിന് അജിതിന് പദ്ധതിയുണ്ടെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ അന്നേ പറഞ്ഞിരുന്നു.അടുത്തിടെ, മോട്ടോർ സൈക്കിളിൽ ലോകമെമ്പാടും ഒറ്റയ്ക്ക് സഞ്ചരിച്ച ബൈക്ക് യാത്രിക മാരൽ യാസർലൂവിനെ താരം ഡൽഹിയിൽ കണ്ടിരുന്നു. ഏഴ് ഭൂഖണ്ഡങ്ങളിലും 64 രാജ്യങ്ങളിലും ബൈക്കിൽ സഞ്ചരിച്ചിട്ടുള്ളയാളാണ് മാരൽ. അജിത് അവരെ കാണുകയും അനുഭവങ്ങൾ ചോദിക്കുകയും തെൻറ മോട്ടോർസൈക്കിൾ ടൂറിന് അവരുടെ നിർദ്ദേശങ്ങൾ തേടുകയും ചെയ്തു. അജിത്തിെൻറ മാനേജർ നടേൻറയും മാരലിേൻറയും ചിത്രം ട്വിറ്ററിൽ പങ്കുവച്ചിരുന്നു. തെൻറ മോട്ടോർസൈക്കിൾ ടൂർ ആസൂത്രണം ചെയ്യുന്നതിനാണ് അജിത് അവരെ കണ്ടതെന്നും മാനേജർ ട്വിറ്ററിൽ കുറിച്ചു.
ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായത് അജിതിെൻറ പുതിയൊരു ചിത്രമാണ്. തല തെൻറ പുതിയ യാത്ര ആരംഭിച്ചു എന്ന് സൂചന നൽകുന്ന ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. യൂറോപ്പ്, ഓസ്‌ട്രേലിയ, ആഫ്രിക്ക എന്നിവിടങ്ങളിലാണ് ഇത്തവണത്തെ സഞ്ചാരം. തലക്ക് കൂട്ടായി നീല ബി.എം.ഡബ്ല്യു ആർ 1250 ജി.എസുമുണ്ട്. 1249 സി.സി എഞ്ചിനുള്ള വാഹനത്തിെൻറ പരമാവധി കരുത്ത് 136 ബി.എച്ച്.പിയാണ്. 249 കിലോയാണ് ഭാരം. മൈലേജ് വെറും 15 കിലോമീറ്റർ. ഇന്ത്യയിൽ ഇൗ വാഹനത്തിന് 20 ലക്ഷത്തിലധികം വിലവരും.
നേരത്തേതന്നെ ബൈക്കുകളിലും കാറുകളിലും കമ്പമുണ്ടായിരുന്ന അജിത് റേസുകളിൽ പെങ്കടുത്തിരുന്നു. ഫോർമുല 2 പോലെ ഗൗരവമുള്ള മത്സരങ്ങളിൽ പെങ്കടുത്ത താരംകൂടിയാണ് അജിത്. എഫ് വണ്ണിൽ അപകടത്തിൽ മരിച്ച അയർട്ടിൻ സെന്നയോടുള്ള ആദരസൂചകമായി തെൻറ പിറന്നാളുകൾ ആഘോഷിക്കാത്ത വ്യക്തിയാണ് അജിത്. സെന്ന മരിച്ച ദിവസമാണ് തെൻറ പിറന്നാൾ എന്നതാണ് ആഘോഷങ്ങളിൽ നിന്ന് അദ്ദേഹം വിട്ടുനിൽക്കാൻ കാരണം.
അജിത്തിെൻറ ദീർഘകാലമായി മുടങ്ങിക്കിടന്ന സിനിമയാണ് വാലിമൈ. ബോണി കപൂറാണ് ചിത്രം നിർമിക്കുന്നത്. ഹൈദരാബാദിലെ പ്രധാന ഷെഡ്യൂൾ പൂർത്തിയാക്കിയശേഷമാണ് സിനിമ ടീം റഷ്യയിലേക്ക് പോയത്. അവസാന ഷെഡ്യൂളിൽ വമ്പൻ സ്റ്റണ്ട് സീക്വൻസാണ് റഷ്യയിൽ ചിത്രീകരിച്ചത്. ഹുമ ഖുറേഷി, കാർത്തികേയ ഗുമ്മകൊണ്ട, യോഗി ബാബു, സുമിത്ര എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. 2022 പൊങ്കലിന് സിനിമ തിയറ്ററുകളിലെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.