റാവൺ എക്സ്: ലോകത്തിലെ ഏറ്റവുംവലിയ ആളില്ലാ വിമാനം; ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനും ഉപയോഗിക്കാം
text_fieldsഅമേരിക്കൻ സംസ്ഥാനമായ അലബാമ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബഹിരാകാശ-സാങ്കേതികവിദ്യാ കമ്പനിയായ ഏവിയം ലോകത്തിലെ ഏറ്റവും വലിയ ആളില്ലാ വിമാനം നിർമിച്ചു. 'റാവൺ എക്സ്' എന്ന് പേരിട്ടിരിക്കുന്ന വിമാനത്തിന് 25,000 കിലോഗ്രാം ഭാരമുണ്ട്. ഓരോ 180 മിനിറ്റിലും ഉപഗ്രഹങ്ങൾ ഭൂമിയുടെ ഏറ്റവും താഴ്ന്ന ഭ്രമണപഥത്തിലേക്ക് എത്തിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ള ആദ്യത്തെ ഒാേട്ടാണമസ് വിമാനമാണ് റാവൺ എക്സ്. 'ബഹിരാകാശത്തേക്കുള്ള പ്രവേശന സങ്കൽപ്പങ്ങളെ പൂർണമായും പുനർനിർമ്മിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. റോക്കറ്റ് സയൻസിെൻറ നിലവിലെ നിർവചനം ഞങ്ങൾക്ക് ബാധകമല്ല. ഏവിയമിനൊപ്പം എല്ലാവർക്കും പറക്കാൻ കഴിയും'-കമ്പനി സ്ഥാപകനും സി.ഇ.ഒയുമായ ജയ് സ്കൈലസ് പറഞ്ഞു.
സ്റ്റെൽത്തി മാറ്റ്-ബ്ലാക്ക് ബോഡിയും ഫ്യൂച്ചറിസ്റ്റ് ഡിസൈനുമാണ് റാവൺ എക്സിന്. ബഹിരാകാശ സാങ്കേതികവിദ്യകളിൽ പുതിയ നാഴികക്കല്ല് സ്ഥാപിക്കുകയാണ് പുതിയ വാഹനത്തിെൻറ ലക്ഷ്യം. സങ്കീർണ്ണമായ എ.െഎ, മെഷീൻ ലേണിംഗ് അധിഷ്ഠിത സംവിധാനമാണ് വിമാനത്തിനെ പ്രവർത്തിപ്പിക്കുന്നത്. ഈ നൂതന സംവിധാനം കാലാവസ്ഥ, പേലോഡിെൻറ ഭാരം, പരിക്രമണ സ്ഥാനത്തേക്കുള്ള ദൂരം പോലുള്ള നിരവധി സങ്കീർണമായ ഘടകങ്ങളെ അളക്കുന്നു. മനുഷ്യ ജീവൻ അപകടത്തിലാക്കാതെ ബഹിരാകാശത്തെ ഏത് ലക്ഷ്യസ്ഥാനത്തേക്കും പേലോഡുകൾ എത്തിക്കാൻ ഇവക്ക് കഴിയും.
ഒരു മൈൽ നീളമുള്ള റൺവേയിൽ നിന്ന് പറന്നുയരാനും താഴ്ന്ന ഭ്രമണപഥത്തിലെ ഉപഗ്രഹങ്ങളെ നിശ്ചിത സ്ഥാനത്തേക്ക് എത്തിക്കാനും 800 ചതുരശ്ര അടി വിസ്തീർണമുള്ള ഹാംഗറിലേക്ക് അനായാസം മടങ്ങാനും റാവണിന് കഴിയും.'ഞങ്ങളെ സംബന്ധിച്ചിടത്തോളം, സ്പേസ് എന്നത് അടുത്ത തലമുറയ്ക്ക് പുരോഗതി കൈവരിക്കാൻ കഴിയുന്ന ലക്ഷ്യസ്ഥാനം മാത്രമാണ്. ഭൂമിയിലെ ജീവിതത്തെ മെച്ചപ്പെടുത്തുന്നതിന് ഇത് ആവശ്യമാണ്. മനുഷ്യ ജീവൻ രക്ഷിക്കാൻ ഇത് ആവശ്യമാണ്'-സ്കൈലസ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.