മെയ്ഡ് ഇൻ ഇന്ത്യ ബി.എം.ഡബ്ല്യുവിൽ പറന്ന് ടോം ക്രൂസ്; എം.െഎ ആരാധകർക്ക് രോമാഞ്ചം
text_fieldsനടൻ ടോം ക്രൂസ് നായകനായ മിഷൻ ഇേമ്പാസിബിൾ സീരീസ് എന്നും സിനിമ പ്രേമികളുടെ ആവേശമാണ്. നെഞ്ചിടിപ്പേറ്റുന്ന ആക്ഷൻ സീക്വൻസുകളാണ് എം.െഎ സീരീസിനെ ആകർഷകമാക്കുന്നത്. അതിൽ തന്നെ ബൈക്ക് സ്റ്റണ്ടുകൾ ഏറെ പ്രശസ്തവുമാണ്. മിഷൻ ഇേമ്പാസിബിളിൽ ടോം അവതരിപ്പിക്കുന്ന ഇൗഥൻ ഹണ്ട് എന്ന ചാരെൻറ ഇഷ്ട വാഹനം ബി.എം.ഡബ്ല്യു ബൈക്കുകളാണ്. നിലവിൽ ചിത്രീകരണം നടക്കുന്ന എം.ഐ ഏഴിെൻറ ലൊക്കേഷൻ ചിത്രങ്ങളും വീഡിയോയും ഇപ്പോൾ ഇന്ത്യയിലും വൈറലാണ്.
ഇതിന് കാരണം ഇറ്റലിയിൽ ചിത്രീകരിച്ചിരിക്കുന്ന ഒരു ചെയ്സ് സീനിൽ ടോം ഉപയോഗിക്കുന്നത് മെയ്ഡ് ഇൻ ഇന്ത്യ ബൈക്കുകളാണെന്നതാണ്. ഇന്ത്യയിൽ ലഭ്യമാകുന്ന ഏറ്റവും വിലകുറഞ്ഞ ബി.എം.ഡബ്ല്യ്യു മോഡലായ ജി 310 ജിഎസ് ഓടിക്കുന്ന ടോമിനെയാണ് ചിത്രങ്ങളിൽ കാണുന്നത്. ഇറ്റാലിയൻ പോലീസ് ഉപയോഗിക്കുന്ന ജി 310 ജിഎസാണിത്. ഇന്ത്യയിൽ നിർമിച്ച് നിരവധി അന്താരാഷ്ട്ര മാർക്കറ്റുകളിലേക്ക് കയറ്റുമതി ചെയ്യുന്ന വാഹനമാണിത്. ചിത്രങ്ങൾ മിഷൻ ഇേമ്പാസിബിളിെൻറ ഇന്ത്യൻ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.
ബി.എം.ഡബ്ല്യു ജി 310 ജിഎസ്
2018ലാണ് ബി.എം.ഡബ്ല്യു ജി 310 ജിഎസ് ഇന്ത്യയിൽ എത്തിച്ചത്. അന്ന് ബൈക്കിെൻറ വില മൂന്ന് ലക്ഷം രൂപയായിരുന്നു. ഇൗ വിലക്ക് ഇതിലും നല്ല ബൈക്കുകൾ ലഭ്യമായതിനാൽ ബി.എം.ഡബ്ല്യു എന്ന ബ്രാൻഡ് വാല്യു ഉണ്ടായിട്ടും ഇന്ത്യക്കാരാരും ആ വഴിക്ക് തിരിഞ്ഞുനോക്കിയില്ല. ഇതോടെ ഡീലർമാരും ബൈക്കിൽ വലിയ താൽപര്യം കാട്ടാതായി. ഇൗ പാഠങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണെന്ന് തോന്നുന്നു ബി.എസ് ആറിലേക്ക് പരിഷ്കരിച്ച ജി 310 ജിഎസ് 55000 രൂപ കുറച്ച് 2.45 ലക്ഷം വിലയിട്ടാണ് ബി.എം.ഡബ്ല്യു വിപണിയിൽ എത്തിച്ചിരിക്കുന്നത്. ബൈക്കിന് പുതിയ എൽ.ഇ.ഡി ലൈറ്റുകളും നിറങ്ങളും നൽകിയിട്ടുണ്ട്.
എഞ്ചിൻ
എഞ്ചിനിൽ കമ്പനി തൽക്കാലം മാറ്റമൊന്നും വരുത്തിയിട്ടില്ല. എഞ്ചിൻ പവർ, ടോർക് എന്നിവ കണക്കിലെടുക്കുമ്പോൾ ബിഎംഡബ്ല്യു ജി 310 ആർ, കെടിഎം 250 ഡ്യൂകിനും (2.09 ലക്ഷം രൂപ) 390 ഡ്യൂകിനും (2.58 ലക്ഷം രൂപ) ഇടയിലാണ് വരുന്നത്. എന്നാൽ വിലയിൽ അൽപ്പം മുന്നിലാണീ വാഹനം. 313 സിസി, സിംഗിൾ സിലിണ്ടർ ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് ബൈക്കിന്. 9,500 ആർപിഎമ്മിൽ 34 എച്ച്പിയും 7,500 ആർപിഎമ്മിൽ 28 എൻഎം ടോർക്കുമാണ് ഉൽപ്പാദിപ്പിക്കുന്നത്. പഴയ മോഡലിന് എൽഇഡി ടെയിൽ-ലൈറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പുതിയതിന് എൽഇഡി ഹെഡ്ലൈറ്റും ടേൺ ഇൻഡിക്കേറ്ററുകളും ലഭിക്കും. മൂന്ന് കളർ സ്കീമുകളിൽ ബൈക്ക് ലഭ്യമാണ്.
നീല-വെള്ള, കറുപ്പ്-വെള്ള, കറുപ്പ്-വെള്ള-ചുവപ്പ് എന്നിവ ചേർന്ന തിളക്കമുള്ള മൂന്ന്-ടോൺ കളർ എന്നിവയാണ് നൽകിയിരിക്കുന്നത്. 'സ്റ്റൈൽ സ്‌പോർട്ട്' എന്ന് വിളിക്കുന്ന ത്രീ-ടോൺ ഓപ്ഷനിൽ ചുവന്ന നിറമുള്ള ഫ്രെയിമും ചക്രങ്ങളും ഉണ്ട്. 3 വർഷം വരെ പരിധിയില്ലാത്ത കിലോമീറ്റർ വാറണ്ടിയോടെയാണ് വാഹനം ലഭ്യമാവുക. 16,250 രൂപ നൽകി ഉപഭോക്താക്കൾക്ക് രണ്ട് വർഷം വരെ വാറൻറി നീട്ടാം. ആദ്യത്തെ 500 ഉപഭോക്താക്കൾക്ക് 5,499 രൂപക്ക് എക്സ്റ്റൻറഡ് വാറൻറി ലഭിക്കും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.