ഡ്രൈവിങ് അനായാസമാകും, വിലകുറഞ്ഞ അഞ്ച് ഓട്ടോമാറ്റിക് കാറുകൾ പരിചയപ്പെടാം
text_fieldsഓട്ടോമാറ്റിക് വാഹനങ്ങളോടുള്ള ഇന്ത്യക്കാരുടെ അയിത്തം ഏതാണ്ട് അവസാനിച്ച കാലമാണിത്. ബജറ്റ് ഹാച്ച്ബാക്കുകൾക്ക് ഇപ്പോൾ വർധിച്ച ആവശ്യകത രാജ്യത്ത് നിലനിൽക്കുന്നുണ്ട്. ഏറ്റവും വിലകുറഞ്ഞ ഓട്ടോമാറ്റിക് ലഭിക്കുന്നത് എൻട്രിലെവൽ ഹാച്ചുകളിലാണ്. വാങ്ങാനും പരിപാലിക്കാനും എളുപ്പമാണെന്നതാണ് ഇവയുടെ മികവ്. ഓട്ടോമാറ്റിക് ഗിയർബോക്സും ചെറിയ അഴകളവുകളും നഗര യാത്രകൾക്ക് ഏറെ അനുയോജ്യമാണ്. രാജ്യത്ത് ലഭ്യമായ ഏറ്റവും വിലകുറഞ്ഞ അഞ്ച് ഓട്ടോമാറ്റിക് വാഹനങ്ങൾ പരിചയപ്പെടാം.
വാഗൺ ആർ
വിശാലമായ ഉൾവശവും പ്രായോഗികമായ സാങ്കേതിക വിഭാഗങ്ങളുമുള്ള മാരുതി സുസുക്കി വാഗൺ ആർ രണ്ട് പെട്രോൾ എഞ്ചിനുകളുമായാണ് വരുന്നത്. 68 എച്ച്പി, 1.0 ലിറ്റർ എഞ്ചിനാണ് ആദ്യത്തേത്. 83 എച്ച്പി, 1.2 ലിറ്റർ എഞ്ചിനും ലഭ്യമാണ്. ഇവ രണ്ടും എഎംടി ഓപ്ഷൻ ഗിയർബോക്സിനൊപ്പം വരുന്നുണ്ട്. 5-സ്പീഡ് എഎംടി യൂനിറ്റ് മൈലേജിൽ കുറവ് വരുത്തില്ലെന്നതും മേന്മയാണ്. 20 കിലോമീറ്റർ ഇന്ധനക്ഷമത രണ്ട് എഞ്ചിൻ ഓപ്ഷനുകളിലും പ്രതീക്ഷിക്കാം. 5.48 മുതൽ 6.18 ലക്ഷമാണ് വിവിധ മോഡലുകളുടെ വില.
സാൻട്രോ
ഹ്യൂണ്ടായ് സാൻട്രോയുടെ എ.എം.ടി യൂനിറ്റ് മികവുള്ളതാണ്. 69 എച്ച്പി, 1.1 ലിറ്റർ പെട്രോൾ എഞ്ചിനുമായി മികച്ച രീതിയിൽ ചേർന്നുപ്രവർത്തിക്കുന്ന ഗിയർബോക്സാണിത്. നിലവാരമുള്ളതും വിശാലവുമായ ഇന്‍റീരിയറാണ് സാൻട്രോക്ക്. 20 കിലോമീറ്റർ മൈലേജ് ലഭിക്കും. എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ വില അൽപ്പം കൂടുതലാണെന്ന് പറയാം. 5.65 മുതൽ 6.35 ലക്ഷമാണ് വില.
ഡാറ്റ്സൺ ഗോ
സി.വി.ടി ഓട്ടോമാറ്റിക് ഉള്ള ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ വാഹനമാണ് ഡാറ്റ്സൺ ഗോ. എ.എം.ടി മോഡലുകളേക്കാൾ അനായാസം ഓടിക്കാവുന്ന വാഹനമാണിത്. 77 എച്ച്പി, 1.2 ലിറ്റർ എഞ്ചിൻ ഏറ്റവും മികച്ചതാണെന്ന് പറയാനാവില്ല. ഗുണനിലവാരത്തിൽ മുൻഗാമിയെ അപേക്ഷിച്ച് ഗണ്യമായ പുരോഗതിയുണ്ടെങ്കിലും എതിരാളികൾശക്കാപ്പം എത്താത്തത് പോരായ്മയാണ്. പ്ലസ് സൈഡിൽ, ഇലക്ട്രോണിക് സ്ഥിരത നിയന്ത്രണമുള്ള ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ കാറാണ് ഗോ സിവിടി. 19.95 ആണ് ൈമലേജ്. 6.31 ലക്ഷം മുതൽ 6.51 വരെയാണ് വില.
എസ് പ്രസ്സോ
മാരുതി സുസുക്കി എസ് പ്രസ്സോ നഗരയാത്രക്ക് പറ്റിയ ഓട്ടോമാറ്റിക് വാഹനമാണ്. 68 എച്ച്പി, 1.0 ലിറ്റർ പെട്രോൾ എഞ്ചിൻ, 5 സ്പീഡ് എഎംടി ഗിയർബോക്‌സ് എന്നിവ മികച്ചതാണ്. ടാൾബോയ് ഡിസൈനായതിനാൽ തുടക്കക്കാർക്ക് ഏറെ അനുയോജ്യമാണ്. 21.7 കിലോമീറ്റർ എന്ന മികച്ച ഇന്ധനക്ഷമത എസ് പ്രസ്സോക്കുണ്ട്. 4.83 മുതൽ 4,99 ലക്ഷംവരെയാണ് വില.
തിയാഗോ
ടാറ്റ തിയാഗോ ഏറെ പ്രായോഗികമായ ഹാച്ച്ബാക്കുകളിൽ ഒന്നാണ്. ഒരു വലിയ കാർ പോലെ ഡ്രൈവ് ചെയ്യാവുന്ന വാഹനമാണിത്. മികച്ച ബൂട്ട് സ്പെയ്സുമുണ്ട്. 86 എച്ച്പി, 1.2 ലിറ്റർ പെട്രോൾ യൂനിറ്റ് ശരാശരി മികവുള്ളതാണ്. 5 സ്പീഡ് എഎംടി ഗിയർബോക്സാണ് വാഹനത്തിന്. 18.1 കിലോമീറ്റർ ആണ് മൈലേജ്. 6.00 ലക്ഷം മുതൽ 6.85 ആണ് വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.