രാജ്യത്തെ ഏറ്റവുംകൂടുതൽ കാത്തിരിപ്പ് കാലമുള്ള അഞ്ച് വാഹനങ്ങൾ; അറിയാം ഇന്ത്യയിലെ സൂപ്പർ സ്റ്റാറുകളെ
text_fieldsവാഹനത്തിെൻറ ജനപ്രിയത നിശ്ചയിക്കുന്നതിന് പല മാനദണ്ഡങ്ങൾ ഉണ്ട്. അതിലൊന്നാണ് വെയ്റ്റിങ് പീരീഡ് അഥവാ കാത്തിരിപ്പ് കാലം. വാഹനം ബുക്ക് ചെയ്തുകഴിഞ്ഞാൽ നമ്മുടെ കയ്യിലെത്താനെടുക്കുന്ന സമയമാണിത്. ഇത് വർധിക്കുന്നതനുസരിച്ച് വാഹനങ്ങളുടെ ഡിമാൻഡും വർധിക്കുന്നതായി മനസിലാക്കാം. നിലവിൽ നിരവധി വാഹനങ്ങൾക്ക് മാസങ്ങളുടെ കാത്തിരിപ്പ് കാലം ഇന്ത്യയിലുണ്ട്. അതിലെ ആദ്യ അഞ്ച് സ്ഥാനക്കാർ ആരാണെന്ന് നോക്കാം.
1. മഹീന്ദ്ര ഥാർ
പുതുതലമുറ ഥാർ മഹീന്ദ്രയെ സംബന്ധിച്ച് വൻ വിജയമായിരുന്നു. കഴിഞ്ഞ വർഷമാണ് വാഹനം വിപണിയിലെത്തിയത്. ഒാഫ്റോഡർ എന്നതിൽ നിന്നുമാറി ഫാമിലി ഒാഫ്റോഡർ എന്ന ആശയമായിരുന്നു ഥാർ അവതരിപ്പിച്ചപ്പോൾ മഹീന്ദ്രക്ക് ഉണ്ടായിരുന്നത്. സിനിമാ താരങ്ങൾ മുതൽ ലോക്കൽ താരങ്ങൾവരെ ഥാർ സ്വന്തമാക്കിയിട്ടുണ്ട്. ഥാർ എസ്‌യുവിയുടെ നിലവിലെ കാത്തിരിപ്പ് കാലയളവ് കണക്കാക്കിയാൽ, ചില വേരിയൻറുകൾക്ക് ഒരു വർഷം വരെയാണ്. മിക്ക വേരിയൻറുകൾക്കും അഞ്ചുമുതൽ 10 മാസംവരെ കാത്തിരിപ്പ് കാലയളവുണ്ടെന്നതും പ്രത്യേകതയയാണ്. ഥാറിെൻറ വില ആരംഭിക്കുന്നത് 12.11 ലക്ഷത്തിലാണ്. ഥാറിന് നിലവിൽ നേരിട്ടുള്ള എതിരാളി ഇല്ല. ഫോഴ്‌സ് പുറത്തിറക്കാനിരിക്കുന്ന ഗൂർഖ, ഥാറിന് മികച്ച എതിരാളിയാണ്.
2. ഹ്യൂണ്ടായ് ക്രെറ്റ
ഹ്യൂണ്ടായ് കഴിഞ്ഞ വർഷമാണ് ക്രെറ്റയുടെ പരിഷ്കരിച്ച പതിപ്പ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. മികച്ച വിൽപ്പനയുള്ള മിഡ് സൈസ് എസ്‌യുവിയാണിത്. ചില നഗരങ്ങളിൽ ഒമ്പത് മാസമാണ് ക്രെറ്റയുടെ കാത്തിരിപ്പ് കാലയളവ്. അടിസ്ഥാന വേരിയൻറിനുള്ള ആവശ്യം പോലും വളരെ ഉയർന്നതാണെന്നതും ക്രെറ്റയുടെ പ്രത്യേകതയാണ്. 9.99 ലക്ഷത്തിലാണ് ക്രെറ്റയുടെ വില ആരംഭിക്കുന്നത്. 17.70 ലക്ഷംവരെ വിലവരും. ഇത്രയും കാലം കാത്തിരിക്കാനാകുന്നില്ലെങ്കിൽ ക്രെറ്റക്ക് ചില ബദലുകൾ ലഭ്യമാണ്. ചില നഗരങ്ങളിൽ 5 മാസം വരെ കാത്തിരിക്കേണ്ട സെൽറ്റോസ് ഉണ്ട്. മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിൽ മത്സരിക്കുന്ന സ്കോഡ കുഷാക്ക് അടുത്തിടെ പുറത്തിറക്കിയിട്ടുണ്ട്.
3. മാരുതി എർട്ടിഗ
ഇന്ത്യൻ വിപണിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എംപിവിയാണ് മാരുതി എർട്ടിഗ. വാണിജ്യ വാഹനമായും ഇത് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. എർട്ടിഗയുടെ വില ആരംഭിക്കുന്നത് 7.81 ലക്ഷത്തിലാണ്. ടോപ്പ് എൻഡ് വേരിയൻറിന് 10.59 ലക്ഷം എക്സ്ഷോറൂം വിലവരും. വാഹനത്തിന് നിലവിൽ നേരിട്ടുള്ള എതിരാളി ഇല്ല. എന്നാൽ വിലയുമായി തട്ടിച്ചുനോക്കുേമ്പാൾ ലഭിക്കാവുന്ന ബദൽ എംപിവി മാരുതിയുടെതന്നെ എക്സ്എൽ 6 ആണ്. എർട്ടിഗയേക്കാൾ പ്രീമിയംവാഹനമാണിത്. നെക്സ ഡീലർഷിപ്പുകൾ വഴിയാണ് എക്സ്എൽ 6 വിൽക്കുന്നത്. എക്സ്എൽ 6െൻറ വില ആരംഭിക്കുന്നത് 9.94 ലക്ഷം രൂപയിലാണ്.
4. നിസാൻ മാഗ്നൈറ്റ്
കഴിഞ്ഞ വർഷമാണ് മാഗ്നൈറ്റ് വിപണിയിൽ അവതരിപ്പിക്കപ്പെട്ടത്. വിപണിയിൽ ലഭിക്കുന്ന ഏറ്റവും വിലകുറഞ്ഞ കോംപാക്റ്റ് എസ്‌യുവികളിൽ ഒന്നാണിത്. മാഗ്നൈറ്റിെൻറ വില ആരംഭിക്കുന്നത് 5.59 ലക്ഷം രൂപയിലാണ്. ഉയർന്ന വകഭേദത്തിന് 10 ലക്ഷം വിലവരും. ചില നഗരങ്ങളിൽ, മാഗ്നൈറ്റിനായുള്ള കാത്തിരിപ്പ് കാലയളവ് ആറ് മുതൽ ഏഴ് മാസം വരെയാണ്. മാഗ്നൈറ്റിന് പകരം ലഭിക്കുന്ന നിരവധി ഓപ്ഷനുകൾ വിപണിയിൽ ലഭ്യമാണ്. മാഗ്നൈറ്റുമായി എഞ്ചിൻ, ട്രാൻസ്മിഷൻ എന്നിവ പങ്കിടുന്ന റെനോ കൈഗർ ആണ് ഇതിൽ പ്രധാനം. 1 മുതൽ 2 മാസം വരെയാണ് കൈഗറിെൻറ പരമാവധി കാത്തിരിപ്പ് കാലാവധി. കൈഗർ വില ആരംഭിക്കുന്നത് 5.64 ലക്ഷം രൂപയാണ്.
5. കിയ സോനറ്റ്
ഇന്ത്യൻ വിപണിയിലെ ഏറ്റവും വിജയകരമായ കോംപാക്റ്റ് എസ്‌യുവികളിൽ ഒന്നാണ് കിയ സോനറ്റ്. 6.79 മുതൽ 13.35 ലക്ഷം വരെയാണ് സോനറ്റിെൻറ വിവിധ വേരിയൻറുകളുടെ വില. സോനറ്റിെൻറ കാത്തിരിപ്പ് കാലയളവ് അഞ്ച് മാസം വരെയാണ്. സോനറ്റിന് ഒരു ബദൽ തിരയുകയാണെങ്കിൽ, ഹ്യുണ്ടായ് വെന്യൂ തിരഞ്ഞെടുക്കാവുന്നതാണ്. കാരണം സമാനമായ വിലയും ഒരേ എഞ്ചിൻ, ട്രാൻസ്മിഷൻ ഓപ്ഷനുകളുമാണ് ഇരു വാഹനങ്ങൾക്കും. സോനറ്റിന് അൽപ്പം വലിയ ബൂട്ട് ഉണ്ടെന്നത് മാത്രമാണ് വ്യത്യാസം. വെന്യൂവിെൻറ വില 6.92 ലക്ഷത്തിൽ ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.