ഫോർച്യൂണർ വെള്ളത്തിൽ, ഉടമയാകെട്ട മുകളിലും; രക്ഷകനായി ട്രാക്ടർ -വീഡിയോ
text_fieldsവെള്ളംകയറിയ അണ്ടർപാസിൽ കുടുങ്ങി ടൊയോട്ട ഫോർച്യൂണർ. വാഹന ഉടമയാകെട്ട രക്ഷപ്പെടാനായി കയറിയത് ഫോർച്യൂണറിന് മുകളിലും. അവസാനം ട്രാക്ടർ എത്തി ഫോർച്യൂണറിനെ വെള്ളത്തിൽ നിന്ന് വലിച്ചുകയറ്റി. ഉത്തർപ്രദേശിലെ ബാഗ്പത്തിൽ നിന്നുള്ള വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. അണ്ടർപാസിന് മുകളിൽ നിന്നാണ് വീഡിയോ ചിത്രീകരിച്ചിരുന്നത്.
വീഡിയോയിൽ, വെള്ളത്തിൽ മുങ്ങിയ ടൊയോട്ട ഫോർച്യൂണറിെൻറ മുകളിൽ ഇരിക്കുന്ന വ്യക്തിയെ കാണാം. ഇദ്ദേഹം വെള്ളം കയറിയ അണ്ടർപാസിലേക്ക് വാഹനവുമായി പ്രവേശിച്ചത് എന്തുകൊണ്ടാണെന്ന് വീഡിയോയിൽ വ്യക്തമല്ല. അധികം വെള്ളമുണ്ടാകില്ല എന്ന തെറ്റിദ്ധാരണയിൽ വാഹനവുമായി വെള്ളക്കെട്ടിൽ ഇറങ്ങിയതെന്നാണ് സൂചന. അവസാനം ഒരു ട്രാക്ടർ എത്തി വാഹനത്തെ കയർകെട്ടി വലിച്ച് വെള്ളക്കെട്ടിൽനിന്ന് രക്ഷിക്കുകയായിരുന്നു.
വെള്ളം കയറുന്നത് ഏറെ അപകടകരം
വെള്ളം കയറിയാൽ ആധുനിക വാഹനങ്ങൾ അപകടകരമായ അവസ്ഥയിലെത്തും. മിക്ക ന്യൂജെൻ വാഹനങ്ങളും ഇലക്ട്രിക്കലായും സെൻസറുകൾവഴിയുമാണ് നിയന്ത്രിക്കപ്പെടുന്നത്. അവ വെള്ളക്കെട്ടുള്ള റോഡുകളിലേക്ക് ഓടിക്കുന്നത് അപകടകരമാണ്. ഇത്തരം വാഹനങ്ങളിലെ വിൻഡോകൾ വൈദ്യുതിയിലാണ് പ്രവർത്തിക്കുന്നത്. വെള്ളം കയറി ഇലക്ട്രിക്കൽ തകരാർ സംഭവിച്ചാൽ വിൻഡോകൾ തുറക്കാൻ കഴിയാതാകും.
കൂടാതെ, വാഹനത്തിന് പുറത്തുള്ള ജലത്തിെൻറ മർദ്ദം കാരണം വാതിൽ തുറക്കുന്നത് മിക്കവാറും അസാധ്യമാണ്. അതിനാൽ വാഹനത്തിൽ നിന്ന് പുറത്തിറങ്ങാനുള്ള ഒരേയൊരു മാർഗ്ഗം വിൻഡോകൾ തകർക്കുക എന്നതാണ്.
ലാമിനേറ്റ് ചെയ്യാത്തതിനാൽ സൈഡ് വിൻഡോകൾ വിൻഡ്ഷീൽഡിനേക്കാൾ തകർക്കാൻ എളുപ്പമാണ്. ചില്ലുകൾ തകർക്കാൻ ഉചിതമായ ഉപകരണങ്ങൾ വിപണിയിൽ ലഭ്യമാണ്. അടിയന്തിര സാഹചര്യങ്ങളിൽ സീറ്റിലെ ഹെഡ്‌റെസ്റ്റുകൾ ഉപയോഗിച്ച് വിൻഡോ തകർക്കാവുന്നതാണ്. ഹെഡ്‌റെസ്റ്റുകളുടെ പോയിെൻറ എഡ്ജ് അത്തരം സന്ദർഭങ്ങളിൽ വിൻഡോകൾ തകർക്കാനും വാഹനത്തിൽ നിന്ന് പുറത്തുവരാനും ഉപയോഗിക്കാം.
മുന്നിലുള്ള വഴി വെള്ളക്കെട്ടാണെന്നും റോഡ് പരിചിതമല്ലെന്നും കണ്ടാൽ അതിലേക്ക് പ്രവേശിക്കാതിരിക്കുന്നതാണ് നല്ലത്. പല റോഡുകളിലും ആഴത്തിലുള്ള കുഴികൾ വെള്ളത്തിനടിയിൽ മറഞ്ഞിരിക്കുന്നു. അവ വാഹനത്തിന് വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.