Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_right'വീണിതല്ലോ...

'വീണിതല്ലോ കിടക്കുന്നു ധരണിയിൽ'; ഡ്രിഫ്​റ്റിനിറങ്ങിയ ടൊയോട്ട ഫോർച്യൂണർ കിടക്കുന്ന കിടപ്പ്​ കണ്ടോ?

text_fields
bookmark_border
Toyota Fortuner goes drifting on a beach: Rolls over spectacularly
cancel

'വീണിതല്ലോ കിടക്കുന്നു ധരണിയിൽ, ശോണിതവുമണിഞ്ഞയ്യോ ശിവ ശിവ', സി.വി.രാമൻപിള്ളയുടെ പ്രശസ്​ത നോവലായ മാർത്താണ്ഡ വർമ ആരംഭിക്കുന്നത്​ ഇൗ വരികളിലാണ്​. സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു വീഡിയോ കാണു​േമ്പാൾ നമ്മുക്ക്​ ഇൗ വരികൾ ഒാർമവന്നാൽ കുറ്റം പറയാൻ ഒക്കില്ല. കാരണം വീരശൂര പരാക്രമിയും ഏത്​ കാടും മലയും താണ്ടാൻ ശേഷിയുള്ളവനുമായ സാക്ഷാൽ ടൊയോട്ട ഫോർച്യൂണർ ആണ്​ വീഡിയോയിൽ തലകുത്തി കിടക്കുന്നത്​. വാഹനം കടൽത്തീരത്ത്​ ഡ്രിഫ്​റ്റ്​ ചെയ്യാൻ ശ്രമിക്കവേയാണ്​ കരണം മറിഞ്ഞത്​. 'ഒാഫ്​റോഡ്​ ക്ലബ്​ പാകിസ്​ഥാൻ' എന്ന യൂ ട്യ​ൂബ്​ ചാനലിലാണ്​ വീഡിയോ അപ്​ലോഡ്​ ചെയ്​തിരിക്കുന്നത്​.


വീഡിയോയിൽ, ഫോർച്യൂണറിനെ ഡ്രിഫ്​റ്റ്​ ചെയ്യാനുള്ള ശ്രമത്തിൽ നിയന്ത്രണംവിട്ട്​ മറിയുന്നതായാണ്​ കാണുന്നത്​. ആദ്യം ഒന്നുരണ്ടുവട്ടം ശ്രമിച്ചശേഷം തിരയോട്​ കൂടുതൽ അടുത്ത്​ വാഹനം എത്തിയപ്പോഴാണ്​ നിയന്ത്രണം വിട്ട്​ മറിയുന്നത്​. ഇതോടെ ചുറ്റും നിന്നവരെല്ലാം ഒാടിയെത്തുകയും വാഹനം ഉയർത്തുകയും ചെയ്യുന്നതും വീഡിയോയിലുണ്ട്​. മണലിൽ മറിഞ്ഞതിനാൽ വലിയ കേടുപാടുകളൊന്നും വാഹനത്തിന്​ ഉണ്ടായിട്ടില്ല.

ഫോർച്യൂണർ എന്ന കരുത്തൻ

ടൊയോട്ട ഫോർച്യൂണർ അതി​െൻറ സെഗ്‌മെൻറിലെ ഏറ്റവും ജനപ്രിയമായ എസ്‌യുവിയാണ്. ഓഫ്-റോഡിങിനും ഇത് തികച്ചും കഴിവുള്ള വാഹനമാണ്​. ഫോർഡ് എൻഡവർ, മഹീന്ദ്ര ആൾട്ടുറാസ് ജി 4, എംജി ഗ്ലോസ്റ്റർ എന്നിവയാണ്​ വാഹനത്തി​െൻറ പ്രധാന എതിരാളികൾ. വളരെ വേഗത്തിൽ കോർണറിങ്ങിന്​ ശ്രമിച്ചാൽ വാഹനം റോൾഓവർ ആകും എന്നതിന്​ ഉദാഹരണമാണ്​ ഇൗ വീഡിയോ.

2021​െൻറ തുടക്കത്തിൽ ടൊയോട്ട ഫോർച്യൂണർ അപ്ഡേറ്റ് ചെയ്​തിരുന്നു. ഫോർച്യൂണറി​െൻറ പുതിയ ലെജൻഡർ വേരിയൻറും ടൊയോട്ട നിരയിലേക്ക് ചേർത്തിട്ടുണ്ട്​.

എഞ്ചിനുകൾ മുമ്പത്തേതിന് സമാനമാണ്. 2.7 ലിറ്റർ പെട്രോൾ എഞ്ചിനും 2.8 ലിറ്റർ ഡീസൽ എഞ്ചിനും ഉണ്ട്. പെട്രോൾ എഞ്ചിൻ പരമാവധി 166 പിഎസ് കരുത്തും 245 എൻഎം പരമാവധി ടോർക്കും പുറ​െത്തടുക്കും. ഡീസൽ എൻജിൻ 204 പിഎസ് കരുത്തും 500 എൻഎം ടോർക്കും പുറപ്പെടുവിക്കുന്നു. വാഹനത്തിൽ ആൻറി-ലോക്ക് ബ്രേക്കിങ്​ സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്​ ഡിസ്ട്രിബ്യൂഷൻ, സ്റ്റെബിലിറ്റി കൺട്രോൾ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളെല്ലാം ഉണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Toyota FortunerToyotadriftingRolls over
Next Story