
ഇന്നോവ വാങ്ങാൻ ഇതാണവസരം? ഏറ്റവും വില കുറഞ്ഞ മോഡൽ അവതരിപ്പിച്ച് ടൊയോട്ട
text_fieldsഎല്ലാവർക്കും ഇഷ്ടമാണ് ടൊയോട്ട ഇന്നോവ ക്രിസ്റ്റയെ. ചിലർക്കിത് യാത്രാസുഖത്തിെൻറ മറുപതിപ്പാണ്. ചിലർക്കാകെട്ട ആഡംബരവും വിശ്വാസ്യതയുമാണ്. കച്ചവടക്കാർക്കാകെട്ട പഴകുംതോറും മൂല്യമേറുന്ന വാഹനവും. ഇങ്ങിനെയൊക്കെയാണെങ്കിലും പുതിയ ഇന്നോവ വാങ്ങണമെങ്കിൽ പണം ഒരുപാട് ചിലവാക്കണമെന്ന പ്രശ്നമുണ്ടായിരുന്നു. ഇതിന് പരിഹാരമായി നിലവിലുള്ളതിൽ ഏറ്റവും വില കുറഞ്ഞ ഇന്നോവ വേരിയൻറ് അവതരിപ്പിച്ചിരിക്കുകയാണ് ടൊയോട്ട.
പെട്രോൾ എൻജിൻ സഹിതമെത്തുന്ന ഇന്നോവ ക്രിസ്റ്റ ജി എക്സ് (-) എന്ന അടിസ്ഥാന വകഭേദത്തിന്റെ ഏഴു സീറ്റുള്ള പതിപ്പിന് 16.89 ലക്ഷം രൂപയും എട്ടു സീറ്റുള്ളതിന് 16.94 ലക്ഷം രൂപയുമാണു വില. നേരത്തേ ഉണ്ടായിരുന്ന അടിസ്ഥാന വകഭേദത്തിേനക്കാൾ വിലയിൽ 29,000 രൂപയുടെ കുറവാണുള്ളത്.
ഒന്നിന് കുറച്ചു മറ്റുള്ളവക്ക് കൂട്ടി
അടിസ്ഥാന വകഭേദത്തിന് വില കുറച്ചെങ്കിലും ഇന്നോവ ക്രിസ്റ്റയുടെ മറ്റു മോഡലുകളുടെ വില വർധിപ്പിച്ചിട്ടുണ്ട്. ജി എക്സിന്റെ വിലയിൽ 12,000 രൂപയുടെയും വി എക്സ്, സെഡ് എക്സ് എന്നിവയുടെ വിലയിൽ 33,000 രൂപയുടെയും വർധനയാണു നിലവിൽ വന്നത്. ഓർഡർ പ്രകാരം നിർമിച്ചു നൽകുന്ന, 2.4 ലീറ്റർ ഡീസൽ എൻജിൻ ഘടിപ്പിച്ച ജി, ജി പ്ലസ് വകഭേദങ്ങൾക്കും വില വർധനയുണ്ട്. ഇന്നോവ ക്രിസ്റ്റ ജി ഡീസൽ വില 24,000 രൂപ ഉയർന്നപ്പോൾ ജി പ്ലസിന് 12,000 രൂപയാണ് വർധിച്ചത്.
അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷനോടെമാത്രം ലഭ്യമാവുന്ന പുതിയ അടിസ്ഥാന വകഭേദമായ ഇന്നോവ ക്രിസ്റ്റ ജി എക്സിലെ 2.7 ലീറ്റർ പെട്രോൾ എൻജിന് 166 പി എസ് വരെ കരുത്തും 245 എൻ എമ്മോളം ടോർക്കും സൃഷ്ടിക്കാനാവും. വില കുറച്ചതിനൊപ്പം എന്തെല്ലാം ഫീച്ചറുകൾ എടുത്തുമാറ്റി എന്നത് ഇനിയും കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഇന്നോവ ക്രിസ്റ്റ ജി എക്സിൽ മുന്നിലും പിന്നിലും മാനുവൽ എ സി, ഫാബ്രിക് സീറ്റ്, ആൻഡ്രോയ്ഡ് ഓട്ടോ/ആപ്പ്ൾ കാർ പ്ലേ സഹിതം എട്ട് ഇഞ്ച് ടച്ച് സ്ക്രീൻ , എൽ സി ഡി എം ഐ ഡി, ടിൽറ്റ് – ടെലിസ്കോപിക് സ്റ്റീയറിങ്, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, മൂന്ന് എയർബാഗ് തുടങ്ങിയവ വാഹനത്തിൽ ലഭ്യമായിരുന്നു. ഇതിൽ എന്തെല്ലാം നിലനിർത്തിയിട്ടുണ്ടെന്നത് വരും ദിവസങ്ങളിലേ അറിയാനാകൂ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.