ഇന്നോവ ഹൈക്രോസ് രഹസ്യമായി തിരിച്ചുവിളിക്കുന്നോ?; വാഹന ഉടമകൾക്കിടയിൽ കിംവദന്തികൾ സജീവം
text_fieldsഇന്നോവയുടെ ഹൈബ്രിഡ് എസ്.യു.വിയെച്ചൊല്ലി വാഹനപ്രേമികൾക്കിടയിൽ കിംവദന്തികൾ പ്രചരിക്കുന്നു. ഇന്നോവ ഹൈക്രോസ് രഹസ്യമായി കമ്പനി തിരിച്ചുവിളിക്കുന്നു എന്നാണ് പ്രചരണം. പീപ്പിൾസ് കാർ പോർട്ടലായ ടീം ബി.എച്ച്.പി ആണ് വാർത്ത ആദ്യമായി പങ്കുവച്ചത്. ടൊയോട്ടയിൽനിന്ന് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതിന് ലഭിച്ചിട്ടില്ല.
ഹൈക്രോസിന്റെ ഹൈബ്രിഡ്, നോൺ-ഹൈബ്രിഡ് വകഭേദങ്ങളിൽ ഫ്യുവൽ ടാങ്കിൽ തകരാറുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നെന്നാണ് റിപ്പോർട്ട്. പ്രശ്നം ബാധിച്ച യൂനിറ്റുകളുടെ കൃത്യമായ എണ്ണം പുറത്തുവന്നിട്ടില്ല. തകരാർ സംഭവിക്കാൻ സാധ്യതയുള്ള മോഡലുകളുടെ ഉടമകളെ കമ്പനി നേരിട്ട് ബന്ധപ്പെടുന്നുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഇന്നോവ ഹൈക്രോസ് ഉടമ ടീം ബി.എച്ച്.പിയോട് വെളിപ്പെടുത്തിയത് അനുസരിച്ച് അദ്ദേഹത്തെ കമ്പനി നേരിട്ട് ബന്ധപ്പെടുകയായിരുന്നു. തുടർന്ന് വാഹനം സർവ്വീസ് സെന്‍ററിൽ എത്തിക്കുകയും വാഹനത്തിന്റെ ഫ്യൂവൽ ട്യൂബ് സെറ്റ്, ഗാസ്കറ്റ്, ഫ്യുവൽ ടാങ്ക് കുഷ്യൻ ഉൾപ്പെടെ മുഴുവൻ ഫ്യുവൽ ടാങ്ക് അസംബ്ലിയും മാറ്റിനൽകുകയും ചെയ്തു. ഇതു മുഴുവൻ വാറണ്ടി പ്രകാരം ഫ്രീയായാണ് ടൊയോട്ട പരിഹരിച്ച് തന്നത് എന്നതും ഉടമ പറയുന്നു.
കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ വി.ഐ.എൻ ചെക്കർ ഉപയോഗിച്ച് കാറിന് തകരാറുണ്ടോ എന്ന് പരിശോധിക്കാനാകും എന്നും റിപ്പോർട്ടുകളുണ്ട്. വെബ്‌സൈറ്റിൽ ഉപഭോക്താക്കൾ അവരുടെ വെഹിക്കിൾ ഐഡന്റിഫിക്കേഷൻ നമ്പർ (VIN) നൽകി പരിശോധിച്ചാൽ മതിയാവും. ഈ തിരിച്ചുവിളിക്കൽ ടൊയോട്ട ഇന്നോവ ഹൈക്രോസിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടോ അതോ മാരുതി സുസുകി ഇൻവിക്റ്റോയെയും ബാധിക്കുമോ എന്നും വ്യക്തമാക്കിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.