കറുത്ത കുതിരയെ രംഗത്തിറക്കി ടൊയോട്ട; യാരിസ് ബ്ലാക് എഡിഷൻ വിൽപ്പനക്ക്
text_fieldsടൊയോട്ടയുടെ ബ്രാൻഡ് വാല്യൂ അതിപ്രശസ്തമാണ്. ലോകെത്ത ഏറ്റവും വിശ്വസ്തമായ അഞ്ച് സ്ഥാപനങ്ങളിൽ എന്നും ഇൗ ജാപ്പനീസ് വാഹന ഭീമൻ ഉണ്ടായിരുന്നു. അരിസോണയിലെ വരണ്ട ഇടനാഴികളിലും ആമസോൺ മഴക്കാടുകളിലും അറബികളുടെ മണൽക്കടലിലും ആഫ്രിക്കൻ സഹാറയുടെ കൊടും ചൂടിലും ആർട്ടിക്കിലെ മഞ്ഞുപാളികളിലും ടൊയോട്ട വാഹനങ്ങൾ കൂസലില്ലാതെ ഒാടിനടക്കുന്നുണ്ട്.
പക്ഷെ ഇൗ വിശ്വാസ്യതയുടെ പ്രയോജനം ലഭിക്കാത്ത മോഡലാണ് ഇന്ത്യയിൽ അവതരിപ്പിച്ച് യാരിസ്. ഒരുപക്ഷെ ഇന്ത്യൻ വിപണിയെ ഗൗരവത്തിൽ എടുക്കാത്തതിനാലാകാം ടൊയോട്ട അവരുടെ വിശ്വപ്രശസ്ത മോഡലുകളൊന്നും ഇവിടെ എത്തിച്ചിട്ടില്ല. സിയാസും സിറ്റിയും വെർനയും അരങ്ങുവാഴുന്ന മിഡ്സൈസ് സെഡാൻ വിഭാഗത്തിൽ പച്ച തൊടാൻ കഴിയാത്ത വാഹനമാണ് യാരിസ്. വിലക്കൂടുതലും വലുപ്പക്കുറവുമാണ് യാരിസിന് വിനയായതെന്ന് സാമാന്യമായി പറയാം.
ടൊയോട്ട ഇന്ത്യ യാരിസ് സെഡാെൻറ പ്രത്യേക പതിപ്പ് പുറത്തിറക്കിയതാണ് പുതിയ വിശേഷം. യാരിസ് ലിമിറ്റഡ് എഡിഷൻ ബ്ലാക് എന്നാണ് പേരിട്ടിരിക്കുന്നത്. തങ്ങളുടെ ഒൗദ്യോഗിക വെബ്സൈറ്റിൽ വാഹനത്തിെൻറ ചിത്രങ്ങൾ ടൊയോട്ട പങ്കുവച്ചിട്ടുണ്ട്. ഗ്രില്ലുകൾ ഉൾപ്പടെ അടിമുടി കറുപ്പാണ് ബ്ലാക് എഡിഷൻ യാരിസിന്. ഫ്രണ്ട്, റിയർ ബമ്പറുകൾ, ഒആർവിഎമ്മുകൾ, ഫോഗ് ലാമ്പ് ഹോൾഡർ അങ്ങിനെ എല്ലാം കറുപ്പിൽ കുളിച്ചുനിൽക്കുന്നു.
ഹെഡ്‌ലാമ്പിലും ടെയിൽ ലാമ്പിലും ക്രോം ഫിനിഷുണ്ട്. മെറൂൺ റെഡ് ബോഡി കളറിൽ കറുത്ത മേൽക്കൂരയുള്ള ഒരു മോഡലും ബ്ലാക് എഡിഷനുകീഴിൽ ടൊയോട്ട വാഗ്ദാനം ചെയ്യുന്നുണ്ട്. ഇൻറീരിയർ വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. സുരക്ഷയ്ക്കായി, 7 എയർബാഗുകൾ, എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ്, ഡിസ്ക് ബ്രേക്കുകൾ, വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
1.5 ലിറ്റർ, 4 സിലിണ്ടർ ഡ്യുവൽ വിവിടി-ഐ പെട്രോൾ എഞ്ചിനാണ് വാഹനത്തിന്. 6 സ്പീഡ് മാനുവൽ ഗിയർബോക്സ് അല്ലെങ്കിൽ 7 സ്പീഡ് സിവിടി യൂണിറ്റുമായി എഞ്ചിൻ ഇണക്കിച്ചേർത്തിരിക്കുന്നു. 4,200 ആർപിഎമ്മിൽ 140 എൻഎം ടോർക്കും 6,000 ആർപിഎമ്മിൽ 106 ബിഎച്ച്പിയും എഞ്ചിൻ ഉത്പാദിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.