ട്രയംഫിെൻറ കടുവ; ടൈഗർ 850 സ്‌പോർട്ട് ടീസർ പുറത്ത്
text_fieldsടൈഗർ 850 സ്പോർട്ടിെൻറ ടീസർ വീഡിയോ ട്രയംഫ് മോട്ടോർസൈക്കിൾസ് പുറത്തിറക്കി. നവംബർ 17നാണ് വാഹനം വിപണിയിൽ എത്തുന്നത്. ട്രയംഫ് ടൈഗർ 900 നെ അടിസ്ഥാനമാക്കിയാണ് വാഹനം നിർമിക്കുന്നത്. ടൈഗർ 900 ലെ എഞ്ചിൻ തന്നെയാണ് 850ലും വരുന്നത്. ടൈഗർ 850 സ്പോർട്ടിെൻറ മുൻവശവും എൽഇഡി ഡിആർഎല്ലും ടീസറിലെ ചിത്രങ്ങളിൽ വ്യക്തമായി കാണാം. ടൈഗർ 900 വും 850 ഉം വേർതിരിച്ചറിയാൻ വ്യത്യസ്ത സ്റ്റിക്കറുകളും നൽകിയിട്ടുണ്ട്. ടൈഗർ 900 ത്തിലെ ഇൻലൈൻ ട്രിപ്പിൾ എഞ്ചിനാണ് 850ലും പ്രതീക്ഷിക്കുന്നത്.
95എച്ച് .പി കരുത്തും 87എൻ.എം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന എഞ്ചിനാണിത്. ഇതേകരുത്ത് ട്രയംഫ് 850ഉം നിലനിർത്തുന്നുണ്ടോ എന്നത് കണ്ടറിയേണ്ടതുണ്ട്. 'സ്‌പോർട്ട്' ബാഡ്‌ജിങ്ങിനനുസരിച്ച് മറ്റെന്തൊക്കെ മാറ്റങ്ങളാണ് വാഹനത്തിൽ ട്രയംഫ് വരുത്തുക എന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. ആറ് സ്പീഡ് ഗിയർബോക്സാണ് നൽകിയിരിക്കുന്നത്. ഓഫ്-റോഡ് കഴിവുള്ള വാഹനമാണ് ടൈഗർ 900 ജിടി. ട്രയംഫ് ടൈഗർ 850 സ്‌പോർട്ട് ശരിയായ റോഡ് മെഷീനായിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സ്‌പോർട്ടിൽ ചെറുതും ഭാരം കുറഞ്ഞതുമായ അലോയ് വീലുകൾ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ട്.
മുന്നിലും പിന്നിലും സസ്‌പെൻഷൻ പൂർണമായും ക്രമീകരിക്കാനാവുന്ന വിധമായിരിക്കും. നവംബറിൽ പുറത്തിറങ്ങിയാലും 2021 െൻറ തുടക്കത്തിലാവും വാഹനം ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുക. കമ്പനി ഇതിനകം തന്നെ തങ്ങളുടെ വെബ്‌സൈറ്റിൽ മോട്ടോർ സൈക്കിൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ഡുക്കാട്ടി മൾട്ടിസ്ട്രാഡ 950 എസായിരിക്കും ഇന്ത്യയിലെ പ്രധാന എതിരാളി. 15.49 ലക്ഷമാണ് മൾട്ടിസ്ട്രാഡയുടെ വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.