ഇത്രയും സർഗാത്മകമായ കണ്ടുപിടിത്തം നടത്തിയവരെ കാണാനാഗ്രഹമുണ്ട്; ആനന്ദ് മഹീന്ദ്ര കയ്യടിച്ച ആ സൃഷ്ടി കാണാം -വിഡിയോ
text_fieldsവിവാഹത്തിന് വേദിയൊരുക്കുക എന്നത് എക്കാലത്തും പ്രയത്നം ആവശ്യമുള്ള കാര്യമാണ്. ധാരാളം മനുഷ്യവിഭവ ശേഷിയും അതിനുവേണ്ടി ചിലവഴിക്കേണ്ടിവരും. എന്നാൽ നൂതനമായൊരു കണ്ടുപിടിത്തത്തിലൂടെ ഇക്കാര്യത്തിന് പരിഹാരം കണ്ടിരിക്കുകയാണ് ഒരുകൂട്ടം ആളുകൾ. സഞ്ചരിക്കുന്ന വിവാഹവേദിയാണ് ഒരുകൂട്ടം യുവാക്കൾ കണ്ടെത്തിയിരിക്കുന്നത്. വൈറലായ സഞ്ചരിക്കുന്ന വിവാഹവേദിയുടെ വിഡിയോ വ്യവസായി ആനന്ദ് മഹീന്ദ്രയും ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്.
ട്രക്കിനുള്ളിൽ വിവാഹ വേദി ഒരുക്കിയിരിക്കുന്നതായാണ് വിഡിയോയിലുള്ളത്. 40 ചതുരശ്ര അടി നീളവും 30 അടി വീതിയും ഉള്ള വേദിയിൽ ഒരേസമയം 200 പേർക്ക് ഇരിക്കാൻ കഴിയും. ഒറ്റനോട്ടത്തിൽ വെറും കണ്ടെയ്നർ മാത്രമാണിതെന്ന് തോന്നുമെങ്കിലും. നിമിഷം നേരം കൊണ്ട്ഇതൊരു വിവാഹഹാളായി പരിവർത്തിക്കപ്പെടും. രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വൈറൽ വീഡിയോയിൽ ട്രക്ക് മനോഹരമായ ഒരു വിവാഹ ഹാളായി മാറുന്ന കാഴ്ച കാണാം. ഹാളിനെ കൂടുതൽ ആകർഷകമാക്കുന്നതിനായി മനോഹരമായ ലൈറ്റിങ്, ഫർണിച്ചറുകൾ, എയർ കണ്ടീഷനിങ് എന്നിവയും സജ്ജീകരിക്കാനാകും.
'ഈ ഉൽപ്പന്നത്തിന്റെ ആശയത്തിനും രൂപകൽപ്പനയ്ക്കും പിന്നിലുള്ള വ്യക്തിയെ കാണാൻ ഞാൻ ആഗ്രഹിക്കുന്നു. ഇത് വളരെ ക്രിയാത്മകവും ചിന്തനീയവുമാണ്. ജനസാന്ദ്രതയുള്ള രാജ്യങ്ങളിൽ ഇത് ഒരു പരിസ്ഥിതി സൗഹൃദ ആശയമാണ്'-ആനന്ദ് മഹീന്ദ്ര വീഡിയോ ട്വീറ്റ് ചെയ്തുകൊണ്ട് കുറിച്ചു. വീഡിയോ പങ്കുവെച്ച് മണിക്കൂറുകൾക്കകം 34,000 ൽ അധികം ലൈക്കുകളും 7.7 ലക്ഷം വ്യൂസും ലഭിച്ചിട്ടുണ്ട്. നിരവധി ആളുകൾ ഈ പോസ്റ്റിലെ ആശയത്തിന് പിന്തുണ അറിയിച്ചു കൊണ്ട് രംഗത്തെത്തി.
I'd like to meet the person behind the conception and design of this product. So creative. And thoughtful. Not only provides a facility to remote areas but also is eco-friendly since it doesn't take up permanent space in a population-dense country pic.twitter.com/dyqWaUR810
— anand mahindra (@anandmahindra) September 25, 2022
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.