ബ്രേക്ക് പൊട്ടി എക്സ്പ്രസ്സ് ഹൈവേയിലൂടെ നിയന്ത്രണംവിട്ട് പാഞ്ഞ് ട്രക്ക് -വിഡിയോ
text_fieldsമുംബൈ - പുണെ എക്‌സ്പ്രസ് ഹൈവേയിൽ ട്രക്ക് നിയന്ത്രണം വിട്ട് പാഞ്ഞു. ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്നാണ് ട്രക്ക് നിലതെറ്റി ഓടിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.
സിമന്റ് ചാക്കുകള്‍ നിറച്ച ട്രക്കിനാണ് കാന്താല ചുരം ഇറങ്ങുന്നതിനിടെ നിയന്ത്രണം നഷ്ടമായത്. ട്രക്കിന്റെ ബ്രേക്ക് പ്രവര്‍ത്തിക്കുന്നില്ലെന്ന് തിരിച്ചറിഞ്ഞതോടെ ഡ്രൈവര്‍ സഞ്ജയ് യാദവ് വേഗം പരമാവധി കുറച്ചു. ഹാന്‍ഡ് ബ്രേക്ക് ഉപയോഗിച്ച് വഴിയോരത്ത് നിര്‍ത്താനായിരുന്നു പദ്ധതി. എന്നാല്‍ ഹാന്‍ഡ് ബ്രേക്കും പ്രവര്‍ത്തിക്കാതെ വന്നതോടെ ഡ്രൈവര്‍ ജീവന്‍ രക്ഷിക്കാനായി ട്രക്കിന്റെ ഡോര്‍ തുറന്ന് പുറത്തേക്ക് ചാടുകയായിരുന്നു.
എക്‌സ്പ്രസ് വേയിലെ സൈഡ് റെയിലില്‍ ഇടിച്ചിടിച്ച് മുന്നോട്ടുപോകുന്ന ട്രക്കിനെയാണ് വിഡിയോയിൽ കാണുന്നത്. അവസാനം റോഡിന്റെ വശങ്ങളിൽ ഇടിച്ച് ട്രക്ക് സ്വയം നിൽക്കുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. കാല്‍പൂര്‍ പൊലീസ് സംഭവത്തില്‍ ട്രക്ക് ഡ്രൈവറെ പ്രതി ചേര്‍ത്ത് കേസെടുത്തിട്ടുണ്ട്. ഇയാള്‍ പൊലീസ് കസ്റ്റഡിയിലാണ്.
പല ട്രക്ക് ഡ്രൈവര്‍മാരും ചുരം ഇറങ്ങുമ്പോള്‍ ഇന്ധനം ലാഭിക്കാനായി വാഹനത്തിന്റെ എൻജിന്‍ ഓഫ് ചെയ്യാറുണ്ട്. എൻജിന്‍ ശേഷി കൂടി ഉപയോഗിച്ചുള്ള ബ്രേക്കിങ് സംവിധാനമാണ് ട്രക്കുകളിലും ലോറികളിലുമൊക്കെ പലപ്പോഴും ഉണ്ടാവാറ്. അതുകൊണ്ടുതന്നെ ഈ രീതി വലിയ അപകടങ്ങള്‍ക്ക് കാരണമാകാറുണ്ട്. ലോറികളിലും ട്രക്കുകളിലും അമിത ഭാരം കയറ്റുന്നതും മറ്റൊരു അപകട കാരണമാണ്.
This is what happened at the Mumbai-Pune Expressway... pic.twitter.com/5zKYs8jL8Q
— Vivek Gupta (@imvivekgupta) December 10, 2022
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.