ഇൗഥറിന് എതിരാളിയായി ടി.വി.എസ് ക്രിയോൺ; െഎ ക്യൂബിനും മുകളിൽ ഇടംപിടിക്കും
text_fieldsടി.വിഎസ്, ക്രിയോൺ എന്ന പേരിൽ ഒരു വൈദ്യുത സ്കൂട്ടറിെൻറ കൺസപ്ട് അവതരിപ്പിക്കുന്നത് 2018ലാണ്. അന്നത്തെ ഡൽഹി ഒാേട്ടാ എക്സ്പോയിലായിരുന്നു വാഹനം വെളിച്ചംകണ്ടത്. വൈദ്യുത വാഹനങ്ങൾ ഇത്രയും ജനപ്രിയമാകാത്ത കാലമായിരുന്നു അത്. 2021ൽ ടി.വി.എസ് തങ്ങളുടെ ആദ്യ ഇ.വി അവതരിപ്പിച്ചത് െഎ ക്യൂബിെൻറ രൂപത്തിലായിരുന്നു. അപ്പോഴും എല്ലാവരും ഉറ്റുനോക്കിയത് ക്രിയോൺ എന്നുവരുമെന്നായിരുന്നു. അതിന് കൃത്യമായ മറുപടി നൽകിയിരിക്കുകയാണ് ടി.വി.എസ് ഇപ്പോൾ.
ഇൗഥർ ഉൾപ്പടെയുള്ള വമ്പൻമാർക്ക് എതിരാളിയാവാൻ ക്രിയോൺ അണിയറയിൽ തയ്യാറായിക്കഴിഞ്ഞു എന്നാണ് ടി.വി.എസ് പറയുന്നത്. പുതിയ ഇ.ടി സ്കൂട്ടർ ഫാസ്റ്റ് ചാർജിങ് ഉപയോഗിച്ച് ഒരു മണിക്കൂറിനുള്ളിൽ 80 ശതമാനം വരെ റീചാർജ് ചെയ്യുമെന്നും ഒരൊറ്റ ചാർജിൽ 80 കിലോമീറ്റർ വരെ റേഞ്ച് നൽകുമെന്നുമാണ് ടി.വി.എസ് അവകാശപ്പെടുന്നത്.
ഇ.വികളിൽ 1000 കോടി നിക്ഷേപം
ഇലക്ട്രിക് വാഹനനിര മെച്ചപ്പെടുത്തുന്നതിന് 1,000 കോടിയുടെ നിക്ഷേപമിറക്കാനാണ് ടിവിഎസ് ലക്ഷ്യമിടുന്നത്. 2022 മാർച്ചോടെ കമ്പനി ക്രിയോൺ വിപണിയിൽ അവതരിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ക്രിയോണിനെ പ്രീമിയം ഇലക്ട്രിക് സ്കൂട്ടർ എന്നാണ് കമ്പനി വിശേഷിപ്പിക്കുന്നത്. െഎ ക്യൂബിനും മുകളിലായിരിക്കും സ്കൂട്ടറിെൻറ സ്ഥാനം. നൂതനമായ സാങ്കേതികവിദ്യയും കണക്റ്റിവിറ്റി സവിശേഷതകളും വാഹനത്തിൽ ഉണ്ടായിരിക്കും. ഹൊസൂരിലെ നിർമാണ കേന്ദ്രത്തിലാണ് ക്രിയോൺ നിർമിക്കുക. വിപണിയിലെത്തുന്നതിനുമുമ്പ് ഇലക്ട്രിക് സ്കൂട്ടറിന് അന്തിമ രൂപം നൽകുന്നതിന് അഞ്ഞൂറിലധികം എഞ്ചിനീയർമാരുള്ള ടീം തിരക്കിട്ട് പണിയെടുക്കുകയാണ്.
ക്രിയോണിലെ ലിഥിയം അയൺ ബാറ്ററി പായ്ക്കിന് 12 കിലോവാട്ട് ശേഷിയുണ്ട്. 5.1 സെക്കൻഡിൽ 0 മുതൽ 60 കിലോമീറ്റർ വരെ വേഗത കൈവരിക്കാനും കഴിയും. സ്മാർട്ട്ഫോൺ ചാർജർ, ടിഎഫ്ടി സ്‌ക്രീൻ, പാർക് അസിസ്റ്റ്, റീജനറേറ്റീവ് ബ്രേക്കിങ്, ജിയോഫെൻസിങള, ആൻറി-തെഫ്റ്റ് സിസ്റ്റം, റൈഡ് മോഡുകൾ എന്നിവ ഇലക്ട്രിക് സ്‌കൂട്ടറിന് ലഭിക്കും. ബംഗളൂരു, ഡൽഹി, പുണെ, ചെന്നൈ, കോയമ്പത്തൂർ എന്നിവിടങ്ങളിൽ മാത്രമാണ് ടിവിഎസ് നിലവിൽ ഐക്യൂബ് ഇലക്ട്രിക് ഇരുചക്ര വാഹനം വിൽക്കുന്നത്. എന്നിരുന്നാലും, ടിവിഎസ് തങ്ങളുടെ ഇലക്ട്രിക് വാഹനങ്ങളുടെ വ്യാപനം മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കാനും പദ്ധതിയിടുന്നുണ്ട്. രാജ്യത്തിലെ മറ്റ് നഗരങ്ങളിലും ഇത് ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.