സ്പീഡ് ടെസ്റ്റ് ചെയ്യാനെത്തി കേന്ദ്ര മന്ത്രി; 170 കിലോമീറ്റർ വേഗതയിൽ കുതിച്ചുപാഞ്ഞ് കാർണിവൽ -വീഡിയോ
text_fieldsഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ സ്പീഡ് ടെസ്റ്റിന് നേരിെട്ടത്തിയ കേന്ദ്രമന്ത്രിയുടെ കുതിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലായി. മന്ത്രി നിതിൻ ഗഡ്കരിയാണ് കിയ കാർണിവല്ലിൽ 170 കിലോമീറ്റർ വേഗതയിൽ പാഞ്ഞത്. രണ്ട് ദിവസത്തെ സന്ദർശനത്തിൽ, എക്സ്പ്രസ് വേയുടെ പുരോഗതി ഗഡ്കരി നേരിട്ട് അവലോകനം ചെയ്തു.
കേന്ദ്ര സർക്കാർ നിർമിക്കുന്ന ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ ഹൈവേ 2023 മാർച്ച് മാസത്തോടെ തയ്യാറാകുമെന്നും ഗഡ്കരി പ്രഖ്യാപിച്ചു. 98,000 കോടി രൂപ ചെലവിൽ വികസിപ്പിച്ച ഹൈവേ ഇന്ത്യയിലെ ഏറ്റവും പ്രമുഖമായ രണ്ട് നഗരങ്ങൾ തമ്മിലുള്ള യാത്രാ സമയം ഏകദേശം 12 മണിക്കൂർ ആയി കുറയ്ക്കും. മന്ത്രിയുടെ ടെസ്റ്റ് ഡ്രൈവ് സമൂഹമാധ്യമങ്ങളിൽ എത്തിയതോടെ വൈറലായി. മന്ത്രി പാസഞ്ചർ സീറ്റിൽ ഇരിക്കുന്നതും വീഡിയോയിൽ കാണാം.
ഹൈവേ നിലവിൽ തുറന്നിട്ടില്ലാത്തതിനാൽ, ഗഡ്കരിയുടെ വാഹനവ്യൂഹം മാത്രമാണ് ഈ ഭാഗത്തുണ്ടായിരുന്നത്. അതിനാൽതന്നെ വേഗ പരിശോധന നടത്തുന്നത് സുരക്ഷിതമായിരുന്നു. ഡൽഹി, ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഹൈവേയാണ് ഡൽഹി-മുംബൈ എക്സ്പ്രസ് വേ. 1,380 കിലോമീറ്റർ ആണ് ദൂരം. അതിവേഗ പാതയിൽ 12 വരികൾ വരെ വികസിപ്പിക്കാവുന്ന എട്ട് പാതകളുണ്ടാകും. എട്ട് പാതകളിൽ നാലെണ്ണം ഇലക്ട്രിക് വാഹനങ്ങൾക്കായി നീക്കിവയ്ക്കും. 1,380 കിലോമീറ്ററിൽ, 1200 കിലോമീറ്ററിലധികം ഭാഗങ്ങൾക്ക് കരാറുകൾ ഇതിനകം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.