വാഗൺ ആർ ഇ.വിയുടെ കൂടുതൽ ചിത്രങ്ങൾ പുറത്ത്; എന്ന് നിരത്തിലെത്തുമെന്ന ആകാംഷയിൽ ആരാധകർ
text_fieldsമാരുതിയുടെ വൈദ്യുത വാഹനം വാഗൺ ആർ ഇ.വിയുടെ കൂടുതൽ ചിത്രങ്ങൾ പുറത്ത്. ഏറെ നാളുകൾക്കുശേഷമാണ് മാരുതിയുടെ ആദ്യ ഇ.വിയുടെ പുതിയ ചിത്രങ്ങൾ പുറത്തുവരുന്നത്. എന്നാൽ വാഹനം എന്ന് പുറത്തുവരുമെന്നോ ഇവയുടെ നിർമാണ വകഭേദം ഉണ്ടായിരിക്കുമോ തുടങ്ങിയ കാര്യത്തിൽ മാരുതി ഇനിയും കൃത്യമായ ഉത്തരമൊന്നും നൽകിയിട്ടില്ല. 2019 ൽതന്നെ വാഗൺ ആർ ഇ.വിയുടെ കൺസപ്ട് മോഡലുകൾ മാരുതി പുറത്തിറക്കിയിരുന്നു. കഴിഞ്ഞ വർഷം ഹരിയാനയിലെ ഗുരുഗ്രാമിലെ റോഡുകളിൽ പരീക്ഷണ ഒാട്ടങ്ങളും നടത്തിയിരുന്നു.
130 കിലോമീറ്റർ റേഞ്ച്
വാഗൺ ആർ ഇവിക്ക് ഏകദേശം 130 കിലോമീറ്റർ റേഞ്ചാണ് കണക്കാക്കുന്നത്. നഗര ഡ്രൈവിങ് സാഹചര്യങ്ങളിലും ശരാശരി വേഗതയിലും ഈ കണക്ക് കൈവരിക്കാനാകുമെന്ന് മാരുതി വൃത്തങ്ങൾ അവകാശപ്പെടുന്നു. എന്നിരുന്നാലും, എല്ലാ ഇ.വികളെയും പോലെ, റേഞ്ച് വേഗതയ്ക്ക് വിപരീത അനുപാതത്തിലായിരിക്കും. സ്ഥിരമായ ഉയർന്ന വേഗത പരിധി 100 കിലോമീറ്ററായി കുറയ്ക്കും. സർട്ടിഫൈഡ് ശ്രേണി 130 കിലോമീറ്ററിനേക്കാൾ കൂടുതലുമായിരിക്കും.
മഹീന്ദ്ര ഇ-വെരിറ്റോ, ടാറ്റാ തിഗോർ എന്നിവ യഥാക്രമം 140 കിലോമീറ്റർ, 142 കിലോമീറ്റർ മൈലേജാണ് വാഗ്ദാനം ചെയ്യുന്നത്. വാഗൺ ആർ ഇവി സ്റ്റാൻഡേർഡ് എസി ചാർജിങിനെയും ഡിസി ഫാസ്റ്റ് ചാർജിങിനെയും പിന്തുണയ്ക്കും. എസി ചാർജിങ് സമയം 7 മണിക്കൂറും ഫാസ്റ്റ് ചാർജിങ് 1 മണിക്കൂറും (80 ശതമാനം വരെ) ആയിരിക്കും. ഇന്ത്യയ്‌ക്കായുള്ള വാഗൺ ആർ ഇവിയുടെ അന്തിമ സവിശേഷതകൾ ഇതുവരെ മാരുതി പുറത്തുവിട്ടിട്ടില്ല.
വാഗൺ ആറിെൻറ ഇലക്ട്രിക് പതിപ്പ് ഗവൺമെൻറിെൻറ ഇവി-പ്രൊമോട്ടിങ് ഫെയിം 2 സ്കീമിന് കീഴിൽ വരും. കൂടാതെ സംസ്ഥാന സബ്സിഡികളിൽ നിന്നും പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സബ്‌സിഡികൾ ഉൾപ്പെടുത്തിയാൽ അന്തിമ വില 7-7.5 ലക്ഷം രൂപയായിരിക്കുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.