ബൈഡനെ സ്വാഗതം ചെയ്ത് ഫോക്സ്വാഗൻ; കാർ നിർമാതാക്കൾക്ക് അനുകൂലമെന്ന് വിലയിരുത്തൽ
text_fieldsഅമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ വിജയത്തോടടുക്കുന്ന ജോ ബൈഡനെ അനുകൂലിച്ച് ഫോക്സ്വാഗൻ സിഇഒ. അദ്ദേഹത്തിെൻറ വിജയം കാർ നിർമാതാക്കൾക്ക് അനുകൂലമെന്നാണ് കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് ഹെർബർട്ട് ഡൈസ് പറയുന്നത്. വൻതോതിൽ വൈദ്യുത കാറുകൾ നിർമ്മിക്കാനുള്ള ജർമ്മൻ കാർ നിർമ്മാതാവിെൻറ ശ്രമങ്ങൾക്ക് പിന്തുണ നൽകാൻ ബൈഡേൻറയും ഡെമോക്രാറ്റുകളുടേയും നയത്തിന് സാധിക്കുമെന്നാണ് വിലയിരുത്തൽ.
'കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പൊരുതുന്നതിെൻറ ഭാഗമായി വൈദ്യുത വാഹനരംഗത്ത് കൂടുതൽ നിക്ഷേപം നടത്താനുള്ള ഞങ്ങളുടെ ആഗോള തന്ത്രവുമായി ഡെമോക്രാറ്റിക് നിലപാടുകൾ കൂടുതൽ യോജിക്കും' എന്നാണ് ഡൈസ് പറയുന്നത്.ചൈന, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിൽ വൈദ്യുത വാഹനങ്ങൾ കുടുതലായി വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഫോക്സ്വാഗൻ. 'വൈദ്യുത വാഹനങ്ങളുടെ വിപണി വിഹിതത്തിെൻറ കാര്യത്തിൽ അമേരിക്കയാണ് ലോകത്തിലെ ഏറ്റവും ദുർബലമായ പ്രദേശം'എന്നും ഡൈസ് പറഞ്ഞു.
അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപുമായും ഫോക്സ്‍വാഗൺ വിശ്വസനീയ ബന്ധം സ്ഥാപിച്ചിരുന്നതായും ബൈഡൻ വിജയിച്ചാലും അമേരിക്കയും ലോകത്തിെൻറ മറ്റ് ഭാഗങ്ങളും തമ്മിലുള്ള വ്യാപാര സംഘർഷങ്ങൾ നിലനിൽക്കുമെന്നും ഡൈസ് കൂട്ടിച്ചേർത്തു. നിക്ഷേപവും ജോലിയും അമേരിക്കയിലേക്ക് തിരികെ കൊണ്ടുവരുന്നതിന് അമേരിക്കയിലെ എല്ലാ പാർട്ടികൾക്കും താൽപര്യമുണ്ടെന്നും ഡൈസ് വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.