Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_rightകുരുക്കാകുമോ...

കുരുക്കാകുമോ 'കണ്ടംചെയ്യൽ നയം'?: വാഹനം വിൽക്കുന്നവരും വാങ്ങുന്നവരും അറിയേണ്ട കാര്യങ്ങൾ

text_fields
bookmark_border
Vehicle scrappage policy What it
cancel

ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ച സ്​ക്രാപ്പേജ്​ പോളിസി അഥവാ കണ്ടംചെയ്യൽ നയത്തെപറ്റി വാഹനലോകം ഇപ്പോഴും ചർച്ചയിലാണ്​. പോളിസി നടപ്പിൽ വരുന്നതോടെ നിരവധി നടപടിക്രമങ്ങൾ ഏർപ്പെടുത്തുമെന്നാണ് ​പ്രതീക്ഷിക്കപ്പെടുന്നത്​. പഴയ വാഹനങ്ങൾ റോഡുകളിൽ നിന്ന് ഒഴിവാക്കുന്നതിന്​ കേന്ദ്രം സ്​ക്രാപ്പേജ്​ സ്​കീം അവതരിപ്പിക്കുമെന്നും​ പ്രതീക്ഷിക്കപ്പെടുന്നുണ്ട്​​. തുടക്കത്തിൽ 50 ലക്ഷത്തോളം വാഹനങ്ങൾ പൊളിക്കേണ്ടിവരുമെന്ന്​ കേന്ദ്ര മന്ത്രി നിതിൻ ഗഡ്​കരിതന്നെ പറയുന്നു.


പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ രണ്ടാഴ്ചയ്ക്കുള്ളിൽ റോഡ് ഗതാഗത മന്ത്രാലയം പുറത്തുവിടും. 20 വർഷം പഴക്കമുള്ള സ്വകാര്യ വാഹനങ്ങളും 15 വർഷത്തിന്​ മുകളിലുള്ള വാണിജ്യ വാഹനങ്ങളും ഉപേക്ഷിക്കേണ്ടിവരുമെന്ന ​കേവല നിർദേശം മാത്രമാണ്​ ധനമന്ത്രി പറഞ്ഞുപോയതെങ്കിലും വിപുലമായ നടപടിക്രമങ്ങൾ ഇതിനുണ്ടാകും എന്നും സൂചനയുണ്ട്​. മറ്റ്​ രാജ്യങ്ങളുടെ മാതൃകയിൽ വാഹനം ഉപേക്ഷിക്കുന്നവർക്കായി പ്രത്യേക പദ്ധതികൾ ഏർപ്പെടുത്തുമോയെന്നും കണ്ടറിയണം. കഴിഞ്ഞയാഴ്ച റോഡ് ഗതാഗത മന്ത്രാലയം പഴയ വാഹനങ്ങൾക്ക്​ ഹരിതനികുതി ഏർപ്പെടുത്തി ഉത്തരവ്​ പുറപ്പെടുവിച്ചിരുന്നു.


പഴയതും കൂടുതൽ മലിനീകരണം ഉണ്ടാക്കുന്നതുമായ വാഹനങ്ങൾക്ക്​ അധിക നികുതി ഏർപ്പെടുത്താനാണ്​ നീക്കം നടക്കുന്നത്​. വ്യക്തിഗത വാഹനങ്ങൾക്ക് 15 വർഷത്തിനുശേഷം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പുതുക്കുമ്പോൾ റോഡ് ടാക്സിന്‍റെ 10-25% വരെ ഈടാക്കും. വാഹനങ്ങൾ ഓട്ടോമേറ്റഡ് ഫിറ്റ്നസ് പരിശോധനയ്ക്കും വിധേയമാക്കും. ഫിറ്റ്​നസിൽ പരാജയപ്പെടുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കുകയുമില്ല. 'എന്‍റെ അഭിപ്രായത്തിൽ വാഹനം ഉപേക്ഷിക്കുന്നവർക്ക്​ ഇൻസെന്‍റീവ്​ നൽകേണ്ടതുണ്ട്​. ഇത്തരമൊരു പ്രോത്സാഹനം ആവശ്യമാണെന്ന് സർക്കാരിലെ ബന്ധപ്പെട്ട വകുപ്പിന് ന്യായമായും ബോധ്യമു​ണ്ടെന്നാണ്​ കരുതുന്നത്​'- മഹീന്ദ്ര ആൻഡ് മഹീന്ദ്ര മാനേജിംഗ് ഡയറക്ടർ പവൻ ഗോയങ്ക പറഞ്ഞു.


വാഹന വില കുറയുമോ?

പഴ​യ വാഹനങ്ങൾ വൻതോതിൽ നശിപ്പിക്കുന്നതോടെ ധാരാളം രണ്ടാംതരം ലോഹങ്ങൾ വിപണിയിൽ എത്താൻ സാധ്യതയുണ്ട്. ഇത്​ വാഹനവില കുറക്കുമെന്നാണ്​ പ്രതീക്ഷ. ബജറ്റിൽ ഉരുക്ക് വില കുറച്ചതും വിലക്കയറ്റം ഒഴിവാക്കാൻ സഹായിക്കും. പലതരം സ്റ്റീലുകളുടെ ഇറക്കുമതി തീരുവ 12.5 ശതമാനത്തിൽ നിന്ന് 7.5 ശതമാനമായി കുറയ്ക്കുന്നത് വാഹന നിർമാതാക്കൾക്ക്​ ആശ്വാസകരമാണ്​. 2021 തുടക്കത്തിൽ മിക്ക വാഹന നിർമാതാക്കളും വില വർധിപ്പിച്ചിട്ടുണ്ട്​. നിർമാണ ചെലവ് വർധിക്കുന്നതിനാൽ ഇനിയും വില വർധിപ്പിക്കണമെന്ന തീരുമാനത്തിലുമാണ്​ മിക്ക കമ്പനികളും. സ്റ്റീൽ വില എക്കാലത്തെയും ഉയർന്ന നിലയിലാണിപ്പോൾ. 2020നെ അപേക്ഷിച്ച്​ 60 ശതമാനംവരെയാണ്​ സ്റ്റീൽ വില കുതിച്ചുകയറിയത്​.

ആഢംബര കാറുകൾക്ക് വിലകൂടും

ആഭ്യന്തര വ്യവസായത്തെ സഹായിക്കുന്നതിന്​ ഇലക്ട്രിക്കൽ, ഗ്ലാസ്, എഞ്ചിൻ ഘടകങ്ങൾ തുടങ്ങി വാഹന ഭാഗങ്ങളുടെ ഇറക്കുമതി തീരുവ ധനമന്ത്രി ഉയർത്തിയിട്ടുണ്ട്​. അതിനാൽ ആഢംബര കാറുകൾക്ക് വിലകൂടാനാണ്​ സാധ്യത. കുറഞ്ഞത്​ 1.5 ലക്ഷം രൂപ വരെ ലക്ഷ്വറി വാഹനങ്ങളുടെ വിലവർധനയാണ്​ പ്രതീക്ഷിക്കുന്നത്​. ഉയർന്ന പ്രാദേശികവൽക്കരണം കാരണം ആഭ്യന്തര മോഡലുകളിൽ ഇതുണ്ടാക്കുന്ന ആഘാതം കുറവായിരിക്കും. 'കോവിഡ്​ കഴിഞ്ഞ്​ വാഹനലോകം പുനരുജ്ജീവന പാതയിലുള്ളപ്പോൾ ഇത്തരമൊരു നയം അപ്രതീക്ഷിതമാണ്​.​ ഇത് ഉത്​പാദനച്ചെലവ് വർധിപ്പിക്കും' -രാജ്യത്തെ ഏറ്റവും വലിയ ആഢംബര കാർ നിർമാതാക്കളായ മെഴ്‌സിഡസ് ബെൻസ് ഇന്ത്യ മാനേജിങ്​ ഡയറക്ടറും സി.ഇ.ഒയുമായ മാർട്ടിൻ ഷ്വെങ്ക് പറഞ്ഞു.

വർധിച്ചുവരുന്ന നിർമാണചെലവും പ്രതികൂല സമ്പദ്​വ്യവസ്​ഥയും കാരണം മിക്കവാറും എല്ലാ ആഢംബര കാർ നിർമാതാക്കളും ജനുവരിയിൽ വാഹന വില 2-4 ശതമാനം വർധിപ്പിച്ചിരുന്നു. 'ചില ഓട്ടോ പാർട്‌സുകളുടെ കസ്റ്റംസ് തീരുവ 15 ശതമാനമായി ഉയർത്തുന്നത് കാറുകളുടെ ഉത്​പാദന ചെലവും വിലയും വർധിപ്പിക്കും. ഇത് പ്രത്യേക ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഇറക്കുമതി ചെയ്യുന്ന പല ഘടകങ്ങളും പ്രാദേശികമായി നിർമിക്കാൻ കഴിയില്ല' -ഫോക്‌സ്‌വാഗൺ ഇന്ത്യ മാനേജിങ്​ ഡയറക്ടർ ഗുരുപ്രതാപ് ബോപരായ് പറഞ്ഞു.


സെക്കന്‍റ്​ഹാൻഡ്​ വിപണി തകരും

കണ്ടംചെയ്യൽ നയവും ഹരിത നികുതിയും കാരണം ഉപയോഗിച്ച കാറുകളുടെ വില ഇടിയുമെന്നത്​ ഏതാണ്ട്​ തീർച്ചയാണ്​. 15 വർഷം കഴിഞ്ഞശേഷം കർശനമായ ഫിറ്റ്നസ് സർട്ടിഫിക്കേഷൻ വ്യവസ്ഥയ്ക്ക് വിധേയമാകുന്നതോടെ സെക്കൻഡ്​ഹാൻഡ്​ കാർ വിപണി വലിയ പ്രതിസന്ധിയിലാകും. ഫിറ്റ്‌നെസ് ടെസ്റ്റുകൾക്കായി കാറുകളിൽ വിലയേറിയ നിരവധി ഭാഗങ്ങൾ മാറ്റിസ്ഥാപിക്കേണ്ടിവരും. ഇത് ഉപയോഗിച്ച കാറുകളോടുള്ള ഉപഭോക്തൃ താൽപ്പര്യം ഇല്ലാതാക്കുമെന്ന്​ ഓട്ടോമോട്ടീവ് ബിസിനസ് ഇന്‍റലിജൻസ് സ്ഥാപനമായ ജാറ്റോ ഡൈനാമിക്സ് പ്രസിഡന്‍റ്​ രവി ഭാട്ടിയ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story