Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_rightവാഹന നികുതി നേരത്തേ...

വാഹന നികുതി നേരത്തേ അടച്ചോ? പണം തിരികെ ലഭിക്കാൻ മാർഗങ്ങളുണ്ട്​

text_fields
bookmark_border
Vehicle tax payment system switches online in mvd kerala
cancel

കൊറോണയുടെ പശ്ചാത്തലത്തിൽ സംസ്​ഥാന സർക്കാർ വാഹന നികുതിയിൽ നിശ്ചിത ശതമാനം ഇളവ് തരികയോ പൂർണമായും ഒഴിവാക്കുകയോ ചെയ്​തിട്ടുണ്ട്. എന്നാൽ ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് ഇറങ്ങുന്നതിന് മുമ്പേ ചില വാഹന ഉടമകൾ നികുതി മുഴുവൻ അടച്ച് പോയിട്ടുണ്ട്. ഉദാ: ക്വാർട്ടർ ടാക്​സ്​ അടക്കുന്ന ടാക്​സി ഉടമകളും മറ്റും. അവർക്ക് അധികമായി അടച്ച് പോയ ടാക്സ് തിരികെ ലഭിക്കുന്നതിനുള്ള റീഫണ്ടിനുള്ള സമർപ്പിക്കേണ്ട മാർഗങ്ങളുണ്ട്​. അക്ഷയ കേന്ദ്രങ്ങൾ, മറ്റ് ഓൺലൈൻ സേവന കേന്ദ്രങ്ങൾ അല്ലെങ്കിൽ സ്വന്തമായോ ഓൺലൈൻ ആയി ടാക്​സ്​ അടച്ചതി​െൻറ റീഫണ്ടിനായുള്ള കാര്യങ്ങൾ ഏതൊക്കെയാണെന്ന്​ പരിശോധിക്കാം.

ആർ.ടി ഓഫീസിൽ ആണ് ടാക്​സ്​ അടച്ചതെങ്കിൽ അതിനുള്ള അപേക്ഷ അതാത് ഓഫീസിൽ തന്നെ കൊടുക്കണം.

ടാക്സ് അടച്ചതിന് ശേഷം എത്ര തുകയാണ് നമുക്ക് റീഫണ്ട്​ ലഭിക്കേണ്ടത് എന്ന് ആർ.ടി ഓഫീസിൽ നിന്ന്​ ചോദിച്ച് മനസ്സിലാക്കണം. കാരണം ചില ക്വാർട്ടറുകളിൽ നിശ്ചിത ശതമാനം ഇളവുകളും (20% , 50% എന്നിങ്ങനെ) ചില ക്വാർട്ടറുകളിൽ മുഴുവൻ ഇളവും (100%) സർക്കാർ നൽകിയിട്ടുണ്ട്.

നമ്മൾ അടച്ച ടാക്സി​െൻറ GRN ( Government Receipt Number) അറിഞ്ഞാലേ അപേക്ഷ സമർപ്പിക്കാൻ സാധിക്കുകയുള്ളൂ.

GRN കിട്ടുന്നതിനായി parivahan.gov.in എന്ന വെബ് വിലാസത്തിൽ online services >> vehicle related services >> select state >> know your payment transaction status എന്നീ ടാബുകളിൽ Click ചെയ്ത് വാഹന നമ്പർ ടൈപ്പ് ചെയ്ത് search ബട്ടൺ അമർത്തിയാൽ നമ്മൾ Online ആയി അടച്ച എല്ലാ Transaction Details ഉം തെളിയും. അതിൽ നിന്നും റീഫണ്ട്​ ചെയ്യാനുദ്ദേശിക്കുന്നതി​െൻറ GRN നമ്പർ , അടച്ച തുക, തീയ്യതി എന്നിവ എഴുതിയെടുക്കുക.

ഒന്നിലധികം തുകകൾ റീഫണ്ട് ചെയ്യാനുണ്ടെങ്കിൽ അവയെല്ലാം വേറെ വേറെ തന്നെ അപേക്ഷിക്കേണ്ടതിനാൽ ഓരോന്നി​േൻറയും GRN വിശദാംശങ്ങൾ എഴുതിയെടുക്കണം

അതിന് ശേഷം റീഫണ്ട് വരാൻ ഉദ്ദേശിക്കുന്ന ബാങ്കി​െൻറ Pass book ​െൻറയും ഏതെങ്കിലും id കാർഡ് (ആധാർ, ലൈസൻസ്, പാസ്പോർട്ട് മുതലായവ) ​െൻറയും ഫോട്ടോ .jpeg ഫോർമാറ്റിൽ എടുക്കണം. (ഫോട്ടോ നല്ല വ്യക്തതയോടെ മൊബൈൽ ഫോണിൽ ഫോട്ടോ എടുത്തതായാലും മതി)

അതിന് ശേഷം സർക്കാറി​െൻറ etreasury.kerala.gov.in എന്ന വെബ് വിലാസത്തിൽ കയറി Refund Request എന്ന ലിങ്കിൽ click ചെയ്യുക.

അപ്പോൾ കാണുന്ന Windowയിൽ GRN ഉം തുകയും ടൈപ്പ് ചെയ്ത് display എന്ന ബട്ടൺ അമർത്തുക.

Challan details എന്ന വരിയിൽ കാണുന്നതായ തീയ്യതി, പേര്, തുക, വിലാസം, ബാങ്ക് ഡീറ്റയിൽസ് എന്നിവ ശരിയാണോ എന്ന് പരിശോധിക്കുക.

Remittance details എന്ന വരിയിലുള്ള Select എന്ന കോളത്തിലെ ബോക്സിൽ ✔️ ചെയ്യുക.

Disbursement details എന്ന വരിയിലെ Refund amount എന്ന box ൽ തിരിച്ച് കിട്ടേണ്ടതായ തുക ടൈപ്പ് ചെയ്യുക (തിരിച്ച് കിട്ടേണ്ടതായ തുക എത്രയാണെന്ന് കൃത്യമായി RT ഓഫീസിൽ ചോദിച്ച് മനസിലാക്കണം)

മൊബൈൽ നമ്പർ, തിരിച്ചറിയൽ രേഖ നമ്പർ എന്നിവ രേഖപ്പെടുത്തുക.

Credit account details എന്ന വരിയിൽ IFS Code, Account Number എന്നിവ ടൈപ്പ് ചെയ്യുക.

അതിന് ശേഷം Pass book Copy ഉം id Card copy യും attach ചെയ്യുക.

അവസാനം submit ബട്ടൺ അമർത്തുക.

Refund Request SIip പ്രിൻറ്​ എടുക്കുക. ഇതേപോലെ വേറെ റീഫണ്ടിന് അപേക്ഷിക്കുന്നെങ്കിൽ മേൽപ്പറഞ്ഞ പോലെ അടുത്ത GRN ലും അപേക്ഷിച്ച് പ്രിൻറ്​ എടുക്കുക.

ഈ പ്രിൻ്റും വെള്ള കടലാസിൽ ഒരു അപേക്ഷയും തയ്യാറാക്കി RT ഓഫീസിൽ നേരിട്ട് സമർപ്പിക്കുക.

അപേക്ഷ ആർ.ടി ഓഫീസിൽ നിന്ന്​ അപ്രൂവ് ചെയ്യുന്നത് തുടങ്ങി തുക ബാങ്ക് അകൗണ്ടിൽ എത്തുന്നത് വരെ ഉള്ള കാര്യങ്ങൾ അറിയാനുള്ള Refund Status എന്ന് ഉള്ള ബട്ടൺ e treasury യുടെ വെബ് വിലാസത്തിൽ ഉണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:motor vehicle departmentVehicle taxrefund
Next Story