ദേശീയ പാതകളിൽ ട്രാക്ക് നിയമം കർശനമാക്കുന്നു; കാറുകൾ സഞ്ചരിക്കേണ്ടത് ഇങ്ങിനെ
text_fieldsപൗരന്മാരുടെ നിയമത്തിലുള്ള അജ്ഞതക്ക് ഏറ്റവും മികച്ച ഉദാഹരണങ്ങൾ കാണണമെങ്കിൽ നാം ദേശീയ പാതയിലേക്ക് ഇറങ്ങിയാൽ മതി. ഹൈവേകളിൽ വാഹനം ഓടിക്കുന്നവർക്ക് അവിടെ പാലിക്കേണ്ട നിയമങ്ങളെപറ്റി യാതൊരു ധാരണയുമില്ല എന്ന് അൽപ്പസമയത്തിനകം മനസിലാകും. ഇത്തരം നിയമലംഘനങ്ങളിൽ പ്രധാനം ട്രാക്ക് നിയമങ്ങൾ പാലിക്കാത്തതാണ്.
നാലുവരി ആറുവരി പാതകളിൽ ട്രാക്കുകൾ ഉപയോഗിക്കുന്നതിന് ഒരു നിയമമുണ്ട്. ആറുവരി പാതയാണെങ്കിൽ ഇടതുവശത്തുള്ള ലെയ്ൻ കാരിയേജ് വാഹനങ്ങൾക്കായി നീക്കിവച്ചതാണ്. വേഗപരിധി കുറഞ്ഞ വാഹനങ്ങള്‍ ഇടതുട്രാക്കിലൂടെ പോകണമെന്നാണ് നിയമം അനുശാസിക്കുന്നത്. ചരക്കുവാഹനങ്ങള്‍, സര്‍വീസ് ബസുകള്‍ ഉള്‍പ്പെടെയുള്ള വലിയ യാത്രാവാഹനങ്ങള്‍, ഓട്ടോറിക്ഷ, ഇരുചക്രവാഹനങ്ങള്‍ തുടങ്ങിയവയാണ് വേഗപരിധി കുറഞ്ഞ വാഹനങ്ങള്‍. ഇവ ഇടതുട്രാക്കിലൂടെ മാത്രമേ സഞ്ചരിക്കാവൂ.
തൊട്ടടുത്തുള്ള ട്രാക്ക് കാറുകൾ പോലുള്ള വേഗപരിധി കൂടിയ വാഹനങ്ങൾക്ക് ഉള്ളതാണ്. ആറ്‍വരിപ്പാതയിലെ മൂന്നാമെത്ത ട്രാക്ക് സ്പീഡ് ട്രാക്ക് എന്നാണ് അറിയപ്പെടുന്നത്. ഓവർടേക്കിങ്ങിനും അതിവേഗത്തിൽ സഞ്ചരിക്കുന്ന വാഹനങ്ങൾക്കുമായാണ് ഈ ട്രാക്ക് ഉപയോഗിക്കുന്നത്.
നാലുവരി പാതയിലും നിയമം ഇതുതന്നെയാണ്. ഇടതുവശം കാരിയേജ് ട്രാക്കും രണ്ടം ലൈൻ സ്പീഡ് ട്രാക്കുമാണെന്നേ ഉള്ളൂ. എന്നാൽ പലപ്പോഴും ട്രക്കുകൾ പോലുള്ള ഹെവി വാഹനങ്ങൾ സ്പീഡ് ട്രാക്കിലൂടെ സഞ്ചരിക്കുന്നതാണ് നമ്മുടെ ഹൈവേകളിലെ പതിവ്. പിറകിൽ വരുന്ന കാറുകൾ ഹോൺ മുഴക്കിയാലും ഇവർ മൈൻഡ് ചെയ്യാറില്ല. അപ്പുറത്ത് സ്ഥലമുണ്ടല്ലോ അതിലൂടെ പൊയ്ക്കൂടെ എന്ന ഭാവമാണ് ഡ്രൈവർമാർക്ക്. ഇടതുവശത്തുകൂടി ഓവർടേക്ക് ചെയ്യുന്നത് നിയമവിരുദ്ധമാണെങ്കിലും അത് നിർബന്ധപൂർവ്വം ചെയ്യേണ്ടിവരുന്ന സന്ദർഭമാണിത്.
ഇനി കാറുകൾക്ക് വേഗത കുറച്ച് പോകാനാണ് താൽപ്പര്യമെങ്കിൽ അവരും കാരിയേജ് ട്രാക്ക് ആണ് ഉപയോഗിക്കേണ്ടത്. അതല്ലാതെ സ്പീഡ് ട്രാക്ക് കയ്യേറി അലസഗമനം നടത്താൻ പാടില്ല.
നാലുവരി, ആറുവരി ദേശീയപാതകളില്‍ ട്രാക്ക് നിയമം കർശനമാക്കാനൊരുങ്ങുകയാണ് ഇപ്പോൾ സർക്കാർ.
ഇതിന്റെ ഭാഗമായി വാളയാര്‍-വാണിയമ്പാറ ദേശീയപാതയില്‍ ജില്ലാ റോഡ് സുരക്ഷ കൗണ്‍സില്‍ നടപടികള്‍ തുടങ്ങി. ഡ്രൈവർമാരെ ബോധവത്കരിച്ച് നിയമം പാലിപ്പിക്കുകയാണ് ആദ്യഘട്ടത്തിൽ ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.