ഏറ്റവും കരുത്തുള്ള ഗോൾഫ് തയ്യാറെന്ന് ഫോക്സ്വാഗൻ
text_fieldsയൂറോപ്പിെൻറ മാരുതിയാണ് ഫോക്സ്വാഗനെങ്കിൽ അവരുടെ സ്വിഫ്റ്റാണ് ഗോൾഫ്. യൂറോപ്പിൽ ഏറ്റവുമധികം വിറ്റഴിയുന്ന വാഹനങ്ങളിലൊന്നാണിത്. ഇതുവരെ 35 ദശലക്ഷത്തിലധികം ഗോൾഫുകൾ വിറ്റഴിച്ചിട്ടുണ്ട്. വിവിധ വേരിയൻറുകളിലും പലവിധമായ പവർ റേഷ്യോകളിലും ഗോൾഫ് യൂറോപ്പിൽ എത്തുന്നുണ്ട്. ഇതിൽ ഏറ്റവും കരുത്തുള്ള വാഹനമാണ് ഗോൾഫ് ആർ. വാഹനത്തിെൻറ ലോക പ്രീമിയർ നവംബർ 4 ന് നടക്കും.
ചരിത്രത്തിലെ എക്കാലത്തെയും കരുത്തനായ ഗോൾഫ് ആയിരിക്കും ഇതെന്നാണ് കമ്പനി പറയുന്നത്. വിലയിലും കരുത്തിലും ഒന്നാമനായാണ് ഗോൾഫ് ആർ വരുന്നത്. ഒപ്പം വാഹനം കൂടുതൽ സ്പോർട്ടിയാവുകയും സമൂലമായ രൂപമാറ്റം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ഗോൾഫിെൻറ എട്ടാം തലമുറയിൽ ജനിച്ച അഞ്ചാമത്തെ വേരിയൻറാണ് ആർ. നിലവിലുള്ള ജി ടി ഐ, ജി ടി ഐ ക്ലബ്സ് പോർട്ട് എന്നിവക്ക് മുകളിലാണ് വാഹനത്തിെൻറ സ്ഥാനം. നേരത്തെ ഓൺലൈനിൽ വന്ന ചിത്രങ്ങൾ പ്രകാരം പുതിയ ഗോൾഫ് ആർ സ്പോർട്സിന് വ്യത്യസ്തമായ രൂപഭാവങ്ങളാണ്.
ഇതുവരെ കാണാത്ത ഗ്രില്ലും വലിയ എയർ ഇൻടേക്കുകളും. ടെയിൽഗേറ്റും കാറിെൻറ സ്‌പോർട്ടി സ്വഭാവത്തിന് പ്രാധാന്യം നൽകുന്നു. 2 ലിറ്റർ നാല് സിലിണ്ടർ ടർബോ എഞ്ചിനാണ് വാഹനത്തിന്. ഇത് മറ്റ് ഗോൾഫുകളിലും ഉണ്ട്. ഡ്യുവൽ ക്യാംഷാഫ്റ്റ് അഡ്ജസ്റ്റ്മെൻറിനൊപ്പം വേരിയബിൾ വാൽവ് ടൈമിംഗ്, എക്‌സ്‌ഹോസ്റ്റ് വാതകങ്ങൾക്ക് വാട്ടർ കൂളിംഗ് തുടങ്ങിയ പുതിയ സവിശേഷതകളോടെ എഞ്ചിൻ മികച്ചരീതിയിൽ ട്യൂൺ ചെയ്യുകയാണ് ഫോക്സ്വാഗൻ ചെയ്തത്.
എല്ലാ ഗോൾഫ് മോഡലുകളെയും പോലെ എട്ടാം തലമുറയും ഫോക്സ്വാണെൻറ ആസ്ഥാനമായ വുൾഫ്സ്ബർഗ് പ്ലാൻറിലാവും നിർമിക്കുക. 2002 ൽ 241 പിഎസും ഓൾ-വീൽ ഡ്രൈവും ഉപയോഗിക്കുന്ന ഗോൾഫ് ആർ 32 അരങ്ങേറ്റം കുറിച്ചിരുന്നു.ഇൗ മോഡൽ നിലവിൽ ഇന്ത്യയിലെത്തിക്കാൻ സാധ്യതയില്ല
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.