സ്റ്റണ്ട് നടത്തുന്ന ഇ.വി; ചില്ലറക്കാരല്ല ഈ ഒല സ്കൂട്ടറുകൾ -വീഡിയോ
text_fieldsഒല ഇലക്ട്രിക് അതിന്റെ എസ്1, എസ്1 പ്രോ ഇലക്ട്രിക് സ്കൂട്ടറുകളുടെ ടെസ്റ്റ് റൈഡുകൾ നവംബർ 10 മുതൽ ആരംഭിക്കാനിരിക്കുകയാണ്. വാഹനത്തിന്‍റെ ആദ്യ ഡെലിവറി ആരംഭിക്കുന്ന തീയതി കമ്പനി ഇനിയും വെളിപ്പെടുത്തിയിട്ടില്ല. എസ് വൺ പ്രോയ്ക്ക് ഒറ്റ ചാർജിൽ 180 കിലോമീറ്റർ റേഞ്ചാണുള്ളത്. അതേസമയം കമ്പനി സിഇഒ ഭവിഷ് അഗർവാൾ ട്വിറ്ററിൽ പങ്കിട്ട പുതിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.
വീഡിയോയിൽ, കമ്പനിയുടെ രണ്ട് ഇലക്ട്രിക് സ്കൂട്ടറുകൾ ഉപയോഗിച്ച് സ്റ്റണ്ട് നടത്തുന്നതായാണുള്ളത്. 'ടെസ്റ്റ് ൈഡ്രവുകൾ അടുത്ത ആഴ്ച ആരംഭിക്കും, ആദ്യ ഡെലിവറി അതുകഴിഞ്ഞ് ഉടനും' എന്നാണ് വീഡിയോക്കൊപ്പമുള്ള കുറിപ്പിൽ പറഞ്ഞിരിക്കുന്നത്.സ്‌കൂട്ടറുകളുടെ ഡെലിവറി തീയതി നിലവിൽ ലഭ്യമല്ലെങ്കിലും, ഈ മാസം 10 മുതൽ കമ്പനി ടെസ്റ്റ് റൈഡുകൾ ആരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഓഗസ്റ്റ് 15ന് പുറത്തിറക്കിയശേഷം സെപ്റ്റംബറിൽ കമ്പനി ഇലക്ട്രിക് സ്‌കൂട്ടറിന്റെ വിൽപ്പന പ്രക്രിയ ആരംഭിച്ചിരുന്നു.
എസ് വണ്ണിൽ 2.98 kWh ബാറ്ററി പാക്കിലാണ് വരുന്നതെങ്കിൽ എസ് വൺ പ്രോക്ക് 3.97kWh ന്റെ വലിയ ബാറ്ററി പായ്ക്ക് ലഭിക്കും. ഒല എസ്1 ന് ഒരു ലക്ഷം രൂപയാണ് വില. പ്രോയ്ക്ക് 1.30 ലക്ഷം രൂപ നൽകണം. ചെന്നൈയ്ക്ക് സമീപമുള്ള ഫ്യൂച്ചർ ഫാക്ടറിയിലാണ് ഒല ഇലക്ട്രിക് സ്‌കൂട്ടറുകൾ നിർമ്മിക്കുന്നത്. ഈയിടെ അതിന്റെ ആദ്യ ഹൈപ്പർചാർജർ ഫാക്ടറി പരിസരത്ത് സ്ഥാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.