വാഹനങ്ങളുമായി പുറത്തിറങ്ങുന്നവർ ദയവായി ഇക്കാര്യം ശ്രദ്ധിക്കുക; വിഡിയോ പങ്കുവച്ച് പൊലീസ്
text_fieldsവഴിയരികിൽ നിർത്തിയിടുന്ന വാഹനം വരുത്തിവയ്ക്കുന്ന അപകടത്തെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നിർത്തിയിടുന്ന വാഹനം എങ്ങിനെയാണ് അപകടം ഉണ്ടാക്കുന്നത് എന്നാകും നിങ്ങളിപ്പോൾ ചിന്തിക്കുന്നത്. എന്നാൽ ചെറിയൊരു അശ്രദ്ധ കാരണം വാഹനം നിർത്തിയിട്ടാലും ജീവൻ നഷ്ടപ്പെടുന്ന തരത്തിലുള്ള ഗുരുതരമായ അപകടം സംഭവിക്കാം. അത്തരമൊരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുകയാണ് കേരള പൊലീസ്.
വാഹനം നിർത്തി ഡോര്‍ തുറക്കുമ്പോള്‍ നിങ്ങള്‍ പിന്നോട്ട് നോക്കാറുണ്ടോ, എന്ന് ചോദിച്ചുകൊണ്ടാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. വഴിയരികിൽ വാഹനം നിർത്തി അശ്രദ്ധമായി ഡോർ തുറന്നതാണ് ഇവിടത്തെ അപകട കാരണം. ഇപ്രകാരം അശ്രദ്ധമായി ഡോർ തുറന്നാൽ അപകടത്തിൽ പെടുന്നത് മറ്റ് വഴിയാത്രക്കാരായിരിക്കും. അത്തരത്തിലുണ്ടായൊരു അപകടത്തിന്റെ വിഡിയോയാണ് കേരള പൊലീസ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ഹൈദരാബാദിൽ നടന്ന അപകടത്തിൽ രണ്ടുവയസുകാരിക്ക് ജീവൻ നഷ്ടപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
നിങ്ങളുടെ അശ്രദ്ധ മറ്റുള്ളവരുടെ ജീവനെടുക്കുമെന്നും ഇത്തരം അശ്രദ്ധ അപകടങ്ങള്‍ വിളിച്ച് വരുത്തുന്നതാണെന്നും വിഡിയോക്കൊപ്പമുള്ള കുറിപ്പിൽ പറയുന്നു. ‘വാഹനം പാതയോരത്തു നിര്‍ത്തിയാല്‍ റോഡിലേക്കുള്ള ഡോര്‍ തുറക്കുന്നതിനു മുമ്പ് ഒരു നിമിഷം പിറകിലോട്ടു നോക്കി മറ്റ് വാഹനങ്ങൾ വരുന്നില്ലെന്ന് ഉറപ്പാക്കുക. കഴിയുമെങ്കില്‍ ഇടതു കൈ ഉപയോഗിച്ച് ഡോര്‍ പതിയെ തുറക്കുക. അപ്പോള്‍ പൂര്‍ണമായും ഡോര്‍ റോഡിലേക്ക് തുറക്കുന്നത് ഒരു പരിധിവരെ ഒഴിവാക്കാം. ശ്രദ്ധിക്കുക, നിങ്ങളുടെ ഒരു നിമിഷത്തെ അശ്രദ്ധ തകര്‍ത്തെറിയുന്നത് ഒരു ജീവനാകും’-കുറിപ്പ് തുടരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.