ലോകത്തെ ഏറ്റവും വലിയ ഒാൺറോഡ് ബൈക്കെന്ന് അവകാശവാദം; വർക്ഷോപ്പിൽ കയറി പിടിച്ചെടുത്ത് ആർ.ടി.ഒ
text_fieldsലോകത്തെ ഏറ്റവുംവലിയ ഒാൺറോഡ് ബൈക്ക് എന്ന അവകാശവാദവുമായി പുറത്തിറക്കിയ വാഹനം പിടിച്ചെടുത്ത് ആർ.ടി.ഒ. പൊതുനിരത്തിൽനിന്നല്ല സ്വകാര്യ ഇടത്തുനിന്നാണ് വാഹനം പിടിച്ചെടുത്തതെന്ന പ്രത്യേകതയും ഇത്തവണയുണ്ടയി. വർക്ഷോപ്പിൽ സൂക്ഷിച്ചിരുന്ന ബൈക്കാണ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. ബൈക്കിെൻറ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെതുടർന്നായിരുന്നു നടപടി.
കർണാടകയിലെ ബംഗളൂരുവിൽ സാക്കിർ ഖാൻ എന്നയാൾ നിർമ്മിച്ച 13 അടി നീളമുള്ള ബൈക്കാണ് നടപടിക്ക് വിധേയമായത്. സുരക്ഷാ കാരണങ്ങളാൽ ഇന്ത്യയിൽ വാഹനങ്ങൾ പരിഷ്ക്കരിക്കുന്നത് നിയമവിരുദ്ധമാണ്. ഇത്തരം വാഹനങ്ങൾ നിരത്തിലിറങ്ങിയാൽ പിടിച്ചെടുക്കാനും മോേട്ടാർ വാഹന വകുപ്പിന് അധികാരമുണ്ട്. എന്നാൽ സ്വകാര്യ ഇടത്തുനിന്ന് വാഹനം കസ്റ്റഡിയിലെടുക്കുന്ന പതിവില്ല.
സാക് എന്ന അതികായൻ
സാക് എന്നാണ് ബൈക്കിന് സാക്കിർ ഖാൻ നൽകിയിരിക്കുന്ന പേര്. ഏകദേശം ആറ് ലക്ഷം രൂപ മുതൽമുടക്കിലാണ് ബൈക്ക് നിർമ്മിച്ചതെന്ന് ഉടമ പറയുന്നു. ബജാജ് അവഞ്ചറിൽ നിന്നുള്ള 220 സിസി എഞ്ചിനാണ് ബൈക്കിന് കരുത്തേകുന്നത്. പിൻ ടയർ ഒരു മിനി ട്രക്കിൽ നിന്നാണ് എടുത്തത്. 450 കിലോഗ്രാം ആണ് ഭാരം. ബൈക്കിന് 50 ലിറ്റർ ഇന്ധന ടാങ്കാണുള്ളത്. ഏഴ് കിലോമീറ്റർ ഇന്ധനക്ഷമതയും വാഹനം നൽകും. വാഹനം പിടിച്ചെടുത്തതിൽ പ്രതിഷേധിച്ച് രേഖകൾ ആർ.ടി ഒാഫീസിെൻറ മുന്നിൽവച്ച് കത്തിക്കുമെന്നാണ് സാക്കിർ ഖാൻ പറയുന്നത്. വാഹനം വിട്ടുകൊടുക്കുന്നതിനെപറ്റി ഇനിയും ആർ.ടി.ഒ അധികൃതർ പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.