ജോയ്സ്റ്റിക്വച്ച് ഒാടിക്കാവുന്ന മെഴ്സിഡസ് ബെൻസ്; ഇത് വല്ലാത്തൊരു കണ്ടുപിടിത്തം
text_fieldsഒാേട്ടാണമസ് കാറുകൾക്കായി വമ്പൻ നിർമാതാക്കൾ കോടികൾ ചിലവിടുേമ്പാൾ പുതിയ കണ്ടുപിടിത്തവുമായി വാഹനലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് യൂ ട്യൂബർ. തെൻറ പഴയ മോഡൽ മെഴ്സിഡസ് ബെൻസ് ഇ ക്ലാസിനെ ജോയ്സ്റ്റിക്വച്ച് ഒാടിക്കാവുന്ന സാേങ്കതികതയിലേക്ക് പരിവർത്തിപ്പിച്ചിരിക്കുകയാണ് ഇയാൾ. അകത്തുനിന്നും പുറത്തുനിന്നും, വേണമെങ്കിൽ മുകളിൽ കയറിനിന്നും ഇൗ കാറിനെ ഒാടിക്കാമെന്നതാണ് പ്രത്യേകത. യൂ ട്യൂബിൽ 1.67 കോടി സബ്സ്ക്രൈബേഴ്സ് ഉള്ള മിസ്റ്റർ ഇന്ത്യൻ ഹാക്കർ ചാനലാണ് പുതിയ വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്.
റിമോട്ട് കൺട്രോൾ ബെൻസ്
കുട്ടികളായിരുന്നപ്പോൾ നമ്മുടെയെല്ലാം സ്വപ്നമായിരുന്നു റിമോട്ട് കൺട്രോൾ കാറുകൾ. പലതരത്തിലുള്ള വിദൂര നിയന്ത്രിത കാറുകൾ ഇപ്പോഴും വിപണിയിൽ ലഭ്യമാണ്. എന്നാൽ, സയൻസ് ഫിക്ഷൻ സിനിമകളിലെതുപോലെ റിമോട്ട് കൺട്രോൾ ഉപയോഗിച്ച് യഥാർഥ കാർ നിയന്ത്രിക്കാൻ നിങ്ങൾ എപ്പോഴെങ്കിലും ശ്രമിച്ചിട്ടുണ്ടോ? ഇവിടൊരു യൂട്യൂബർ അത്തരത്തിലൊരു കാർ നിർമിച്ചിരിക്കുകയാണ്. 15 ദിവസത്തിനുള്ളിലാണ് റിമോട്ട് കൺട്രോൾ കാർ ഇവർ നിർമിച്ചത്. സ്വന്തം ഗാരേജിലായിരുന്നു നിർമാണം.
കാർ തുറന്ന മൈതാനത്തേക്ക് കൊണ്ടുപോയാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. കാറിൽ പലതരം മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. സ്റ്റിയറിങ് വീൽ നീക്കം ചെയ്തിരിക്കുന്നു. ബെൻസ് ഓട്ടോമാറ്റിക് വാഹനം ആയതിനാൽ, ആക്സിലറേറ്റർ, ബ്രേക്ക്, ഗിയർ ലിവർ എന്നിവയും സെൻസറുകൾ ഉപയോഗിച്ച് നിയന്ത്രിക്കപ്പെടുന്നു. വാഹനം സ്റ്റാർട്ട് ചെയ്യാനും ഗിയർ മാറ്റാനും വളക്കാനും തിരിക്കാനും വിൻഡോകൾ തുറക്കാനുമെല്ലാം ഒരു ജോയ്സ്റ്റിക് മതിയാകും. കാറിനകത്തും പുറത്തും ഇരുന്ന് യൂ ട്യൂബറും സംഘവും യാത്ര ചെയ്യുന്നുണ്ട്. കാർ നിർമിച്ചത് എങ്ങിനെ എന്നുകാണിക്കുന്ന വീഡിയോ അടുത്ത ഭാഗമായി അവതരിപ്പിക്കും എന്നുപറഞ്ഞാണ് ആദ്യ എപ്പിസോഡ് അവസാനിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.