ടൊയോട്ടയുടെ അര്‍ബന്‍ ക്രൂയിസര്‍ ടെയ്‌സര്‍
text_fieldsപുതിയ അര്‍ബന്‍ ക്രൂയിസര്‍ ടെയ്‌സര്‍ പുറത്തിറക്കി ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ (ടി.കെ.എം). 1.0 ലിറ്റര്‍ ടര്‍ബോ, 1.2 ലിറ്റര്‍ പെട്രോള്‍ ഇ-സി.എന്‍.ജി ഒപ്ഷനുകളില്‍ ലഭ്യമാണ്.അര്‍ബന്‍ ക്രൂയിസര്‍ ടെയ്‌സര്‍ പരമാവധി 100.06 പിഎസ്@ 5500 ആർ.പി.എം പവര്‍ നല്‍കുന്നു.
മാനുവലിന് ലിറ്ററിന് 21.5 കിലോമീറ്ററും ഓട്ടോമാറ്റിക്കിന് 20 കിലോമീറ്ററുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. 1.2 ലിറ്റര്‍ പെട്രോള്‍ എൻജിനില്‍ കിലോമീറ്ററിന് 21.7 (മാനുവല്‍) 22.8 (ഓട്ടോമാറ്റിക്) ഇന്ധനക്ഷമതയുള്ള 89.73 പി.എസ്@6000 ആർ.പി.എം പവര്‍ ലഭ്യമാക്കുന്നു. ഇ-സി.എന്‍.ജി ഒപ്ഷനില്‍ 28.5 കിലോമീറ്റര്‍ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നു.
ആറു എയര്‍ ബാഗടങ്ങുന്ന സുരക്ഷാ ഫീച്ചറുകള്‍, ഹില്‍ ഹോള്‍ഡ് അസിസ്റ്റുള്ള വെഹിക്കിള്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍, റോള്‍ ഓവര്‍ മിറ്റിഗേഷന്‍ എന്നിവ സുരക്ഷിതമായ ഡ്രൈവിങ് അനുഭവം നല്‍കും.i
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.