കഫേറേസറിൽ മോഡൺ ലുക്ക്; സി.ബി 300 ആർ വിപണിയിൽ
text_fieldsക്ലാസിക് കഫേറേസർ രൂപശൈലിയിൽ ഹോണ്ടയുടെ സൂപ്പർ ബൈക്ക് സി.ബി 300 ആർ ഇന്ത്യൻ വിപണിയിൽ. ഹോണ്ടയുെട നിയോ സ്പോർ ട്സ് കൺസെപ്റ്റ് ഡിസൈൻ അടിസ്ഥാനമാക്കുന്ന ബൈക്കിന് 2.41 ലക്ഷമാണ് വില. ഇന്ത്യയിൽ വെച്ച് നിർമിക്കുന്ന സൂപ്പ ർ ബൈക്കുകളിൽ ഒന്നാണ് സി.ബി 300 ആർ. കെ.ടി.എം 390 ഡ്യൂക്ക്, ബി.എം.ഡബ്ളിയു ജി 310 ആർ, റോയൽ എൻഫീൽഡ് ഇൻറർസെപ്റ്റർ എന്നി മോഡലുകളോടാവും ഹോണ്ടയുടെ പുതിയ പടക്കുതിര നേരിട്ട് ഏറ്റുമുട്ടുക.
റെട്രോ-സ്റ്റൈൽ എൽ.ഇ.ഡി ഹെഡ്ലാമ്പ്, സ്പോർട്ടി റൈഡിങ് പൊസിഷൻ നൽകുന്ന ഫൂട്ട്പെഗ്സ്, എൽ.സി.ഡി ഇൻസ്ട്രുമെേൻറഷൻ ക്ലസ്റ്റർ തുടങ്ങി സവിശേഷതകൾ നിരവധിയാണ്. ലിക്വുഡ്-കൂൾഡ് ഡി.ഒ.എച്ച്.സി 286 സി.സി സിംഗിൾ സിലിണ്ടർ എൻജിനാണ് ബൈക്കിെൻറ ഹൃദയം. 8000 ആർ.പി.എമ്മിൽ 30 ബി.എച്ച്.പി കരുത്തും 6,500 ആർ.പി.എമ്മിൽ 27.4 എൻ.എം ടോർക്കും ബൈക്ക് നൽകും.
ഉയർന്ന ബൈക്കുകളിൽ കാണുന്ന െഎ.എം.യു സാേങ്കതിക വിദ്യയുമായാണ് ഹോണ്ടയുടെ സി.ബി 300 ആർ എത്തുന്നത്. തായ്ലാൻഡ്, യുറോപ്പ്, യു.എസ് തുടങ്ങിയ വിപണികൾക്ക് ശേഷം ഇന്ത്യൻ വിപണിയിലും ബൈക്ക് തരംഗമാവുമെന്നാണ് ഹോണ്ടയുടെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.