സൂപ്പർ ബൈക്കുകളിൽ പോരാട്ടം കടുപ്പിച്ച് വെർസസ്
text_fieldsഇന്ത്യൻ ഇരുചക്ര വാഹന വിപണിയിൽ പോരാട്ടം കടുക്കുകയാണ്. ഉയർന്ന മൈലേജും വിലക്കുറവുമുള്ള ബജറ്റ് മോേട്ടാർ ബൈക്കുകൾ കൂടുതലായി വിറ്റുപോകുന്ന ഇന്ത്യൻ വിപണിയിൽ ഇപ്പോൾ സൂപ്പർ ബൈക്കുകൾക്കും ആരാധകരേറെയാണ്. സൂപ്പർ ബൈക്കുകളോടുള്ള ആരാധകരുടെ ഇൗ ഇഷ്ടം മനസിലാക്കി നിരവധി കമ്പനികളാണ് പുതു മോഡലുകൾ വിപണിയിൽ അവതരിപ്പിക്കുന്നത്. ഇൗ നിരയിലേക്ക് തന്നെയാണ് കാവസാക്കി വെർസസ് 650യുടെ പുതുതലമുറയും എത്തുന്നത്.
വെർസസിെൻറ പുതിയ പതിപ്പിൽ മെക്കാനിക്കൽ മാറ്റങ്ങളൊന്നും ഇല്ല. പുതിയ കളർ തീമിലാണ് വെർസസ് വിപണിയിലെത്തുന്നത്. കറുപ്പ്, പച്ച നിറങ്ങളുടെ സംയോജനമാണ് ബൈക്കിൽ കാണാനാവുക. ഗ്രേ നിറത്തിലുള്ളതാണ് ഇന്ധന ടാങ്ക്. സുസുക്കി വി-സ്റ്റോം 650 എക്സ് ടി വിപണിയിലെത്തിയതിന് പിന്നാലെയാണ് കാവസാക്കിയും പുതിയ ബൈക്ക് നിരത്തിലെത്തിക്കുന്നത്.
649 സി.സി പാരലൽ ട്വിൻ ലിക്വിഡ് കൂൾഡ് എൻജിനാണ് ബൈക്കിന് കരുത്തേകുന്നത്. 67.4 ബി.എച്ച്.പി കരുത്തും 64 എൻ.എം ടോർക്കും എൻജിൻ നൽകും. ആറ് സ്പീഡാണ് ഗിയർ ബോക്സ്. മുന്നിൽ യു.എസ്.ഡി ഫോർക്ക് സസ്പെൻഷനും പിന്നിൽ മോേണാഷോക്ക് സസ്പെൻഷനും നൽകിയിരിക്കുന്നു. മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അധിക സുരക്ഷക്കായി ഡ്യുവൽ ചാനൽ എ.ബി.എസും നൽകിയിരിക്കുന്നു.
17 ഇഞ്ച് അലോയ് വീലോട് കൂടി വിപണിയിലെത്തുന്ന വെർസസിന് 6.80 ലക്ഷം രൂപയാണ് പ്രാരംഭ വില. എ.ബി.എസ് ഉള്ള മോഡലിന് 7.46 ലക്ഷവും നൽകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.